അന്ന് പറഞ്ഞത് അതു പോലെ തന്നെ തെളിയിച്ചു തന്നയാൾ; വിനീത് ശ്രീനിവാസന് ഒപ്പമുള്ള കിടിലൻ ഫോട്ടോ പങ്കുവെച്ച് റിമി ടോമി പറഞ്ഞത് കേട്ടോ

2817

പിന്നണി ഗായകനായി സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായകനും നടനും സംവിധായകനും രചയിതാവും നിർമ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസൻ. അഭിനയരംഗത്തും സംവിധാന രംഗത്തും രചനാരംഗത്തും എല്ലാം തിളങ്ങി നിന്ന ശ്രീനിവാസന്റെ മകൻ കൂടിയായ വിനീത് അച്ഛൻ ശ്രീനിവാസനെ പോലെ തന്നെ ഒരു സകലകലാ വല്ലഭവനാണ് താനും എന്ന് വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തെളിയിച്ച പ്രതിഭയാണ്.

പ്രിയദർശൻ മോഹൻലാൽ ടീമിന്റെ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട എന്ന പാട്ടും പാടി ഗായകനായി മലയാള സിനിമയിലേയ്ക്ക് ചുവടു വച്ച വിനീത് പിന്നീട് സിനിമകളിൽ നല്ലൊരു നടനായി തിളങ്ങി. ഒരുപിടി വിജയ ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള സംവിധായകനായും താരം ഉയർന്നു.

Advertisements

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രം തകർപ്പൻ വിജയം നേടിയെടുത്തിരുന്നു. ഇപ്പോഴിതാ, വിനീതിന്റെ പഴയ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഗായിക റിമി ടോമി. ഉദയനാണ് താരം എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒരുമിച്ച് പാടിയ പാട്ടാണ് കരളേ കരളിന്റെ കരളേ എന്ന ഗാനം.

Also Read
സ്‌ട്രോംഗാണ് എന്ന് ആരേയും ബോധിപ്പിക്കാനല്ല; ഗോപി സുന്ദറുമായുള്ള ബ്രേക്ക് അപ്പിന് പിറ്റേദിവസം ഞാന്‍ ജോലിക്ക് പോയി; അതിജീവനത്തെ കുറിച്ച് പറഞ്ഞ് അഭയ ഹിരണ്‍മയി

ഈ പാട്ട് ഒരു സ്റ്റേജ് ഷോയ്ക്ക് ഒരുമിച്ചു പാടുന്ന ചിത്രമാണ് റിമി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അന്ന് ചോദിച്ചിരുന്നു ആരാവാൻ ആണ് ആഗ്രഹം എന്ന്, അന്ന് തന്ന മറുപടി എനിക്ക് ഒരു ഡയറക്ടർ ആവണം റിമി എന്ന് ആയിരുന്നു. പിന്നീട് അത് തെളിയിച്ചു ഇന്നത്തെ സൂപ്പർഹിറ്റ് ഡയറക്ടർ വിനീത് ശ്രീനിവാസൻ എന്ന ക്യാപ്ഷനോടെയാണ് റിമി ടോമി വിനീതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന തങ്കം എന്ന ചിത്രത്തിലാണ് വിനീത് ഇപ്പോൾ അഭിനയിക്കുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഹൃദയ മാണ് വിനീതിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡും ഹൃദയം സ്വന്തമാക്കിയിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ഒരുക്കിയ ഗാനങ്ങൾ ഹൃദയത്തിന്റെ പ്രധാന ആകർഷണം ആയിരുന്നു.

Also Read
നാലാം ക്ലാസ് തൊട്ട് ചേട്ടന്റെ പീ ഡനം; വസ്ത്രം മാറുമ്പോള്‍ പോലും വാതിലടയ്ക്കാന്‍ സമ്മതിക്കാതെ അച്ഛന്‍; തീരാ ദുരിതം കടന്നത് പറഞ്ഞ് ഹവീന റബേക്ക

Advertisement