മമ്മൂട്ടി പോലും ഇത്രയും വിചാരിച്ചു കാണില്ല, ഒപ്പം അഭിനയിച്ച ആ കൊച്ചുകുട്ടി ഇപ്പോ തെന്നിന്ത്യയിലെ സൂപ്പർനായിക

7953

പലപ്പോഴും സിനിമാതാരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ വൈറലാകാറുണ്ട്. മലയാള സിനിമ താരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് താൽപ്പര്യമുണ്ട്. ഇവരുടെ ബാല്യകാല ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

മലായളത്തിന്റെ മെ?ഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒട്ടുമിക്ക നായികമാരും അഭിനയിച്ചിട്ടുണ്ട്.ബാലനടിയായി എത്തി തെന്നിന്ത്യയുടെ മനം കവർന്ന നായികയായ മീനയുടെ ഒരു ബാല്യകാല ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

Advertisements

തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായി അരങ്ങേറ്റം കുറിച്ച താരമാണ് നടി മീന. 1982ൽ നെഞ്ചങ്ങൾ എന്ന ശിവാജി ഗണേശൻ ചിത്രത്തിൽ ബാലതാരമായി കൊണ്ടായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുൾപ്പെടെ 45ൽ ഏറെ ചിത്രങ്ങളിൽ മീന ബാലതാരമായി അഭിനയിച്ചു.

Also Read
അങ്ങനെ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്; തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

മമ്മൂട്ടി നായകനായ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, മോഹൻലാൽ നായകനായ മനസ്സറിയാതെ തുടങ്ങിയ മലയാളചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചിരുന്നു. ആ സമയത്തെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

പിജി വിശ്വംഭരന്റെ സംവിധാനത്തിൽ 1984ൽ പുറത്തിറങ്ങിയ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന സിനിമയിലാണ് മീന മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. യഥാർത്ഥത്തിൽ മകളല്ല, മകൾക്ക് തുല്യമായ കഥാപാത്രമായിരുന്നു അത്.

മമ്മൂക്കയുടെ മകളായി ഞാൻ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം പോലും മറന്നുപോയിട്ടുണ്ടാകുമെന്ന് മീന തന്നെ പറഞ്ഞിട്ടുണ്ട്. രാക്ഷസ രാജാവ്, കറുത്ത പക്ഷികൾ, കഥ പറയുമ്‌ബോൾ എന്നീ മമ്മൂട്ടി സിനിമകളിലാണ് മീന നായികയായത്.

ഈ സിനിമകളിൽ രാക്ഷസ രാജാവിലാണ് യഥാർത്ഥത്തിൽ മമ്മൂട്ടിയുടെ നായികയായി മീന വരുന്നത്. മറ്റ് രണ്ട് ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മമ്മൂട്ടിയുടെ നായികയായിരുന്നില്ല മീന.

Also Read
അഭിനയിക്കാൻ കംഫർട്ടബിളായിട്ടുള്ള താരം ഷാനവാസ് ഷാനുവാണ്: ഇന്ദ്രനും സീതയുമായുള്ള കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക

ബാല്യകാല സഖിയിലാണ് മമ്മൂട്ടിയുടെ അമ്മയായി മീന അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നജീബി(മമ്മൂട്ടി)ന്റെ ഉമ്മയായാണ് മീന അഭിനയിച്ചത്. രസകരമായ കാര്യം നജീബിൻറെ ബാപ്പ, അതായത് മീനയുടെ ഭർത്താവായി അഭിനയിച്ചതും മമ്മൂട്ടി തന്നെയായിരുന്നു!

1990ൽ ഒരു പുതിയ കഥൈ എന്ന ചിത്രത്തിലൂടെയാണ് മീന പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സാന്ത്വനം എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മീന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസിൽ അഭിനയിച്ചു.

സാന്ത്വനത്തിലെ ഉണ്ണീ വാവാവോ എന്ന പാട്ടുകേൾക്കുമ്പോൾ മലയാളികൾ ഇന്നും ഓർക്കുന്ന മുഖങ്ങളിലൊന്നും മീനയുടേതാവും. വർണപകിട്ട്, കുസൃതിക്കുറുപ്പ്, ഒളിമ്പ്യൻ അന്തോണി ആദം, ഫ്രണ്ട്സ്, രാക്ഷസരാജാവ്, മിസ്റ്റർ ബ്രഹ്മചാരി നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, കറുത്തപക്ഷികൾ, ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഷൈലോക്ക് തുടങ്ങി ഒരുപിടി വിജയചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനടിയായി മാറുകയായിരുന്നു മീന.

Also Read
പ്രണയിച്ചത് ഒമ്പത് വർഷം, രണ്ടു പേരുടെയും മെയിൻ യോഗയും ആത്മീയതയും: ദേവിക നമ്പ്യാരുടെയും വിജയ് മാധവന്റെയും പ്രണയകഥ ഇങ്ങനെ

തമിഴിൽ രജനീകാന്ത്, കമൽഹാസൻ തുടങ്ങിയ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി മീന അഭിനയിച്ചു. ദൃശ്യം 2 ആണ് മീനയുടേതായി റിലീസിംഗിനൊരുങ്ങുന്ന ചിത്രം. 2009 ജൂലൈയിലാണ് സോഫ്‌റ്റ്വെയർ എൻജിനീയറായ വിദ്യാസാഗറിനെ മീന വിവാഹം കഴിച്ചു.

2011 ജനുവരിയിലാണ് മകൾ നൈനികയുടെ ജനനം. അമ്മയുടെ വഴിയെ മീനയുടെ മകൾ നൈനിക വിദ്യാസാഗറും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. വിജയ് ചിത്രം തെറിയിൽ ബാലതാരമായിട്ടായിരുന്നു നൈനികയും സിനിമ അരങ്ങേറ്റം. കാഴ്ചയിലും രൂപത്തിലുമെല്ലാം കുഞ്ഞു മീനയെ ഓർമ്മിപ്പിക്കുകയാണ് നൈനിക.

Advertisement