മീനാക്ഷിയുടെ കൂട്ടിക്കാലംം എനിക്ക് നന്നായി മിസ് ചെയ്തിട്ടുണ്ട്, അത് കിട്ടിയത് മഹാലക്ഷ്മിയിലൂടെ, തുറന്നു പറഞ്ഞ് ദിലീപ്

77

മിമിക്രി വേദിയിൽ നിന്നും അഭിനയ രംഗത്തെത്തി സ്വന്തമായ സ്ഥാനം നേടിയെടുത്ത നടനായിരുന്നു ദിലീപ്. മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. വിദ്യാർത്ഥിയായിരിക്കെ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് കടന്നുവന്നത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങുകയായിരുന്നു ദിലീപ്.

പ്രശസ്ത സംവിദായകൻ കമലിന്റെ സഹ സംവിധായകനായിട്ടാണ് ദിലീപ് സിനിമയിലേക്ക് എത്തിയത്. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ദിലീപ് അഭിനയത്തിലേക്ക് വന്നത്. തുടർന്ന് നിരവധി സിനിമകളിൽ സഹനടനായും കോമഡി അവതരിപ്പിച്ചും ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി.

Advertisements

ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ദീലീപ് കുടുംബ ചിത്രങ്ങളിലെ നായകനായും ആളുകളെ രസിപ്പിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചും പിന്നീട് ജനപ്രിയ നായകൻ എന്ന പദവിയിലേക്ക് ഉയർന്നു.

അടുത്തിടെ യുബിഎൽ എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും സിനിമയിലെ വളർച്ചയെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ദിലീപ്. തന്നിലെ നടനെ ആദ്യം തിരിച്ചറിഞ്ഞത് നടി ശ്രീവിദ്യയും നടൻ എംജി സോമനുമായിരുന്നു എന്നാണ് ദിലീപ് പറയുന്നത്.

Also Read
ടോവിനോ പറക്കാൻ പഠിയ്ക്കുന്നു; രണ്ടാം ഭാഗത്തിന്റെ സൂചന നൽകി ടൊവിനോയുടെ വീഡിയോ

നിന്റെ നിൽപ്പും ഭാവവുമൊക്കെ കണ്ട് നീ ക്യാമറയ്ക്ക് മുന്നിലേക്ക് വരുമെന്നാണ് തോന്നുന്നതെന്ന് എംജി സോമൻ പറഞ്ഞിരുന്നു. ദിലീപിന് അഭിനയിച്ചൂടേ എന്ന് ആദ്യമായി ചോദിച്ചത് ശ്രീവിദ്യാമ്മയാണ്. എന്തിനാണ് വെയിലൊക്കെ കൊണ്ട് നടക്കുന്നത് അഭിനയം നോക്കിക്കൂടേ. എന്നെ ആര് വിളിക്കാനാണ് എന്ന് ചോദിച്ചപ്പോൾ വരും ദിലീപ് അഭിനയത്തിലേക്ക് വരുമെന്നായിരുന്നു ശ്രീവിദ്യാമ്മയുടെ മറുപടി.

മാനസം എന്ന സിനിമയിൽ പുള്ളിക്കാരിയുടെ കൂടെയാണ് അഭിനയിച്ചത്. മിമിക്രി സ്റ്റോപ്പ് ചെയ്ത് അഭിനയത്തിൽ ശ്രദ്ധിക്കാനായി പ്രിയൻ സാറും പറഞ്ഞിരുന്നു എന്ന് ദീലീപ് പറയുന്നു. ദിലീപ് നടിമാർക്ക് ഭാഗ്യ നായകനാണെന്ന ശ്രുതി നേരത്തെ മുതൽ സിനിമാ മേഖലയിലുണ്ട്. അതിന് കാരണം ദിലീപിനൊപ്പം തുടക്കം കുറിച്ച നായികമാരെല്ലാം പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരായി മാറി എന്നത് തന്നെയാണ്.

എന്നാൽഡ താനൊരു ഭാഗ്യനായകൻ ആണെന്ന് കരുതുന്നില്ലെന്നും നമുക്കൊപ്പം തുടക്കം കുറിച്ചവർ പിന്നീട് ഉയരങ്ങളിലേക്ക് എത്തുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും ദിലീപ് പറയുന്നു. നവ്യാ നായർ ആദ്യമായി ഹീറോയിനായി അഭിനയിച്ചത് ഇഷ്ടത്തിലാണ്. മീര ജാസ്മിനും എനിക്കൊപ്പമാണ് നായികയായത്. മഞ്ജുവും ഹീറോയിനാവണത് എന്റെ കൂടെയാണ്. അതിന് മുമ്പ് സാക്ഷ്യമെന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു.

സംവൃത, നിത്യദാസ് അങ്ങനെ കുറേ പേരുണ്ട്. ചെറുതായിട്ട് അഭിനയിച്ചിട്ട് നാഷണൽ അവാർഡ് നേടിയ ആളാണ് കീർത്തി സുരേഷ്. പിന്നെ എനിക്കൊപ്പം റിങ് മാസ്റ്ററിൽ നായികയായി അഭിനയിച്ചിരുന്നു. അവർ നാഷണൽ അവാർഡ് വാങ്ങിക്കുമ്‌ബോമ്പോഴൊക്കെ നമുക്ക് സന്തോഷമാണ്. ഓരോ സിനിമ കാണുമ്പോഴും അവരെ വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും ദിലീപ് പറയുന്നു.

Also Read
പെക്കിൾ കാണിച്ച് സാരിയുടുത്തതിന് മോശം കമന്റിട്ട വിരുതന് വായടപ്പിയ്ക്കുന്ന മറുപടി കൊടുത്ത് ഹെലൻ ഓഫ് സ്പാർട്ട

ലോക്ക് ഡൗൺ കാലം മക്കൾ വീട്ടിലുണ്ടായിരുന്നതിനാൽ അതിവേഗം കടന്നുപോയി എന്നാണ് ദിലീപ് പറയുന്നത്. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ദിലീപ് പറഞ്ഞു. മീനാക്ഷിയുടെ കുട്ടിക്കാലം എനിക്ക് ഭയങ്കരമായിട്ട് മിസ് ചെയ്ത കാര്യമാണ്. ആ സമയത്ത് തുടർച്ചയായി സിനിമകൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

ജോക്കർ, ഡാർലിംഗ് ഡാർലിംഗ്, തെങ്കാശിപ്പട്ടണം, മീശമാധവൻ, കുബേരൻ അങ്ങനെ നല്ല തിരക്കായിരുന്നു. അവളുടെ ആ പ്രായം എനിക്ക് നന്നായി മിസ് ചെയ്തിട്ടുണ്ട്. അത് പിന്നെ കിട്ടിയത് മഹാലക്ഷ്മിയിലൂടെയാണ്. ചേച്ചിയെന്ന് വിളിച്ച് മീനാക്ഷിക്ക് പിന്നാലെയാണ് എപ്പോഴും മഹാലക്ഷ്മി. സ്‌കൂളിൽ പോവാറായിട്ടൊന്നുമില്ല മഹാലക്ഷ്മി.

കളിച്ച് നടക്കട്ടെയെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മീനുവിന്റേയും മഹാലക്ഷ്മിയുടേയും ചെറുപ്പത്തിലെ ഫോട്ടോകൾ ഒരുപോലെയാണ്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണത്. മീനാക്ഷിയും നല്ല കെയറിംഗായാണ് മഹാലക്ഷ്മിയെ നോക്കുന്നത്’ അടുത്തിടെയാണ് ദിലീപ് കുടുംബസമേതം ദുബായ് സന്ദർശിച്ച് തിരികെ നാട്ടിലെത്തിയത്. ഇപ്പോൾ സിനിമാ ഷൂട്ടിങും മറ്റുമായി തിരക്കിലാണ് ദിലീപ്.

Advertisement