അത് അവളുടെ ഇഷ്ടമാണ്, എനിക്ക് എതിർക്കാൻ പറ്റില്ല, മകൾ കുഞ്ഞാറ്റയുടെ സിനിമ പ്രവേശനത്തെ പറ്റി മനോജ് കെ ജയൻ

562

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയൻ. പ്രശസ്ത സംഗീതഞ്ജരായ ജയവിജയയിലെ ജയന്റെ മകൻ കൂടിയായ മനോജ് കെ ജയൻ മികച്ച ഒരു ഗായകൻ കൂടിയാണ്. മിനിസ്‌ക്രീനിലൂടെയാ മനോജ് കെ ജയൻ സിനിമാ രംഗത്തേക്ക് എത്തുന്നത്.

ദൂരദർശനിൽ 1989ൽ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന സീരിയലിലൂടെയാണ് മനോജ് കെ ജയൻ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഈ സീരിയൽ സൂപ്പർ ഹിറ്റായതോടെ അതിലെ നായകൻ ജനശ്രദ്ധ നേടി.

Advertisements

തുടർന്ന് മലയാള സിനിമാ ലോകത്തേക്ക് മനോജ് കെ ജയൻ പ്രേവിശിക്കുകയായിരുന്നു. 1990ൽ റിലീസായ പെരുന്തച്ചൻ 1992ൽ പുറത്തിറങ്ങിയ സർഗ്ഗം എന്നീ സിനിമകളിലെ പ്രകടനത്തിലൂടെയാണ് മലയാള സിനിമാ ലോകത്ത് തന്റേതായ ഒരു സ്ഥാനം മനോജ് കെ ജയൻ ഉറപ്പിച്ചത്.

അതേ സമയം താരത്തിന്റെ സ്വകാര്യ ജീവിതം ഏറെ വിവാദങ്ങൾ ആയിരുന്നു. നടി ഉർവ്വശിയുമായുള്ള വിവാഹവും വിവാഹ മോചനവും എല്ലാം വലിയ വാർത്തകൾ ആയിരുന്നു. ഉർവ്വശിയും ആയുള്ള വിവാഹ മോചനത്തിന് താരം വീണ്ടും വിവാഹിതൻ ആയിരുന്നു.

Also Read
എപ്പോൾ വേണമെങ്കിലും മീനാക്ഷിക്ക് എന്റെയടുത്തേക്ക് വരാം ഞാൻ കാത്ത് നിൽക്കുകയാണെന്ന് മഞ്ജു വാര്യർ, വെളിപ്പെടുത്തൽ

ആദ്യ ഭാര്യയായ ഉർവ്വശിയിൽ ഒരു മകളാണ് മനോജ് കെ ജയന് ഉള്ളത് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ ലക്ഷ്മി. ഇരുപത്തിയൊന്ന് വയസ്സുകാരിയായ തേജാലക്ഷ്മി ഡബ്സ്മാഷുകളിലൂടെയും ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയും എല്ലാം ആരാധകർക്ക് സുപരിചിതയാണ്. മലയാളത്തിലെ രണ്ട് മുൻനിര സിനിമാ താരങ്ങളുടെ മകൾ എന്ന നിലയിൽ തേജലക്ഷ്മിയുടെ സിനിമ പ്രവേശനം ഏവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

അച്ഛനമ്മമാർ സിനിമ മേഖലയിൽ ഉള്ളവർ ആയതുകൊണ്ട് തന്നെ മകളെ ഈ മേഖലയിലേക്ക് തിരിയാൻ പ്രോത്സാഹിപ്പിക്കുമോ ഇല്ലയോ എന്ന ചോദ്യം പലപ്പോഴും ആരാധകരുടെ മനസ്സിൽ ഉദിക്കാറുണ്ട്. എന്നാൽ ഇതിനെല്ലാം ഉത്തരവുമായി മനോജ് കെ ജയൻ തന്നെ എത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മകൾ സിനിമയിൽ എത്തുന്നതിൽ തനിക്കുള്ള അഭിപ്രായം വ്യക്തമാക്കിയത്.

കുഞ്ഞാറ്റയെ ഞാനായിട്ട് ഒരിക്കലും ഫോർസ്ഫുള്ളി സിനിമയിലേക്ക് ഇറക്കില്ല കാരണം അത് അവളുടെ ഇഷ്ട്ടമാണ്. അവൾ ഒരു സുപ്രഭാതത്തിൽ പറയുകയാണ് അച്ഛാ എനിക്ക് ഇങ്ങനെ സിനിമയിൽ അഭിനയിക്കണം നല്ല ഒരു എൻട്രി കിട്ടിയാൽ നല്ലതാണ് എന്ന്പറഞ്ഞാൽ. വളരെ കാര്യമായിട്ട് പറഞ്ഞാൽ ആലോചിക്കും.

അല്ലാതെ ഞാനായിട്ട് ഒരിക്കലും ഇങ്ങനെ നിന്നാൽ പറ്റില്ല അച്ഛനും അമ്മയും കലാകാരന്മാരാണ് നീയും സിനിമയിലേക്ക് എത്തണം അങ്ങനെ ഒന്നും പറയുന്ന അച്ഛനെ അല്ല ഞാൻ എന്നാണ് മനോജ് കെ ജയൻ പറയുന്നത്. എന്നാൽ മോൾക്ക് സിനിമ മോഹം ഉണ്ടെങ്കിൽ താൻ ഒരിക്കലും അതിന് തടസ്സം നിൽക്കില്ലെന്നും താരം വ്യക്തമാക്കി. ഞാൻ ഈ സിനിമ അല്ലെങ്കിൽ ഈ ഒരു കലകൊണ്ട് മാത്രം ഇവിടെ വരെ എത്തിപ്പോയ ഒരു ആളാണ്.

Also Read
ജനിച്ച നാട് മതം പറഞ്ഞ് ഒറ്റപ്പെടുത്തിയപ്പോൾ, എല്ലാം തന്ന് എന്നെ ചേർത്തുപിടിച്ച നാട് ; ശ്രദ്ധ നേടി ജസ്ല മാടശ്ശേരിയുടെ പോസ്റ്റ്

അപ്പൊ ഞാൻ അതിനെ ഒരിക്കലും നിന്ദിക്കാനോ പുഛിക്കാനോ പാടില്ലെന്നും മനോജ് കെ ജയൻ പറയുന്നു. അതേ സമയം മലയാള സിനിമയുടെ തീരാ നഷ്ട്ടങ്ങളാണ് കൽപ്പനയും നെടുമുടിവേണുവും കെ പി എ സി ലളിതയുമെന്നും മനോജ് കെ ജയൻ ഈ അഭിമുഖത്തിൽ വ്യക്തമാക്കി. ഈ മൂന്നുപേരും എന്നെ സംബന്ധിച്ചിടത്തോളം മലയാളത്തിന്റെ വെറും മഹാ നടന്മാരോ നടികളോ മാത്രം അല്ല. എനിക്ക് പഴ്‌സണലി ആത്മബന്ധമുണ്ടായിരുന്ന മൂന്നുപേരാണ് ഇവർ.

കൽപ്പന ഓഫ്കോഴ്‌സ് അറിയാല്ലോ .അപ്പൊ അത് കൽപ്പന തന്നെ പലേടത്തും യൂട്യൂബിലൊക്കെ പറഞ്ഞിട്ടുണ്ട് മനോജ് എന്റെ അനുജനാണെന്ന് ഹെഡിങ്ങിലൊക്കെ ഞാൻ പലതും കണ്ടിട്ടുണ്ട്. അങ്ങനെ തന്നെയായിരുന്നു കൽപ്പന എല്ലാ കാലത്തും അങ്ങനെ തന്നെ ആയിരുന്നു. ഈ കഴിഞ്ഞ ഓർമദിനത്തിൽ ഞാൻ പോസ്റ്റ് ഇട്ടപ്പോൾ അതിൽ രണ്ട് മൂന്നു വാചകം ഞാൻ നയെ പറ്റി എഴുതിയിരുന്നു.

അതൊക്കെ തികച്ചും ആത്മാർത്ഥമായി തന്നെ എഴുതുന്നതാണ്. അതുപോലെ തന്നെ വേണുവേട്ടനും എന്റെ ഗുരു സ്ഥാനത്തുള്ള ആളാണ്. സിനിമയിൽ വരുമ്പോൾ അദ്ദേഹമാണ് എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്. പെരുന്തച്ചൻ എന്ന സിനിമയിലേക്ക് ഞാൻ സെലക്ട് ആവാൻ തന്നെ കാരണം വിനുവേട്ടന്റെ വാക്കാണ്. വേണുവേട്ടൻ പറഞ്ഞു ഇയാൾ ചെയ്യും ഇയാളെക്കൊണ്ട് ചെയ്യിക്കാം എന്നെ അവിടെ വിളിച്ചു വരുത്തിയതാണ്.

ചിലപ്പോൾ ചാൻസ് കിട്ടാം ഇല്ലാതിരിക്കാം അവർ വന്നു സ്‌ക്രീൻ ടെസ്റ്റൊക്കെ നടത്തി നിങ്ങൾ ഒക്കെ ആവുകയാണെങ്കിൽ നിങ്ങൾക്ക് വർക്ക് ചെയ്യാം ഇല്ലെങ്കിൽ തിരിച്ച് പോകാണ്ടിവരും എന്നുള്ള സ്റ്റാറ്റസിലാണ് ഞാൻ അവിടെ വന്നിരിക്കുന്നത്. അപ്പോൾ വേണുവേട്ടൻ അവിടെ ഞങ്ങൾ വേണുവേട്ടനുമായി ചെയ്യേണ്ടേ ചെറിയൊരു പെർഫോമെൻസ് സീൻ ചെയ്തു നോക്കി സംവിധായകന് അത് ഇഷ്ട്ടപെട്ടു വിനുവേട്ടന്റെ പരിപൂർണ്ണ സപ്പോർട്ടും വന്നു.

Also Read
വിശ്വസിച്ച് സ്‌നേഹിച്ചവരെല്ലാം ചതിച്ചു! ഒടുവിൽ യഥാർത്ഥ സ്‌നേഹം കണ്ടെത്തിയത് വിക്കിയിൽ ; വിഘ്‌നേഷ് ശിവൻ നയൻതാര വിവാഹം ജൂണിൽ

അയ്യാൾ ചെയ്യും ചെയ്യിപ്പിക്കു അങ്ങനെ ഒരു വാക്കൊക്കെ പറയുക, അത് ഒരു ആർട്ടിസ്റ്റിന്റെ ഉത്ഭവമല്ലേ. അത് വേണുവേട്ടൻ സപ്പോർട്ട് ചെയ്ത പറഞ്ഞതുകൊണ്ടാണ് ഞാൻ സിനിമയിൽ എത്തിയത്. ഇന്ത്യൻ സിനിമ ലോകം കണ്ട ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടിവേണുവെന്നും അദ്ദേഹത്തിന്റെയും കെ പി എ സി ലളിതയുടെയും കൽപ്പനയുടെയും എല്ലാം നഷ്ട്ടം മലയാള സിനിമക്ക് ഉണ്ടായ അപാര നഷ്ടമാണെന്നും ഇവർക്കൊന്നും പകരം വെയ്ക്കാൻ ആരും ഇനി ഉണ്ടാവില്ലെന്നും മനോജ് കെ ജയൻ പറയുന്നു.

Advertisement