വേറെയൊരു നടൻ ആയിരുന്നെങ്കിൽ ഇതെല്ലാം മനസ്സിൽ വൈരാഗ്യമായി സൂക്ഷിക്കും മമ്മൂട്ടി പക്ഷേ അങ്ങനല്ല: പ്രമുഖ സംവിധായകന്റെ വെളിപ്പെടുത്തൽ

52

നാൽപ്പത് വർഷത്തിലധികമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താര ചിക്രവർത്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ബോളിവുഡ് അടക്കം വിവിധ ഭാഷകളിലായി നിരവി ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് മനമ്മൂട്ടി പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്.

ഇതിനോടകം മമ്മൂട്ടി തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കാത്ത കഥാപാത്രങ്ങൾ ഉണ്ടാകാനിടയില്ല. കഴിഞ്ഞ ദിവസം( സെപ്തംബർ 7) ആയിരുന്നു മമ്മൂട്ടി തന്റെ അറുപത്തിയൊമ്പതാം പിറന്നാൾ ആഘോഷമാക്കിയത്.

Advertisements

സംവിധായകൻ കമലിന്റെ പ്രാദേശിക വാർത്തകൾ എന്ന സിനിമയിലൂടെ സഹസംവിധായകനായി സിനിമയിലെത്തിയ സംവിധായകനാണ് ലാൽ ജോസ്. പിന്നീട് അദ്ദേഹത്തിന്റെ 16 സിനിമകളിൽ അസിസ്റ്റന്റായിരുന്നു. കൂടാതെ തമ്പി കണ്ണന്താനം (മാന്ത്രികം), ലോഹിതദാസ് (ഭൂതക്കണ്ണാടി), ഹരികുമാർ, കെ കെ ഹരിദാസ്, വിനയൻ, നിസ്സാർ തുടങ്ങിയവരുടെ കീഴിലും പ്രവർത്തിച്ചിട്ടുണ്ട്.

1998 ൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സംവിധാന രംഗത്തിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് ലാൽ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്.

മമ്മൂട്ടി ചിത്രമായ അഴകിയ രാവണൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന സമയത്ത് നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞത്.

ആദ്യ ചിത്രത്തിൽ ആയിരിക്കും താൻ മുഴുവനായി ഇൻവെസ്റ്റ് ചെയ്യുകയെന്നും ആദ്യ ചിത്രത്തിൽ നായകനാക്കിയില്ലെങ്കിൽ പിന്നെ ജീവിതത്തിൽ ഡേറ്റ് തരില്ല എന്ന് മമ്മൂട്ടി പറഞ്ഞു. പലപ്പോഴും മമ്മൂട്ടി വാശി പിടിച്ച സമയത്ത് അതേ വാശിയിൽ തിരിച്ചും നിന്നിട്ടുണ്ട്.

വേറെയൊരു നടൻ ആയിരുന്നെങ്കിൽ ഇതെല്ലാം മനസ്സിൽ വൈരാഗ്യമായി സൂക്ഷിച്ചേന്നെയും മമ്മൂട്ടി പക്ഷേ ആ സമയത്ത് തന്നെ അതെല്ലാം വിട്ടു കളയുകയും തോളിൽ വന്നു കൈയിടുകയും ചെയ്യുമായിരുന്നു എന്ന് ലാൽ ജോസ് കൂട്ടിച്ചേർത്തു.

Advertisement