എക്കാലവും ആളുകള്‍ ഓര്‍ക്കുന്ന പാട്ട് ആയിരിക്കും എന്ന് തോന്നിയിരുന്നു; തന്റെ ലാസ്റ്റ് സിനിമയിലെ ഗാനത്തെ കുറിച്ച് ചിപ്പി

46

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് ചിപ്പി. അഭിനയ ലോകത്ത് സജീവമായി നില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു നിര്‍മ്മാതാവ് രഞ്ജിത്തുമായുള്ള ചിപ്പിയുടെ വിവാഹം. വീട്ടുക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു ഇവരുടെ ബന്ധത്തെ. 

എന്നാല്‍ പിന്നീട് ചിപ്പിയുടെ തീരുമാനം തെറ്റായിരുന്നില്ല എന്ന് വീട്ടുകാര്‍ക്ക് തന്നെ ബോധ്യമായി. അവന്തിക എന്നൊരു മകളും ഉണ്ട് ഇവര്‍ക്ക്. വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു ചിപ്പി. പിന്നീട് സീരിയലുകളിലൂടെ ശക്തമായ തിരിച്ചുവരവ് ചിപ്പി നടത്തി.

Advertisements

അമൃത ടീവിയുടെ റെഡ് കാര്‍പ്പെറ്റില്‍ പങ്കെടുത്ത ചിപ്പി തന്റെ അവസാന സിനിമയിലെ കാറ്റേ നീ വീശരുതിപ്പോള്‍ എന്ന പാട്ടിനെ കുറിച്ച് പറയുകയാണ്.

‘2000 ല്‍ ആണ് ആ പാട്ടിറങ്ങുന്നത്. ഇപ്പോള്‍ 24 വര്‍ഷം ആയി ആ സിനിമയും പാട്ടും ഇറങ്ങിയിട്ട്. അന്ന് അത് കേള്‍ക്കുമ്പോള്‍ ഇത്ര വലിയ ഹിറ്റായി മാറും എന്നൊന്നും വിചാരിച്ചിരുന്നില്ല. എക്കാലവും ആളുകള്‍ ഓര്‍ക്കുന്ന പാട്ട് ആയിരിക്കും എന്ന് തോന്നിയിരുന്നു. ഞാന്‍ ആ സിനിമ കമ്മിറ്റ് ചെയ്യുന്നത് ആ സിനിമയുടെ ഡയറക്ടര്‍ ശശി പറവൂര്‍ അങ്കിള്‍ വീട്ടില്‍ വന്നിട്ട് സംസാരിച്ചിട്ട് ആയിരുന്നു.

അദ്ദേഹം കഥ ഒക്കെ പറഞ്ഞ് ചെയ്യാം എന്ന് സമ്മതിച്ചപ്പോള്‍ ആണ് എനിക്ക് ഈ പാട്ടിന്റെ കാസറ്റ് തന്നത്. അന്ന് കാസറ്റ് ആയിരുന്നല്ലോ, എനിക്ക് അത് തന്നിട്ട് എന്നോട് പറഞ്ഞു പാട്ട് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് കേട്ട് നോക്കിയിട്ട് പറയാന്‍ പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു നല്ല രസമുള്ള പാട്ട് ആണെന്ന്. ഈ പാട്ടോടു കൂടി എന്റെ ലൈഫ് തന്നെ മാറിപ്പോയി.

ഇത് എന്റെ ലാസ്റ്റ് സിനിമ ആയിരുന്നു. കാറ്റ് വന്നു വിളിച്ചപ്പോള്‍ ആയിരുന്നു ഞാന്‍ മലയാളത്തില്‍ ചെയ്ത അവസാനത്തെ സിനിമ നടി പറഞ്ഞു.

 

 

 

Advertisement