എന്നെ ഒരു പെണ്ണെന്ന നിലയിൽ സൂക്ഷിക്കാൻ എനിക്ക് അറിയാം, രണ്ട് ആൺകുട്ടികൾക്ക് ഒപ്പം ചേർന്ന് മോശമായത് ഒന്നും ഞാൻ ചെയ്തിട്ടില്ല; തുറന്നടിച്ച് ദിൽഷ

179

മിനിസ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ പോവുകയാണ്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഗ്രാന്റ് ഫിനാലിയേക്ക് എത്താനായുള്ളത്. ഹൗസിൽ ശേഷിക്കുന്നതാകട്ടെ വെറും ആറ് മത്സരാർഥികളിലും.

പതിവായി അഞ്ച് പേരാണ് ഫൈനൽ ഫൈവായി ഗ്രാന്റ് ഫിനാലെയിലേക്ക് പോകാറുള്ളത്. എന്നാൽ ഇത്തവണ അത് ആറു പേരായി മാറിയിരിക്കുകയാണ്. അതേസമയം ചിലപ്പോൾ ഒരു മിഡ് വീക്ക് എവിക്ഷനും സംഭവിച്ചേക്കാം. അതേകുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും ബിഗ് ബോസ് പുറത്തുവിട്ടിട്ടില്ല.

Advertisements

ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, റിയാസ്, ദിൽഷ, ബ്ലെസ്ലി എന്നിവരാണ് ഇപ്പോൾ മത്സരിക്കുന്നത്. ഇപ്പോൾ വീക്കിലി ടാസ്‌ക്ക് ആണ് വീട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ ബിഗ് ബോസ് സീസണിലും കാണുന്നത് പോലെ ഈ സീസണിലും പ്രണയം ഒരു വലിയ വിഷയമായി ഉണ്ടായിരുന്നത്.

ഇത്തവണത്തെ സീസണിൽ ചർച്ചയായത് റോബിൻ, ദിൽഷ, ബ്ലെസ്ലി എന്നിവർ തമ്മിലുള്ള ത്രികോണ പ്രണയ കഥ ആയിരുന്നു. റോബിനും ബ്ലെസ്ലിയും ദിൽഷയോട് പ്രണയം പറഞ്ഞപ്പോൾ തന്നെ ദിൽഷ നിരസിച്ചിരുന്നു. റോബിനെ സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നും ബ്ലെസ്ലി തനിക്ക് സഹോദര തുല്യൻ ആണെന്നുമാണ് ദിൽഷ പറഞ്ഞത്.

Also Read: ഇങ്ങനെ മോളെ കോലം കെട്ടിക്കാൻ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കിൽ അച്ഛനെങ്കിലും വേണം, അല്ലെങ്കിൽ മല്ലിക മുത്തശ്ശിക്ക് വേണം, പ്രാർത്ഥനയുടെ വസ്ത്ര ധാരണത്തിന് എതിരെ ആഞ്ഞടിച്ച് ആരാധകർ

പക്ഷെ ഇവർ മൂന്നുപേരും ഉറ്റ സുഹൃത്തുക്കളെ പോലെ ആയിരുന്നു. റോബിന് ഒപ്പം ദിൽഷ സമയം ചെലവഴിക്കുമ്പോൾ പലരും ദിൽഷയെ വിമർശിച്ചിരുന്നു. വൈൽഡ് കാർഡായി വിനയിയും റിയസും വന്ന ശേഷമാണ് ദിൽഷയ്ക്ക് എതിരെയുള്ള പ്രശ്‌നങ്ങൾ കൂടിയതും. ത്രികോണ പ്രണയകഥ എന്ന രീതിയിലാണ് പുറത്ത് ബ്ലെസ്ലി ദിൽഷ റോബിൻ പ്രണയം ചർച്ച ചെയ്യുന്നതെന്നും റിയാസ് കുറ്റപ്പെടുത്തിയിരുന്നു.

വിനയ് അടക്കമുള്ളവർ ദിൽഷയുടെ ഭാവിപോലും പ്രതിസന്ധിയിൽ ആകുമെന്നുള്ള തരത്തിലും സംസാരിച്ചിരുന്നു. ഇപ്പോൾ ഇതെല്ലാം സംബന്ധിച്ച് വീട്ടുകാർക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ദിൽഷ. ഹൗസിൽ വന്ന ശേഷം ഏറ്റവും സങ്കടം തോന്നിയ സംഭവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം ഇപ്പോൾ.

റിയാസും വിനയി ചേട്ടനും വന്ന ശേഷം ത്രികോണ പ്രണയത്തെ കുറിച്ച് പറഞ്ഞ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ശേഷം രണ്ടു ദിവസം കഴിഞ്ഞ് ബാത്ത് റൂം ഏരിയയിൽ വെച്ച് പലരും ഈ സംഭവം വീണ്ടും ചർച്ച ചെയ്തു. അപ്പോൾ ചിലർ പറഞ്ഞ സംഭവം എന്നെ വല്ലാതെ വിഷമിപ്പിച്ചു. നമ്മളിങ്ങനെ ഇടയ്ക്കിടെ ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരുന്നാൽ ആ പെൺകുട്ടിയുടെ ഭാവിയെയാണ് ബാധിക്കുന്നത്.

അവൾക്ക് പുറത്ത് ഒരു ജീവിതമുണ്ട് ആ കുട്ടിക്ക് അതുണ്ടാകുമോ ആ കുട്ടിക്ക് ഇതുണ്ടാകുമോ എന്നെല്ലാം പലരും സംസാരിക്കുന്നത് കേട്ടു. അത്രത്തോളം എന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടാൻ രണ്ട് ആൺ കുട്ടികൾക്ക് ഒപ്പം ചേർന്ന് മോശമായതൊന്നും ഞാൻ ചെയ്തിട്ടില്ല. പുറംലോകം കാണാൻ പറ്റാത്തതായി ഒന്നും ചെയ്തിട്ടില്ല.

Also Read: വീട്ടിലേക്ക് ചെല്ലാൻ തന്നെ വിളിക്കാറുണ്ട്, പോകാൻ ആഗ്രഹവുമുണ്ട്, പക്ഷേ പ്രണവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് ചെല്ലാനാണ് അവർ പറയുന്നത്, തുറന്ന് പറഞ്ഞ് ഷഹാന

ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുന്നാൽ എന്തോ തെറ്റ് സംഭവിക്കുന്നുവെന്ന എല്ലാവരുടേയും ചിന്താഗതി ആണ് മാറ്റേണ്ടത്. അന്ന് അവർ സംസാരിക്കുന്ന കേട്ടപ്പോൾ എനിക്ക് തോന്നിയത് ഞാൻ വളരെ മോശമായ രീതിയിൽ പോകുന്നുവെന്ന് പറയുന്നത് പോലെയാണ്.

ഒരു പെൺകുട്ടിയാണ് ഞാനെന്ന ചിന്താഗതിയിൽ നിന്നും നിങ്ങളിൽ വന്ന ആകുലതയാണ് അതെങ്കിൽ പെണ്ണെന്ന നിലയിൽ എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം. എന്റെ ഭാവിക്ക് ഒരു മോശവും സംഭവിക്കില്ല. പുറത്തിറങ്ങിയാൽ എന്റെ ഭാവി തകരാൻ മാത്രം ഞാനൊന്നും ചെയ്തിട്ടുമില്ലെന്ന് ദിൽഷ പറഞ്ഞു. ദിൽഷയെ പലപ്പോഴും വീട്ടിലുള്ളവർ കുറ്റപ്പെടുത്തുന്നതും ത്രികോണ പ്രണയകഥയുടെ പേരിലാണ്.

മാത്രമല്ല ദിൽഷയ്ക്ക് ഗെയിം കളിക്കാൻ അറിയില്ലെന്നും അവൾ റോബിന്റേയും ബ്ലെസ്ലിയുടേയും തണലിലാണ് മത്സരിക്കുന്നതെന്നും വിമർശനമുണ്ടായിരുന്നു. റോബിൻ പുറത്തായ ശേഷം റോബിന്റെ വോട്ട് കൂടി സമ്പാദിക്കാൻ ദിൽഷ ശ്രമിക്കുന്നതായും വിമർശനമുണ്ട്.

Advertisement