ആ പടം നിന്നുപോകുമെന്ന് വന്നപ്പോൾ 25 ലക്ഷം കയ്യിലേക്ക് വെച്ചു തന്നു, എന്നിട്ട് പറഞ്ഞു, പടം തീർക്ക്; അതാണ് സുരേഷ് ഗോപി എന്ന മനുഷ്യൻ, വെളിപ്പെടുത്തി അനൂപ് മേനോൻ

158

മലയാളത്തിലെ സൂപ്പർ താരമാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ സുരേഷ് ഗോപിയാണ് മലയാള സിനിമയെ നയിക്കുക എന്നാണ് ഒരുകാലത്തു ആരാധകർ പറഞ്ഞിരുന്നത്. അത്രമേൽ ആരാധകരിലേക്ക് ഇറങ്ങിയ നടൻ കൂടിയായിരുന്നു താരം.

Advertisements

ഇടയ്ക്ക് സിനിമകളിൽ നിന്നും ഇടവേളയെടുത്ത നടനിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നടനെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന നടൻ കൂടിയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരുതലും സ്നേഹവും നേരിട്ട് അനുഭവിച്ചു അറിഞ്ഞ ഒത്തിരി പേരുണ്ട്.

Alos read; രാത്രി ഉറങ്ങാതെ കൂനി കൂടിയിരുന്ന് ബീഡി തെറുത്താണ് കൂന് വന്നത്, വലിയ ആഗ്രഹങ്ങളൊന്നുമില്ല, മക്കൾ മാത്രം ലോകം; അമ്മയുടെ വരവ് കണ്ട് നിറകണ്ണുകളോടെ ബിനീഷ്, കരയിപ്പിച്ച് സ്റ്റാർ മാജിക്

അതിൽ ഒരാളാണ് നടൻ അനൂപ് മേനോൻ. സുരേഷ് ഗോപി ഒരു പടം നിന്നുപോകാതെ ഇരിക്കാൻ ചെയ്ത വലിയ സഹായത്തെ കുറിച്ച് നടൻ അനൂപ് തന്നെയാണ് വെളിപ്പെടുത്തിയത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

സുരേഷ് ഗോപിയോടൊപ്പം ഡോൾഫിൻ എന്ന സിനിമ ചെയ്തപ്പോഴുള്ള ഒരിക്കലും മറക്കാനാവാത്ത അനുഭവം എന്താണെന്ന അവതാരക ശ്രീവിദ്യയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ. ‘ഏറ്റവും വലിയ അനുഭവം എന്ന് പറയുന്നത്, ഡോൾഫിൻ എന്ന സിനിമ നിന്നുപോകും എന്ന അവസ്ഥ വന്നപ്പോൾ എന്നെ കാരവനിലേക്ക് വിളിച്ചിട്ട് ഒരുകെട്ട് പൈസ എടുത്തു തന്നതാണ്.

എന്നിട്ട് പറഞ്ഞു പടം തീർക്ക്. ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ്. പടം നിന്ന് പോകരുത് എന്ന് പറഞ്ഞു.’ഏകദേശം 25 ലക്ഷം രൂപയാണ് തന്നത്. ആ പൈസ ദീപനും നിർമ്മാതാവിനും കൊണ്ടുപോയി കൊടുക്ക് എന്ന് പറഞ്ഞു. അതാണ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമെന്ന് അനൂപ് പറയുന്നു.’

താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹമെന്നും അനൂപ് കൂട്ടിച്ചേർത്തു. ഡോൾഫിൻ എന്ന സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സുരേഷ് ഗോപി, അനൂപ് മേനോൻ, മേഘ്‌ന രാജ് എന്നിവരായിരുന്നു. അനൂപ് മേനോന്റെ തന്നെയായിരുന്നു തിരക്കഥ.

ഒരു നടനായിരുന്നില്ലെങ്കിൽ സുരേഷ് ഗോപി ആരാകുമായിരുന്നു എന്ന ചോദ്യത്തിന്, നല്ല വിവരവും അറിവും ഉള്ള ശശി തരൂരിനെ പോലൊരു എംപിയോ മന്ത്രിയോ ഒക്കെ ആകും എന്നും അനൂപ് പറഞ്ഞു. ‘പദ്മ’ എന്ന ചിത്രമാണ് അനൂപ് മേനോന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Alos read; കട ബാധ്യത സിനിമയിലേയ്ക്ക് എത്തിച്ചു, ഇന്നും ആ സിനിമ കാണുമ്പോൾ സങ്കടമാണ്; സിനിമാ ജീവിതത്തിൽ നടന്നത് വെളിപ്പെടുത്തി നടി ഇന്ദ്രജ

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻമ്പതാം നൂറ്റാണ്ട്, വരാൽ തുടങ്ങിയ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. അതേസമയം, ഒറ്റക്കൊമ്പൻ, മേ ഹൂ മൂസ തുടങ്ങിയ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഇത് കൂടാതെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

Advertisement