ലാലേട്ടൻ ആണ് ആദ്യമായി മദ്യം ഒഴിച്ച് തരുന്നത്, അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുക ആയിരുന്നു; വെളിപ്പെടുത്തലുമായി വിനീത്

13903

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടനും നർത്തകനുമായ വിനീത്.
ബാലതാരമായി സിനിമയിലെത്തിയ വിനീത് നൃത്തവും അഭിനയവുമെല്ലാം കൈയ്യടക്കത്തോടെ കൊണ്ട് നടക്കുന്ന ഒരു പ്രതിഭയാണ്.

ഇടനിലങ്ങൾ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച വിനീതിന് മലയാളത്തിലെ അനശ്വര പ്രതിഭകളായ പത്മരാജൻ, ഐവി ശശി തുടങ്ങിയവർക്കൊപ്പമെല്ലാം തുടക്ക കാലത്ത് തന്നെ സിനിമ ചെയ്യാൻ സാധിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ നായകനായി അഭിനയിച്ചിട്ടുള്ള വിനീതിന് പിന്നീടങ്ങോട്ട് നല്ല വേഷങ്ങൾ വളരെ മിതമായി മാത്രമെ ലഭിച്ചിട്ടുള്ളൂ.

Advertisements

സ്‌കൂൾ കലോത്സവത്തിൽ കലാപ്രതിഭ പട്ടം നേടിയ ശേഷമാണ് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്. നഖക്ഷതങ്ങൾ, ആവാരം പൂ, ചമ്പക്കുളം തച്ചൻ, കമലദളം, സർഗ്ഗം, ഗസൽ, മാനത്തെ വെള്ളിത്തേര്, കാതൽ ദേശം തുടങ്ങി നിരവധി മികച്ച സിനിമകൾ വിനീതിന്റെതായി പുറത്തിറങ്ങിയിച്ചുണ്ട്.

മലയാള സിനിമയിൽ ഏറ്റവും കഴിവുള്ള അണ്ടറേറ്റഡ് അഭിനേതാക്കളിൽ ഒരാളാണ് വിനീതെന്ന് പല സിനിമാ സ്‌നേഹികളും പരാതിപ്പെടാറുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്കു, കന്നട, ഹിന്ദി ഭാഷാ ചിത്രങ്ങളിലും വിനീത് അഭിനയിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കിൽ രാമനാഥനായി അഭിനയിച്ചതോടെ ആണ് ബോളിവുഡിൽ വിനീത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

Also Read
അത് അവളുടെ ഇഷ്ടമാണ്, എനിക്ക് എതിർക്കാൻ പറ്റില്ല, മകൾ കുഞ്ഞാറ്റയുടെ സിനിമ പ്രവേശനത്തെ പറ്റി മനോജ് കെ ജയൻ

സ്‌കൂൾ കാലം മുതൽ വിനീത് നൃത്തം അഭ്യസിക്കുന്നുണ്ട്. അതേ സമയം ഇപ്പോൾ അഭിനയത്തേക്കാൾ ശോഭിച്ച് നിൽക്കുന്നത് ഡബ്ബിങിലാണ്. അതേ സമയം വിനീതിന്റെ തുടക്ക കാലത്ത് പി പത്മരാജന്റ എക്കാലത്തേയും മികച്ച പ്രണയ കാവ്യമായ മോഹൻലാൽ ചിത്രം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പിൽ വിനീതിനും ഒരു മുഴുനീള കഥാപാത്രം ലഭിച്ചിരുന്നു.

ആ സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വിനീത് ഇപ്പോൾ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് പഴയ ഓർമകൾ പങ്കുവെച്ചത്. അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത ആളാണ് മോഹൻലാൽ എന്ന വലിയ മനുഷ്യൻ.

ആ സ്നേഹത്തിന് അപ്പോഴും ഇപ്പോഴും ഒരേ അനുഭൂതിയാണ് തോന്നുന്നത്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തൽ ഒരു രംഗത്ത് മ ദ്യ പി ക്കേ ണ്ടതായിട്ട് ഉണ്ടായിരുന്നു. ആ രംഗത്ത് ഒരു കുപ്പി ബി യ ർ മുഴുവനായി കുടിപ്പിക്കാനായിരുന്നു ലാലേട്ടൻ ശ്രമിച്ചത്. പക്ഷെ മ ദ്യം ഒഴിച്ച് ത രി ക യായിരുന്നു പിന്നീട് ചെയ്തത്.

അത് പറഞ്ഞ് ഇപ്പോഴും എന്റെ സുഹൃത്തുക്കൾ കളിയാക്കാറുണ്ട്. മ ദ്യ പാ ന ത്തി ൽ നീ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനിൽ നിന്ന് അല്ലേ എന്ന് പറഞ്ഞാണ് അവർ കളിയാക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ. ലാലേട്ടന്റെ അഭിനയം എല്ലാം അസാധ്യമാണ്.

Also Read
ജനിച്ച നാട് മതം പറഞ്ഞ് ഒറ്റപ്പെടുത്തിയപ്പോൾ, എല്ലാം തന്ന് എന്നെ ചേർത്തുപിടിച്ച നാട് ; ശ്രദ്ധ നേടി ജസ്ല മാടശ്ശേരിയുടെ പോസ്റ്റ്

ആ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നതിനെക്കാൾ അതിനെല്ലാം സാക്ഷിയാവാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആന്റണി എന്ന ആ കഥാപാത്രം ചെയ്യുമ്പോൾ ഞാൻ പത്താം ക്ലാസ് കഴിഞ്ഞതെ ഉണ്ടായിരുന്നുള്ളൂ. എന്റെ മൂന്നാമത്തെ ചിത്രമാണ്. എനിക്ക് അഭിനയത്തെ കുറിച്ചും സംഭാഷണത്തിലെ മോഡുലേഷനെ കുറിച്ചും ഒന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല.

ഒരുപാട് പേടിച്ചുകൊണ്ടാണ് ചെയ്തത്. എങ്ങിനെ സംഭവിച്ചു എന്ന് ഇന്നും ഇറിയില്ല. പക്ഷെ പത്മരാജൻ സാറിന് എല്ലാത്തിനെ കുറിച്ചും ധാരണയുണ്ട്. അന്ന് ഫിലിമാണല്ലോ അതിനാൽ തെറ്റിക്കുന്തോറും ഫിലിം പാഴായിക്കൊണ്ടിരിക്കുമല്ലോ.

Also Read
നടി മല്ലിക കപൂറിനെ പറ്റിച്ചുതന്നെയാണ് കൊണ്ടുവന്നത്! പക്ഷേ യഥാർഥത്തിൽ പറ്റിക്കപ്പെട്ടത് അവരല്ല! അന്നത്തെ എന്റെ നീക്കം ആറിയാവുന്നത് കൽപ്പനയ്ക്ക് മാത്രം: വെളിപ്പെടുത്തലുമായി വിനയൻ

അങ്ങനൊരു അവസ്ഥ വരാതിരിക്കാൻ പരമാവധി റിഹേഴ്‌സൽ ചെയ്ത് പക്ക ആക്കിയ ശേഷമെ ടേക്ക് എടുക്കൂ. പിന്നെ നമ്മൾ ചെയ്യേണ്ട ഓരോ കാര്യവും പത്മരാജൻ സാർ കാമറയ്ക്ക് പിറകിൽ നിന്ന് പറഞ്ഞു കൊണ്ടി രിക്കും. അതിനനുസരിച്ച് ഭാവങ്ങളും ചലനങ്ങളും മാറ്റിയാൽ മത എന്നു വിനീത് പറയുന്നു.

Advertisement