താൻ മോഹൻലാലിന്റെ ബന്ധുവാണ്, ലാലേട്ടൻ വഴിയാണ് ഞാൻ സിനിമയിലേക്ക് എത്തിയത്: വെളിപ്പെടുത്തലുമായി ശ്രീയ രമേഷ്

3303

ചെറുതും വലുതമായി നിരവധി വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീയ രമേഷ്. മിനി സ്‌ക്രീനിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. അഭിനയ രംഗത്തേക്കുള്ള തന്റെ വരവ് യാദൃശ്ചികമായിരുന്നുവെന്ന് പറയുകയാണ് ശ്രീയ രമേഷ് ഇപ്പോൾ.

വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെയാണ് ശ്രീയ തുറന്നു പറച്ചിൽ നടത്തിയത്. കലാപാരമ്പര്യം ഉള്ള കുടുംബമായിരുന്നില്ല എന്റേത്. സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ വീട്ടിൽ അറിയാതെയാണ് കലാപരിപാടികളിൽ പങ്കെടുത്തിരുന്നത്.

അറിഞ്ഞാൽ അടി കിട്ടും. വിവാഹം കഴിഞ്ഞ് ഭർത്താവ് രമേഷ് നായർക്കൊപ്പം വിദേശത്തേക്ക് പോയി. അദ്ദേഹം നൽകിയ പിന്തുണയിലാണ് കലാരംഗത്തേക്ക് വീണ്ടും സജീവമായത്. അവിടെ കലാപരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു. അങ്ങനെയാണ് കുങ്കുമപ്പൂവ് എന്ന സീരിയലിൽ അവസരം ലഭിക്കുന്നത്.

മോഹൻലാൽ ബന്ധുവാണ് അദ്ദേഹം വഴിയാണ് സിനിമയിലേക്ക് എത്തിയത്. കുങ്കുമപൂവ് കണ്ടാണ് എനിക്ക് അഭിനയത്തോട് താൽപര്യമുണ്ടെന്ന് ലാലേട്ടൻ അറിയുന്നത്. അങ്ങനെയാണ് എന്നും എപ്പോഴും എന്ന സിനിമയിലേക്ക് എത്തുന്നതും. ഒപ്പം, വികടകുമാരൻ, തുടങ്ങിയ സിനിമകളിലൊക്കെ നല്ല കഥാപാത്രങ്ങളായിരുന്നു.

ആദ്യമൊക്കെ സിനിമയിൽ അഭിനയിക്കുന്നതിൽ വീട്ടിൽ എതിർപ്പായിരുന്നു. പക്ഷേ ഭർത്താവ് ഫുൾ സപ്പോർട്ട് തന്നു. ഇപ്പോൾ വീട്ടിലെല്ലാവരും ഹാപ്പിയാണ്. കൊച്ചു കുട്ടികളും അമ്മൂമ്മമാരുമാണ് എന്നെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്.

എവിടുന്ന് കണ്ടാലും ഓടി വന്ന് വിശേഷം പറയുന്നത് ഇവരാണ്. സ്നേഹപ്രകടനത്തിനൊപ്പം ചീത്ത കേൾക്കേണ്ടി വന്ന സന്ദർഭങ്ങളുമുണ്ട്. ഏഴ് രാത്രികൾ എന്ന സീരിയലിലെ കഥാപാത്രമായിരുന്നു അതിന് കാരണം. വേട്ട സിനിമ റിലീസ് ആയ ശേഷം ഞാൻ ഓച്ചിറ അമ്പലത്തിൽ പോയപ്പോഴാണ് അത്തരമൊരു സംഭവം ഉണ്ടാകുന്നത്.

ചിത്രത്തിൽ ഞാനൊരു വില്ലത്തി വേഷമായിരുന്നു. അമ്പലത്തിൽ വച്ച് എന്നെ കണ്ട് കുറച്ച് പേർ ചുറ്റും കൂടി. വിശേഷങ്ങൾ പറഞ്ഞ് നിൽക്കുന്നതിനിടെ ഒരു അമ്മൂമ്മ പെട്ടെന്ന് മുന്നിലേക്ക് വന്ന് നീ ആ കൊച്ചിനെ എന്തിനാടീ പട്ടിക്കൂട്ടിലിട്ട് തല്ലിക്കൊന്നേ എന്ന് ദേഷ്യത്തിൽ ചോദിച്ച് തുടങ്ങി. സത്യത്തിൽ ഞാൻ ഭയന്ന് പോയി.

അപ്രതീക്ഷിതമായ പ്രതികരണമാണല്ലോ. അതൊക്കെ ഒരിക്കലും മറക്കാത്ത അനുഭവങ്ങളാണ്. ഇപ്പോൾ താൻ സീരിയൽ ചെയ്യുന്നില്ല. സിനിമയാണ് പ്രധാനം. സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്. അപ്പോൾ ഡേറ്റ് ക്ലാഷ് ആവാതിരിക്കാൻ സീരിയലിൽ നിന്നും മാറി നിൽക്കുകയാണ്. സീരിയലിൽ ശ്രദ്ധേയമായ വേഷങ്ങൾ കിട്ടിയാൽ മാത്രം ഇനി അഭിനയിക്കും.

ഒപ്പം കുടുംബ കാര്യങ്ങളുണ്ട്. വീട്ടിലെയും കുട്ടികളുടെ കാര്യങ്ങളെല്ലാം ചെയ്ത് തയ്യാറെടുപ്പുകളോടെയാണ് ചിത്രീകരണത്തിനായി പോവുന്നത്. അമ്മയെന്ന നിലയിൽ ഒരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല.
അതേ സമയം ലോക്ഡൗണിൽ ശരീരഭാരം കുറച്ച് കിടിലൻ മേക്കോവർ ശ്രീയ രമേഷ് നടത്തിയിരുന്നു.

വണ്ണം കൂടിയപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന് പറയുകയാണ് നടിയിപ്പോൾ. ടെസ്റ്റുകൾ നടത്തിയപ്പോൾ കുഴപ്പമൊന്നും ഇല്ലെങ്കിലും കടുത്ത ശരീരവേദനയായിരുന്നു. വെയിറ്റ് കുറയ്ക്കുന്നതാണ് നല്ലതെന്നും വേറെ വഴിയില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ പേടിയായി. അങ്ങനെ വണ്ണം കുറക്കണമെന്നത് അത്യാവശ്യ കാര്യമായി മാറിയെന്നും ശ്രീയ പറയുന്നു.

68 കിലോയിൽ നിന്നും 55 ൽ എത്തി നിൽക്കുന്നതിന്റെ ആത്മസംതൃപ്തിയിലാണ് നടിയിപ്പോൾ. ലോക്ഡൗൺ കാലത്തെ അലസതയാണ് എല്ലാം മാറ്റി മറിച്ചത്. എന്നാൽ നീന്തലും നടത്തവുമൊക്കെ പ്രധാന വർക്കൗട്ട് ആയതോടെ മാറ്റം വന്ന് തുടങ്ങിയെന്നും ശ്രീയ പറയുന്നു.