പുതിയ തിരക്കഥയിൽ മഹാഭാരതം; മോഹൻലാൽ നായകനാകനായേക്കില്ല, നിർമ്മാതാവ് ബിആർ ഷെട്ടിയുടെ വെളിപ്പെടുത്തൽ

20

മഹാഭാരതം സിനിമ ചെയ്യുമെന്ന നിലപാടിലുറച്ച് നിർമ്മാതാവ് ബി ആർ ഷെട്ടി. എന്നാൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയല്ല ചിത്രത്തിൽ ഉപയോഗിക്കുന്നത്.

മഹാഭാരതത്തിനായി പുതിയ തിരക്കഥ നിർദ്ദേശിക്കാൻ ആത്മീയാചാര്യൻ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിആർ ഷെട്ടി വ്യകതമാക്കി.

Advertisements

എംടി വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള തർക്കങ്ങളുടെ പേരിൽ മഹാഭാരതം സിനിമ മുടങ്ങിയിട്ടില്ലെന്നാണ് ബി ആർ ഷെട്ടി വെളിപ്പെടുത്തിയത്.

മോഹൻലാൽ തന്നെ നായകനാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ലെന്നും ഷെട്ടി വ്യക്തമാക്കി.

എന്റെ ചിത്രത്തിന് ഒരു പുതിയ തിരക്കഥ നിർദ്ദേശിക്കാൻ ഞാൻ ആത്മീയാചാര്യൻ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീകുമാർ മേനോനും എംടിയും തമ്മിലുള്ള നിയമ പ്രശ്നങ്ങളിൽപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാനവരുമായി അകന്നു കഴിഞ്ഞു.

പുതിയ പ്രോജക്റ്റിനായി ഞാൻ ബിജെപി, ആർഎസ്എസ് എന്നിവരുടെ അനുവാദം തേടും. ഇനിയും പ്രശ്നങ്ങൾ നേരിടാൻ ആഗ്രഹിക്കുന്നില്ല.

നേരത്തെ പദ്ധതിയിട്ടതു പോലെ അബുദാബിയിൽ ചിത്രീകരണം നടക്കും ബിആർ ഷെട്ടി ഗൾഫ് ന്യൂസിനോട് പറഞ്ഞു.

ഒന്നര വർഷം മുമ്പാണ് എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചത്.

ആയിരം കോടിയോളം ചിത്രത്തിനായി ചെലവഴിക്കാൻ നിർമ്മാതാവ് തയ്യാറായിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും ചിത്രത്തിൻറെ നിർമ്മാണം ആരംഭിച്ചില്ല.

തുടർന്ന് തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചു. ഇതോടെയാണ് മഹാഭാരതം സിനിമ അനിശ്ചിതത്വത്തിലായത്. എന്നാൽ ബി ആർ ഷെട്ടിയുടെ പ്രഖ്യാപനം ആരാധകർക്ക് വീണ്ടും പ്രതീക്ഷ നൽകുകയാണ്.

Advertisement