ഈ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു, വിവാഹിതരായ സന്തോഷത്തില്‍ അസ്ലയും അംജീഷും

225

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അസ്ല മാര്‍ലി എന്ന ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ചാനല്‍ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളര്‍ച്ചയെ കുറിച്ച് ഹില മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നു.

Advertisements

കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹില തന്നെ പറഞ്ഞിരുന്നു. ക്യാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റില്‍ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു.

Also Read: പ്രിയ സുഹൃത്ത് അപ്പ ഹാജിയുടെ മകളുടെ വിവാഹത്തിന് കുടുംബസമേതമെത്തി കൃഷ്ണ കുമാര്‍ , വൈറലായ ചിത്രങ്ങള്‍ കാണാം

അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. അംജീഷ് എന്നാണ് വരന്റെ പേര്. എന്നാല്‍ വരന്‍ നിശ്ചയത്തിന് ഉണ്ടായിരുന്നില്ല. ഫോണിലൂടെ മാത്രമായിരുന്നു യുകെയില്‍ ജോലി ചെയ്യുന്ന അംജീഷും അസ്ലയും കണ്ടതും സംസാരിച്ചതുമെല്ലാം.

ഇപ്പോഴിതാ അസ്ലയുടെയും അംജീഷിന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം. തങ്ങള്‍ ഇപ്പോള്‍ ഓഫിഷ്യലി ഭാര്യയും ഭര്‍ത്താവുമായെന്നും ഈ ഒരു ദിവസത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു തങ്ങളെന്നും സന്തോഷത്തോടെ നിക്കാഹ് കഴിഞ്ഞിരിക്കുകയാണെന്നും അസ്ല പറയുന്നു.

Also Read: വീട്ടില്‍ കയറി വരുന്നത് പാതിരാത്രി, രാവിലെ ഇറങ്ങിപ്പോക്കും, ഭര്‍ത്താവിന്റെ വീട്ടുകാര്‍ എതിര്‍ത്തിട്ടും പിന്മാറാതെ അമല, വിവാഹമോചനം അമ്മയും ആഗ്രഹിച്ചു, വിജയിയുമായുള്ള അമല പോളിന്റെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍

തനിക്ക് സന്തോഷം കൊണ്ട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. എല്ലാവരും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും തന്നെ വിഷ് ചെയ്തതിന് എല്ലാവര്‍ക്കും നന്ദിയെന്നും അസ്ല യൂട്യൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ പറയുന്നു.

Advertisement