വീടിന്റെ ഡോർ തുറക്കാൻ പറ്റാത്ത തരത്തിലാണ് അന്ന് പ്രേമലേഖനങ്ങൾ വന്നിരുന്നത് ; ജീവിതത്തിലെ ഏറ്റവും വലിയ വിജയം താൻ കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ നിന്നില്ലെന്നതാണ് : ബാബു ആന്റണി

138

ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ബാബു ആൻറണി. വില്ലനായാണ് കൂടുതലും സിനിമകളിൽ പ്രത്യക്ഷപ്പെടുന്നതെങ്കിലും ബാബു ആന്റണി എന്ന കേട്ടാൽ മലയാളിയ്ക്ക് എന്നും ഒരു കോരിത്തരിപ്പ് ആണ്. ഭരതൻറെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ വൈശാലിയിലെ ലോമാപത മഹാരാജാവിന്റെ വേഷം ബാബു ആൻറണിയെ മലയാള സിനിമയിലെ സജീവ സാന്നിധ്യമാക്കി മാറ്റുകയായിരുന്നു.

പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന്റെ തേരോട്ടം തന്നെ ആയിരുന്നു. മലയാളത്തിലെ ആക്ഷൻ കിംഗ് എന്ന പേരിൽ ബാബു ആൻറണി നിറഞ്ഞു നിന്നു. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിലൂടെ വീണ്ടും ചലചിത്ര ലോകത്തേക്ക് തിരികെ എത്തുകയാണ് താരം.

Advertisements

ALSO READ

വിനയൻ സാർ അന്ന് മല്ലിക കപൂറിനെ ചതിച്ചതാണ് ; അത്ഭുതദ്വീപ് സിനിമയെ കുറിച്ച് ഗിന്നസ് പക്രുവിന്റെ വെളിപ്പെടുത്തൽ

അടുത്തിടെ പുറത്തിറങ്ങിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും താൻ സിനിമയിൽ എത്തിയ കാലത്തെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നിരുന്നു. താൻ പൂനെ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾത്തന്നെ അത്യാവശ്യം ഫീമെയിൽ ഫാൻ ഫോളോയിങ് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. പോൾ വാൾട്ട് ചെയ്യുമ്പോൾ മുടി പറക്കുന്നതും ബോളുമായിട്ട് ഓടുന്നതൊക്കെ കണ്ട് അക്കാലം മുതൽ തന്നെ ആരാധകരുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

പിന്നീട് സിനിമയിലെത്തിയപ്പോൾ കൂടുതൽ വില്ലൻ വേഷങ്ങളാണ് ചെയ്തത്. അപ്പോഴും നിരവധി പ്രേമലേഖനങ്ങൾ കിട്ടിയിരുന്നു. അന്ന് ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. അവിടെ തന്റെ വീടിന്റെ ഡോർ തുറക്കാൻ പറ്റാത്ത തരത്തിൽ പ്രേമലേഖനങ്ങൾ വന്നിരുന്നു. കൂമ്പാരം പോലെ കത്തുകൾ വന്നിരുന്നു. അന്ന് അത്തരത്തിൽ ലഭിച്ച കത്തുകളിൽ സ്ത്രീകളുടേത് മാത്രമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു.

ALSO READ

മനസ്സുമാറി കാവ്യാ മാധവൻ എല്ലാം തുറന്ന് പറയുമെന്ന് ദിലീപിന് പേടി, ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യയെ അനുവദിക്കാത്തതിന്റെ കാരണത്തെ കുറിച്ച് വക്കീൽ

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം താൻ കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ നിന്നില്ല എന്നതാണ്. പക്ഷേ ഒരു ചിത്രത്തിൻറെ സ്‌ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നുണ്ടെങ്കിൽ കോമഡി ചെയ്യുന്നതിനും തയ്യാറാണ്. അല്ലാതെ വെറുതെ കോമഡിക്ക് വേണ്ടി ഒരു റോൾ ചെയ്യുക, അതുമല്ലെങ്കിൽ തന്റെ റേഞ്ച് തെളിയിക്കാൻ വേണ്ടി കോമഡി ചെയ്യുന്ന പരിപാടി തനിക്കിഷ്ടമല്ലെന്നും ബാബു ആന്റണി പറയുന്നുണ്ട്.

 

Advertisement