വിനയപൂർവ്വം അറിയിക്കട്ടെ, ബാലനാടാ, കുഞ്ഞു പിറന്ന സന്തോഷം അറിയിച്ച് മണികണ്ഠൻ ആചാരി

63

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനെ നായകനാക്കി രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിൽ ശ്രദ്ധേയനായ താരമാണ് മണികണ്ഠൻ ആചാരി. കമ്മട്ടിപ്പാടം സിനിമയിലെ പ്രകടനം മണികണ്ഠൻ ആചാരിയുടെ കരിയറിൽ വലിയ വഴിത്തിരിവായിരുന്നു.

കമ്മട്ടിപ്പാടത്തിന് പിന്നാലെ മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചിരുന്നു താരം. സഹനടനായുളള വേഷങ്ങളിലാണ് നടൻ സിനിമകളിൽ കൂടുതൽ അഭിനയിച്ചത്. അതേസമയം സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് കഴിഞ്ഞ വർഷം നടൻ വിവാഹിതനായത്. കോവിഡ് കാലമായതിനാൽ വളരെ ലളിതമായിട്ടായിരുന്നു മണികണ്ഠന്റെ വിവാഹം നടന്നത്.

Advertisements

അഞ്ജലിയെ ആണ് നടൻ ജീവിത സഖിയാക്കിയത്. അടുത്തിടെ ആദ്യത്തെ കൺമണിക്കായുളള കാത്തിരിപ്പിലാണ് തങ്ങളെന്ന് മണികണ്ഠൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. അന്ന് ഭാര്യയുടെ ഗർഭകാല ചിത്രം പങ്കുവെച്ചാണ് മണികണ്ഠൻ എത്തിയത്.

ഇപ്പോഴിതാ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മണികണ്ഠൻ ആചാരി
കുഞ്ഞിനെ എടുത്തുനിൽക്കുന്ന അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പമുളള ഒരു ചിത്രമാണ് മണിണ്ഠൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ബാലനാടാ എന്നും കുറിച്ചുകൊണ്ടാണ് നടൻ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചത്. മണികണ്ഠന്റെ കുറിപ്പ് ഇങ്ങനെ:

നമസ്‌കാരം എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു. ഞാൻ അച്ഛനായ വിവരം സന്തോഷത്തോടെ, വിനയപൂർവ്വം അറിയിക്കട്ടെ. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം, മണികണ്ഠൻ ആചാരി ചിത്രത്തോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.

തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തിന് ഒപ്പം വരെ അഭിനയിച്ചിട്ടുള്ള നടനാണ് മണികണ്ഠൻ ആചാരി. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമുള്ള മാമാങ്കമാണ് മലയാളത്തിൽ നടന്റെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയ ചിത്രം.

ഈ മമ്മൂട്ടി ചിത്രത്തിൽ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് നടൻ എത്തിയത്. രാജീവ് രവിയുടെ തുറമുഖം, അനുഗ്രഹീതൻ ആന്റണി തുടങ്ങിയവയാണ് മണികണ്ഠന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

Advertisement