തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നത്? സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് ‘കത്തോലിക്ക സഭ’

178

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് സുരേഷ് ഗോപി. ഇതിനോടകം ഒത്തിരി സിനിമകളുടെ ഭാഗമായ അദ്ദേഹം മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടണ്ട്. ഒരു മികച്ച നടന്‍ മാത്രമല്ല, രാഷ്ട്രീയപ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയും കൂടിയാണ്.

അതേസമയം, സുരേഷ് ഗോപി ബിജെപിയുടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂപിര്‍ മത്സരിക്കാനിരിക്കെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് തൃശൂര്‍ അതിരൂപതയുടെ മുഖപത്രം ‘കത്തോലിക്ക സഭ’.

Advertisements

പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി സ്ഥിരികരീച്ചില്ലെങ്കിലും സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ അക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ‘കത്തോലിക്കസഭ’ യുടെ വിമര്‍ശനം.

ALSO READ- ഈ ലുക്ക് നന്നായിട്ടുണ്ട്, മുടി വെട്ടിയതോടെ ഒന്ന് ചെറുപ്പമായി ; കിടിലന്‍ ഫോട്ടോസുമായി അഹാന കൃഷ്ണ

തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നും പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാകുമെന്നുമാണ് ‘കത്തോലിക്കാസഭ’യില്‍ പറയുന്നത്. മണിപ്പൂരിലെ ക്രൂരത ചോദ്യം ചെയ്യാന്‍ സുരേഷ് ഗോപിക്ക് മുന്‍പത്തെ പ്രസംഗത്തില്‍ പറഞ്ഞതുപോലെ ‘ആണത്തമുണ്ടോ’ എന്നും ചോദ്യം ചെയ്യുകയാണ് ഈ പത്രം.

തൃശൂരില്‍ പാര്‍ട്ടിക്ക് ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്നും സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാതെയുള്ള വിമര്‍ശനത്തില്‍ ചോദിക്കുന്നുണ്ട്. ‘കത്തോലിക്കാസഭ’യുടെ ‘മറക്കില്ല മണിപ്പുര്‍’ എന്ന തലക്കെട്ടോട് കൂടിയ ലേഖനത്തിലാണ് ഈ രൂക്ഷമര്‍ശനം.

കരുവന്നൂര്‍ ബാങ്കിലേക്ക് നടത്തിയ ജാഥയ്ക്കിടെ മണിപ്പുരിലേക്കും യുപിയിലേക്കും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് എതിരെയാണ് മുഖപത്ര വിമര്‍ശനം. മണിപ്പുര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നെന്ന് പത്രം ചോദിക്കുന്നു.

ALSO READ- നിങ്ങളുടെ വഴികളില്‍ സംഭവിക്കുന്ന നല്ല കാര്യങ്ങളൊക്കെ നിങ്ങള്‍ അര്‍ഹിക്കുന്നത് തന്നെ; ചാക്കോച്ചന് മഞ്ജു കൊടുത്ത പിറന്നാള്‍ സമ്മാനം

ഇക്കാര്യം, പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാന്‍ ആണത്തമുണ്ടോ. മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തമുണ്ടാകുമ്പോള്‍ അവിടേക്ക് ഓടിയെത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പുരില്‍ തിരഞ്ഞു നോക്കാതിരുന്നതെന്നും ചോദ്യം ചെയ്യുന്നുണ്ട്.

മണിപ്പുരില്‍ ബിജെപി സര്‍ക്കാര്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ല എന്നത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ്. മണിപ്പുരിനെ ജനാധിപത്യബോധമുള്ളവര്‍ക്ക് അത്രവേഗം മറക്കാനാകില്ല. മണിപ്പുരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണെന്നും പത്രം വിശദീകരിച്ചു.

തെരഞ്ഞെടുപ്പിനു മുന്‍പ് മ ത തീ വ്ര വാദി കള്‍ എത്രതന്നെ ചമഞ്ഞൊരുങ്ങിയാലും അവരെ വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടര്‍മാര്‍ പ്രകടിപ്പിക്കാറുണ്ടെന്നും അതിരൂപതയുടെ ലേഖനം തുറന്നടിച്ചു.

Advertisement