അയാള്‍ എന്നെ തേച്ചൊട്ടിച്ചു, മാനസികമായി തകര്‍ന്നതോടെ പഠിത്തം വരെ നിര്‍ത്തി സ്‌കൂളില്‍ നിന്നും പോകേണ്ടി വന്നു, പ്രണയ പരാജയത്തെ കുറിച്ച് മനസ്സുതുറന്ന് ജുവല്‍ മേരി

373

അവതാരകയായി എത്തി പിന്നീട് മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ജുവല്‍ മേരി. മിനിസ്‌ക്രീന്‍ പരിപാടികളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ജുവല്‍ മേരി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിന്റെ അവതാരകയായിരുന്നു ജുവല്‍ മേരി. പിന്നീട് സിനിമയില്‍ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ജുവല്‍ മേരിയുടെ അരങ്ങേറ്റം.

Advertisements

ജുവലിന്റെ ആദ്യ സിനിമയായ ഉട്ടോപ്യയിലെ രാജാവിലെ നായകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു. പ്രസിദ്ധ സംവിധായകന്‍ കമല്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. 2015 ല്‍ ആയിരുന്നു ഉട്ടോപ്യയിലെ രാജാവ് പുറത്തിറങ്ങിയത്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ സലീം അഹമ്മദിന്റെ പത്തേമാരിയിലും മമ്മൂട്ടിയുടെ നായികയായി ജുവല്‍ മേരി അഭിനയിച്ചു.

Also Read: എല്ലാവരും കരുതി ഞാന്‍ കുഴഞ്ഞുവീണതാണെന്ന്, അന്ന് മരിച്ചിരുന്നെങ്കില്‍ 25 ലക്ഷം കിട്ടിയേനെ, എന്റെ കുടുംബം രക്ഷപ്പെടുമായിരുന്നു, നടി രശ്മി അനില്‍ പറയുന്നു

പിന്നീട് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി ജുവല്‍ മേരി നിറഞ്ഞു നില്‍ക്കുകയാണ്. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ പ്രണയപരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് ജുവല്‍. പ്രണയം തകര്‍ന്നതോടെ താന്‍ മാനസികമായി വല്ലാതെ തകര്‍ന്നുവെന്ന് ജുവല്‍ പറയുന്നു.

അദ്ദേഹം തന്നെ തേച്ചൊട്ടിച്ചുവെന്നും മാനസികമായി താന്‍ തകര്‍ന്നുവെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയതോടെ സ്‌കൂളില്‍ നിന്നുവരെ തനിക്ക് പോകേണ്ടി വന്നുവെന്നും ജുവല്‍ പറയുന്നു. അന്നത്തെ കാലത്ത് പ്രേമം ഒക്കെ വലിയ സംഭവം ആയിരുന്നുവെന്നും ജുവല്‍ പറയുന്നു.

Also Read: കുഴിയില്‍ വെച്ചാലും നിങ്ങളെ കാണാന്‍ വരില്ല, അന്ന് ദേഷ്യത്തില്‍ കെപിഎസി ലളിത തിലകനോട് പറഞ്ഞതിങ്ങനെ, വര്‍ഷങ്ങളോളം നീണ്ട വഴക്കിന്റെ കാരണം ഇതായിരുന്നു

പ്രേമം തകര്‍ന്നതോടെ എല്ലാവരും തന്നെ ഒറ്റപ്പെടുത്തി. എയ്ഡ് വന്നപോലെ ആയിരുന്നു കൂട്ടുകാരുടെയൊക്കെ പെരുമാറ്റം. ഒറ്റക്കിരുന്ന് വരെ പഠിക്കേണ്ടി വന്നതോടെയാണ് തനിക്ക് സ്‌കൂള്‍ മാറേണ്ടി വന്നതെന്നും ആ 13 വയസ്സുള്ള തന്നോട് ഇപ്പോള്‍ തനിക്ക് ഒത്തിരി സ്‌നേഹമാണെന്നും ജൂവല്‍ പറയുന്നു.

അതേസമയം താന്‍ പറയാതെ മനസ്സില്‍ കൊണ്ടുവെച്ച ഒരു പ്രണയത്തെ കുറിച്ചും ആ പ്രണയനൈരാശ്യത്തെ കുറിച്ചും ജുവല്‍ മനസ്സുതുറന്നു. ഏഴാം ക്ലാസ്സില്‍ പടിക്കുമ്പോള്‍ പത്താംക്ലാസ്സില്‍ പഠിക്കുന്ന ഒരു ചേട്ടനോട് ഇഷ്ടം തോന്നിയെന്നും എന്നാല്‍ ആ ചേട്ടന് മറ്റൊരാളെയായിരുന്നു ഇഷ്ടമെന്നും അതറിഞ്ഞപ്പോള്‍ താന്‍ തകര്‍ന്നുപോയെന്നും ജൂവല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement