പരിചയപ്പെട്ടത്‌ ആറുവര്‍ഷം മുമ്പ്, സൗഹൃദം പ്രണയമായി, ആദ്യമായി ഭാവി വരനെ പരിചയപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി

470

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്ക് എന്ന ഗെയിം ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകള്‍ അടിക്കുന്ന ശ്രീവിദ്യയ്ക്ക് നിരവധി ആരാധകരുമുണ്ട്.

Advertisements

പൊതുവെ എല്ലാവരേയും തന്റെ കൗണ്ടറുകളിലൂടെ വീഴ്ത്തുന്ന ബിനു അടിമാലിയെ പോലും കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനവുമായി പിന്നിലാക്കാറുണ്ട് ശ്രീവിദ്യ. ഇപ്പോഴിതാ സിനിമയിലും സാന്നിധ്യം അറിയി ക്കുകയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ശ്രീവിദ്യയും അഭിനയിക്കുന്നുണ്ട്.

Also Read: ആ ബന്ധം വേര്‍പെടുത്തിയപ്പോള്‍ പലരും കുറ്റപ്പെടുത്തി, രണ്ടാം വിവാഹത്തിനും വീട്ടുകാര്‍ എതിര്‍പ്പിലായിരുന്നു, വെളിപ്പെടുത്തലുമായി അപ്‌സര

സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇന്ന് നടി. യൂട്യൂബില്‍ശ്രീവിദ്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്. ഇപ്പോവിതാ തന്റെ ഭാവിവരനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ശ്രീവിദ്യ. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനെയാണ് ശ്രീവിദ്യ വിവാഹം കഴിക്കാന്‍ പോകുന്നത്.

ജീംബൂബാ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആളാണ് രാഹുല്‍. ആറുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് തങ്ങള്‍ ആദ്യമായി കണ്ടതെന്നും നന്ദു എന്നുപറഞ്ഞുകൊണ്ട് ശ്രീവിദ്യ പല പോസ്റ്റുകളിലും ടാഗ് ചെയ്യുന്നയാള്‍ താനാണെന്നും രാഹുല്‍ പറയുന്നു.

Also Read: ആരെയും തലയില്‍ എടുത്ത് വെക്കരുത്, എത്ര പ്രിയപ്പെട്ടവരാണെങ്കിലും അകലം പാലിക്കണം, ആ സംഭവത്തിന് ശേഷം ഞാന്‍ എല്ലാം പഠിച്ചു, മനസ്സുതുറന്ന് അന്‍ഷിത

തങ്ങള്‍ പരിചയപ്പെടുന്നതിനൊക്കെ മുമ്പ് ഒരിക്കല്‍ ശ്രീവിദ്യയെ താന്‍ നോക്കുന്നത് കണ്ട് പലരും താന്‍ വായി നോക്കിയാണെന്ന് വരെ പറഞ്ഞുവെന്നും എന്നാല്‍ തനിക്ക് ശ്രീവിദ്യയെ അറിയുന്നത് കൊണ്ടാണ് നോക്കിയതെന്നും തന്നെ കണ്ടപ്പോള്‍ ശ്രീവിദ്യ ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് പോയി എന്നും രാഹുല്‍ പറയുന്നു.

പിന്നീട് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, ശരിക്കും അടുത്തറിഞ്ഞപ്പോള്‍ തങ്ങള്‍ പരസ്പരം ചേരില്ലെന്ന് മനസ്സിലാക്കി പിരിഞ്ഞുവെന്നും പിന്നീട് ശ്രീവിദ്യ ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കാണാന്‍ പോവുകയം ഭക്ഷണം വാരി നല്‍കുകയും ചെയ്തതോടെ പഴയ ഇഷ്ടം തിരിച്ചുവന്നുവെന്നും രാഹുല്‍ പറയുന്നു.

Advertisement