സഹോദരിയുടെ കൂട്ടുകാരിയുമായുള്ള പ്രണയം വീട്ടുകാർ അംഗീകരിച്ചില്ല, നടനാകും മുമ്പ് ഒളിച്ചോടി വിവാഹം, പിന്നെ ദാരിദ്ര്യവും കഷ്ടപ്പാടും, എന്നിട്ടും ജീവിതം തിരിച്ചു പിടിച്ച കഥ പറഞ്ഞ് റിയാസ്ഖാൻ

11959

അമ്പരപ്പിക്കുന്ന വില്ലൻ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നടൻ റിയാസ് ഖാൻ. മസിൽമാനായ വില്ലൻ വേഷങ്ങളായിരുന്നു കൂടുതലായും മലയാള സിനിമയിലെ ഏറ്റവും കിടിലൻ വില്ലന്മാരിൽ ഒരാളായ താരത്തിന് ലഭിച്ചിരുന്നത്. വിഎം വിനു മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബാലേട്ടൻ എന്ന സിനിമയിലൂടയാണ് റിയാസ് ഖാൻ മലയാള സിനിമയിലേക്ക് അരങ്ങേറിയത്.

റിയാസ് ഖാൻ തന്റെ കരിയർ ആരംഭിച്ചത് തമിഴിൽ നിന്നുമാണെങ്കിലും മലയാളത്തിലാണ് താരം ഏറെ തിളങ്ങി നിന്നിരുന്നത്. പിന്നട് നിരവധി സിനിമകളിലെ വ്യത്യസ്ത വില്ലൻ കഥാപാത്രങ്ങളിലൂടേയും സഹനടനായും തിളങ്ങിയ റിയാസ് ഖാൻ മലയാളികളുടെയും പ്രിയപ്പെട്ട നടനായി മാറി. തമിഴ് സിനിമയിലും ശ്രദ്ധേയമയാ വേഷങ്ങൾ ചെയ്തിട്ടുള്ള റിയാസ്ഖാൻ ബദ്രി എന്ന സിനിമയിൽ ദളപതി വിജയിയുടെ സഹോദരനായി അഭിനയച്ചതോടെയാണ് അവിടേയും സുപരിചിതനായി മാറിയത്.

Advertisements

Also Read: നായികയെ കിട്ടിയത് അറിഞ്ഞപ്പോൾ സൗന്ദര്യം ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞു, എനിക്ക് പക്ഷേ നായികയെ കിട്ടിയപ്പോൾ മുതൽ ചമ്മലാണ്; തുറന്ന് പറഞ്ഞ് സാന്ത്വനം താരം അച്ചു സുഗന്ധ്

ഇന്നും ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന അപൂർവ്വം നടന്മാരിൽ ഒരാളാണ് റിയാസ് ഖാൻ. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് റിയാസ് ഖാൻ തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. തമിഴ് നടി ഉമയാണ് റിയാസ് ഖാന്റെ ഭാര്യ.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 29 വർഷങ്ങളായെന്ന കാര്യം അധികമാർക്കും അറിയാൻ വഴിയില്ല. ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് റിയാസ് ഖാനും ഭാര്യയും കൂടി പുറത്ത് വിട്ട വീഡിയോയിലാണ് തങ്ങളുടെ പ്രണയകഥ താരദമ്പതിമാർ വെളിപ്പെടുത്തുന്നത്. ആദ്യമായി കണ്ടുമുട്ടിയതും ഒളിച്ചോടി കല്യാണം കഴിച്ച കാര്യങ്ങളുമൊക്കെ ഇവർ വെളിപ്പെടുത്തി.

തന്റെ സഹോദരിയുടെ സുഹൃത്തായ ഉമയുമായി പ്രണയത്തിൽ ആയത് വീട്ടുകാർ അംഗീകരിച്ചിരുന്നില്ല.
ഈ ബന്ധം എതിർത്തതിനെ തുടർന്ന് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. അത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും രസകരമായ സംഭവമെന്നും അദ്ദേഹം പറയുന്നു. റിയാസ് ഖാന്റെ വാക്കുകൾ ഇങ്ങനെ:

ഒളിച്ചോടിയതാണ് ഏറെ രസകരം, വീട്ടിൽ നിന്നും മതിൽ ചാടിയോ അല്ലെങ്കിൽ രാത്രിയോ ഒന്നുമല്ല പോയത്. അതും രാവിലെ കടയിൽ കാസറ്റ് കൊടുക്കാനെന്നു വീട്ടുകാരോട് പറഞ്ഞാണ് പുറത്തു വന്നത്. പക്ഷേ അത് ഒരു ഒളിച്ചോട്ടമായിരുന്നു എന്ന് പിന്നീടാണ് വീട്ടുകാർക്ക് മനസിലായത്.

എന്നാൽ അതിനു ശേഷമുള്ള ഞങ്ങളുടെ ജീവിതം ഒരു തുടക്കക്കാർ എന്ന നിലയിൽ ഒരുപാട് കഷ്ടാപാടുകൾ നിറഞ്ഞതായിരുന്നു. ഞങ്ങൾക്ക് ആ സമയത്ത് ജോലി ഇല്ലായിരുന്നു. പുതിയതായി സിനിമയോ ഷോകളോ രണ്ടാൾക്കും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ജീവിതം ഒരുപാട് ദുരിതങ്ങൾ നിറഞ്ഞതായിരുന്നു.

Also Read: അഭിനന്ദിക്കാൻ വിളിച്ച മമ്മൂട്ടിയോട് ഒന്നു വെച്ചിട്ട് പോടോ എന്ന് ദേഷ്യപ്പെട്ട് രമ്യാ നമ്പീശൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ, താരത്തിന്റെ വെളിപ്പെടുത്തൽ

ആകെ ഗതികേട്ടപ്പോൾ ഞാൻ ഒരു ഒരു കേബിൾ ടിവി നടത്തി. അതിൽ നിന്നുള്ള തുച്ഛമായ പൈസയിലാണ് ജീവിച്ചത്. പക്ഷെ ആ സമയത്തും ഉമ ഒരു പരാതികളും ഇല്ലാതെ എന്റെ കൂടെ വളരെ സന്തോഷത്തോടെ ജീവിച്ചു. ഒരിക്കൽ താൻ പോണ്ടി ബസാറിൽ നിന്നും മുന്നൂറ് രൂപയ്ക്ക് ചുവപ്പ് നിറമുള്ള ചുരിദാർ വാങ്ങി ഉമക്ക് കൊടുത്തിരുന്നു സമ്മാനമായി.

അത് അവൾക്ക് അന്ന് ഒരുപാട് സന്തോഷമായി. ദാരിദ്ര്യം അറിഞ്ഞതുകൊണ്ട് ഇപ്പോൾ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. പിന്നീട് വീട്ടുകാരൊക്കെ സഹകരിക്കാൻ തുടങ്ങി ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചു തുടങ്ങിയപ്പോൾ കഷ്ട്ടപാടുകൾ എല്ലാം പതിയെ മാറിയെന്നും, ഇപ്പോഴും കാശിന്റെ വില അറിഞ്ഞു തന്നെയാണ് ജീവിക്കുന്നതെന്നും റിയാസ് ഖാൻ വ്യക്തമാക്കുന്നു.

Advertisement