ഞങ്ങളുടെ എല്ലാ പടത്തിലേക്കും ശോഭനയെ വിളിക്കും അവർ പിന്മാറും പടം സൂപ്പർഹിറ്റാകും, പക്ഷേ ഈ പടത്തിൽ സംഭവിച്ചത് ഇങ്ങനെ: സിദ്ധീഖ് വെളിപ്പെടുത്തുന്നു

19869

മലയാള സിനിമയിൽ സംവിധാന ജോഡികളായെത്തി ചരിത്രം കുറിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്‌ലാൽ. ഇൻഹരിഹർ നഗർ, റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു.

പിന്നീട് സംവിധാന ജോഡി എന്ന നിലയിൽനിന്നും ഇവർ പിരിഞ്ഞെങ്കിലും ലാൽ നിർമ്മാണവും സിദ്ധിഖ് സംവിധാനവുമായി ഇരുവരും വീണ്ടും ഒന്നിച്ച് കുറേക്കാലം കൂടി തുടർന്നിരുന്നു. പിന്നട് ലാൽ അഭിനയ രംഗത്തേക്കും സംവിധാന രംഗത്തേക്കും തിരിഞ്ഞു.സിദ്ധീഖ് സംവിധാന രംഗത്ത് രംഗത്ത് തന്നെ തുടരുകയും ചെയ്തു.

Advertisements

Also Read
ബീസ്റ്റിന് ശേഷം വിജയ് എത്തുന്നത് ദേശീയ അവാർഡ് ജേതാവിന്റെ ചിത്രത്തിൽ, രണ്ടു ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിന് പടുകൂറ്റൻ പ്രതിഫലം, വിജയ് ചോദിക്കുന്നത് എന്തും കൊടുക്കാൻ നിർമ്മാതാക്കളുടെ ക്യൂ

ഇപ്പോഴിതാ സിദ്ധിഖ് ലാൽ കൂട്ടുകെട്ടിലെ സിനിമകളിൽ അന്നത്തെ സൂപ്പർനടി ആയിരുന്നു ശോഭനയെ പരിഗണിച്ചിരുന്നതിനെ പറ്റി തുറന്നു പറയുകയാണ് സിദ്ധീഖ്. തങ്ങളുടെ ആദ്യ സിനിമാ തൊട്ട് നായികാ റോളിലേക്ക് ആദ്യം പരിഗണിക്കാറുള്ളത് നടി ശോഭനയെ ആയിരുന്നെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ടും ശോഭനയ്ക്ക് ആ റോളുകളൊന്നും ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ലന്നമാണ് സിദ്ദിഖ് പറയുന്നത്.

ശോഭന റാംജിറാവു സ്പീക്കിങ്ങിൽ ഓക്കെ പറഞ്ഞെങ്കിലും പിന്നീട് ഡേറ്റ് പ്രശ്നമായി. പിന്നീട് മറ്റൊരു നായികയെ കാസ്റ്റ് ചെയ്യേണ്ടി വന്നു. ഹരിഹർ നഗറിലും ഗോഡ്ഫാദറിലുമൊക്കെ സമാനമായിരുന്നു അവസ്ഥ. എന്നാൽ ഹിറ്റ്ലർ സിനിമയ്ക്കായി ശോഭനയെ വിളിച്ചപ്പോൾ എന്ത് പ്രശ്നമുണ്ടായാലും താൻ ഈ റോൾ വിട്ടുകളയില്ലെന്ന് പറഞ്ഞ് എത്തുക ആയിരുന്നെന്നും സിദ്ദിഖ് പറയുന്നു. സ്റ്റാർ ആൻഡ് സ്‌റ്റൈലിൽ എഴുതിയ കുറിപ്പിൽ ആണ് സിദ്ദിഖ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സിദ്ധിഖിന്റെ വാക്കുകൾ ഇങ്ങനെ:

ഹിറ്റ്ലറിന്റെ കഥ റെഡിയായപ്പോൾ ഞങ്ങൾ പതിവുപോലെ ശോഭനയുടെ അടുത്തുചെന്നു. ഞങ്ങളുടെ എല്ലാ പടത്തിലേക്കും ശോഭനയെ വിളിക്കാറുണ്ട്. അവസാന നിമിഷം തിരക്കുകൾ കാരണം ശോഭന പിന്മാറുകയും പടം സൂപ്പർഹിറ്റാകുകയും ചെയ്യാറാണ് പതിവ്.

Also Read
വിവാഹം കഴിഞ്ഞാൽ ആദ്യം ചെയ്യുക ഇതാണ്, കല്യാണ ശേഷമുള്ള പ്ലാനുകൾ വെളിപ്പെടുത്തി എലീന പടിക്കൽ

അതുകൊണ്ട് ഹിറ്റ്ലറിൽ അഭിനയിക്കാൻ വന്നാലും സന്തോഷം വന്നില്ലെങ്കിലും സന്തോഷം എന്ന് ഞാൻ പറഞ്ഞു. ഇല്ലില്ലാ, ഈ പടത്തിൽ ഞാൻ വരും. എന്ത് പ്രശ്നമുണ്ടായാലും ഞാൻ പിന്മാറില്ല. അങ്ങനെ നിങ്ങൾ സുഖിക്കേണ്ട എന്നായിരുന്നു ശോഭനയുടെ മറുപടി സിദ്ദിഖ് പറയുന്നു.

മമ്മൂട്ടിയുടെ സഹോദരി റോളുകളിലേക്ക് നായികമാരെ കിട്ടാനായിരുന്നു പിന്നീട് ബുദ്ധിമുട്ടിയതെന്നും ആദ്യം സമീപിച്ച പലരും മടിച്ച് പിന്മാറിയെന്നും സിദ്ദിഖ് പറയുന്നു. വാണി വിശ്വനാഥ്, സുചിത്ര, ചിപ്പി, സീത, ഇളവരശി എന്നിവരെല്ലാം പിന്നീട് വന്നു. ഇളവരശി ചെയ്ത മൂത്ത സഹോദരി റോളിലേക്കുള്ള കാസ്റ്റിങ്ങായിരുന്നു ഏറെ ബുദ്ധിമുട്ടിയത്.

Also Read
ഒരുപാട് പേർ ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ മനസ്സിൽ പ്രണവ് മോഹൻലാൽ മാത്രമാണുള്ളത്: ഗായത്രി സുരേഷ്

ഒരുപാട് പേരെ കണ്ടെങ്കിലും ആരും സമ്മതിച്ചില്ല. അവസാനം അന്വേഷിച്ച് അന്വേഷിച്ച് ഇളവരശിയിലേക്ക് എത്തുകയായിരുന്നു. അവർ അത് നന്നായി ചെയ്യുകയും ചെയ്തു. അതുപോലെ സൈനുദ്ദീൻ ഞങ്ങളുടെ അടുത്ത സുഹൃത്താണ്. ഞങ്ങൾ ആദ്യമായി തിരക്കഥയെഴുതിയ പപ്പൻ പ്രിയപ്പെട്ട പപ്പനിൽ സൈനുദ്ദീൻ ഉണ്ടായിരുന്നു. അതിനുശേഷം സൈനുദ്ദീൻ ഞങ്ങളുടെ സിനിമയിൽ അഭിനയിച്ചത് ഹിറ്റ്ലറിലാണ്.

അതുപോലെ ഭവാനിച്ചേച്ചിയുടെ റോളും ക്ലിക്കായി. അച്ഛൻ കഥാപാത്രമായ ചട്ടമ്പി പിള്ളേച്ചൻ ഇന്നസെന്റേട്ടൻ ചെയ്യണമെന്ന് ഞാനും ലാലും ആദ്യമേ തീരുമാനിച്ചിരുന്നു. പലരും ആ റോൾ തിലകൻ ചേട്ടന് നൽകണമെന്ന് പറഞ്ഞപ്പോഴും ഇന്നസെന്റേട്ടൻ ചെയ്താൽ മാത്രമേ അതിനൊരു ഫ്രഷ്നെസ് വരികയുള്ളൂ എന്ന് ഞങ്ങൾ പറഞ്ഞു.

Also Read
വീർസറാ ഉൾപ്പെടെ ഷാരൂഖ് ഖാന്റെ അഞ്ചോളം ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഐശ്വര്യ റായ്

ഇന്നസെന്റേട്ടന്റെ അടുത്തേക്ക് ഞങ്ങൾ സംഭവം പറയാനെത്തി. മമ്മൂട്ടിയുടെ അച്ഛൻ കഥാപാത്രമാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹവും ആദ്യമൊന്ന് സംശയിച്ചു. കാരണം ഞങ്ങളുടെ മുമ്പുള്ള സിനിമക ളിലെല്ലാം ഫുൾടൈം കോമഡി റോളുകളായിരുന്നു അദ്ദേഹത്തിന്. അതെല്ലാം എവർഗ്രീൻ കഥാപാത്രങ്ങളുമാണ്. ചേട്ടൻ ചെയ്താലേ ശരിയാകൂ എന്ന് ഞങ്ങൾ ഉറപ്പ് പറഞ്ഞതോടെ അദ്ദേഹം ഓക്കെ പറഞ്ഞുവെന്നും സിദ്ധീഖ് വെളിപ്പെടുത്തുന്നു.

Advertisement