ഷാജി പാപ്പന് ശേഷം ജയസൂര്യയുടെ ഇടിവെട്ട് വേഷം ടര്‍ബോ പീറ്റര്‍

93

ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആട് സീരിസിലെ ഷാജി പാപ്പന്‍. ആദ്യ ചിത്രമായ ആട് ഒരു ഭീകരജീവിയല്ല തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ടോറന്റ് കണ്ടും ഡിവിഡി കണ്ടും ഷാജി പാപ്പന് വലിയ ആരാധകരുണ്ടായി.

Advertisements

അതിന്റെ ബലത്തില്‍ മിഥുന്‍ വീണ്ടും ഷാജി പാപ്പനെ തിയ്യേറ്ററുകളിലെത്തിച്ചു. ആട് 2 എന്ന പേരില്‍ ആട് ഒരു ഭീകരജീവിയല്ലയുടെ രണ്ടാം ഭാഗം. വന്‍വിജയമാണ് ഇത്തവണ ഷാജിപാപ്പനും സംഘവും നേടിയത്. ഷാജിപാപ്പനെ ഒരുക്കിയ മിഥുന്‍ മാനുവല്‍ തോമസും ജയസൂര്യയും വീണ്ടും വരികയാണ്.

ടര്‍ബോ പീറ്റര്‍ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. റോബി വര്‍ഗീസ് രാജ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം. ലിജോ പോള്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ആബേല്‍ ക്രിയേറ്റീവ് മൂവിസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാളിദാസനെ നായകനാക്കി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്ന ചിത്രവും മിഥുന്‍ മാനുവല്‍ തോമസ് പ്രഖ്യാപിച്ചിരുന്നു. ജയസൂര്യ ചിത്രത്തി ന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കുക. അശോകന്‍ ചെരുവിലിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം.

മിഥുന്‍ മാനുവല്‍ തോമസും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. കടുത്ത അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ കാളിദാസ് ജയറാം ആണ് നായകന്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക.

രണദിവെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സെന്‍ട്രല്‍ പിക്ചേര്‍സ് ചിത്രം തിയ്യേറ്ററുകളിലെത്തിക്കും. ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി പുതുമുഖങ്ങളെ അണിനിരത്തിയാണ് ഇത്തവണ മിഥുന്‍ ചിത്രമൊരുക്കുന്നത്.

Advertisement