വിനയൻ സാർ അന്ന് മല്ലിക കപൂറിനെ ചതിച്ചതാണ് ; അത്ഭുതദ്വീപ് സിനിമയെ കുറിച്ച് ഗിന്നസ് പക്രുവിന്റെ വെളിപ്പെടുത്തൽ

12386

മലയാള സിനിമ ഇത്രയൊന്നും സാങ്കേതിക വളർച്ച നേടാത്ത 2005ൽ വ്യത്യസ്ഥമായ, അസാധാരണമായ കഥപറച്ചിലും മുന്നൂറോളം കൊച്ചു മനുഷ്യരെ വെച്ചുള്ള അതി മനോഹരമായ ഫ്രെയിമുകളും ചേർത്ത് അത്ഭുതദ്വീപ് എന്ന സിനിമ നമുക്ക് സമ്മാനിച്ച സംവിധായകനാണ് വിനയൻ.

മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി മൂവി ഏതാണ് എന്ന് ചോദിക്കുമ്പോൾ പോലും എല്ലാവരുടേയും മനസിൽ വരുന്ന സിനിമകളിൽ ഒന്നാണ് പരീക്ഷണ ചിത്രമായി ഒരുക്കിയ അത്ഭുതദ്വീപ്.

Advertisements

ALSO READ

മനസ്സുമാറി കാവ്യാ മാധവൻ എല്ലാം തുറന്ന് പറയുമെന്ന് ദിലീപിന് പേടി, ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യയെ അനുവദിക്കാത്തതിന്റെ കാരണത്തെ കുറിച്ച് വക്കീൽ

കമ്പ്യൂട്ടർ ഗ്രാഫിക്‌സ്, ടെക്നിക്കുകൾ എന്നിവയൊന്നും ഉപയോഗിക്കാതെ തീർത്തും ഒരു ഫാന്റസി ലോകത്തിൽ കൊണ്ടുപോകുന്ന കഥപറച്ചിലും ചിത്രീകരണവും ആയിരുന്നു അത്ഭുതദ്വീപിന്റേത്. പൃഥ്വിരാജ്, ഗിന്നസ് പക്രു എന്നിവരായിരുന്നു ചിത്രത്തിൽ നായകന്മാരായത്.

അത്ഭുതദ്വീപിലെ നായകവേഷം കൂടിയാണ് ഗിന്നസ് പക്രുവിന് ഗിന്നസ് ബുക്കിൽ ഇടം നേടി കൊടുത്തത്. ചിത്രത്തിൽ ബോളിവുഡ് നടി മല്ലിക കപൂറായിരുന്നു നായിക. കൂടാതെ ഇന്ദ്രൻസ്, ജഗതി, ജഗദീഷ്, കൽപ്പന, ബിന്ദു പണിക്കർ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിൽ അണിനിരന്നിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട ചില രസകരമായ സംഭവങ്ങൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ ഗിന്നസ് പക്രു. ‘ബോളിവുഡിൽ നിന്നുമാണ് നായിക എത്തുന്നത് എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി.

ഇക്കാര്യത്തെക്കുറിച്ച് സംവിധായകനായ വിനയനോട് ചോദിച്ചപ്പോൾ രസകരമായ രീതിയിലാണ് വിനയനും പ്രതികരിച്ചത്. തനിക്ക് അല്ലാത്ത പക്ഷം ബോളിവുഡിൽ നിന്ന് നായികയെ കിട്ടുമായിരുന്നില്ല. പൃഥ്വിരാജിന്റെ നായികയാണെന്നാണ് മല്ലിക കപൂറിനോട് പറഞ്ഞത്. ഒപ്പം ശല്യം ചെയ്ത് നടക്കുന്ന വില്ലൻ റോളിനോട് സമാനമായ ഒരു കഥാപാത്രവും ഉണ്ടെന്നും പറഞ്ഞു.’


‘വിനയൻ സാർ വർക്കൗട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതിനുവേണ്ടി അതിരാവിലെ വർക്കൗട്ട് ചെയ്യുമായിരുന്നു. ചതിച്ചാണ് വിനയൻ സാർ മല്ലികയെ അത്ഭുതദ്വീപിൽ അഭിനയിപ്പിച്ചത്. ഞാൻ ചോദിച്ചിരുന്നു എന്തിനാണ് ബോളിവുഡിൽ നിന്നും നടിയെ കൊണ്ടുവരുന്നതെന്ന്.

അതൊക്കെ വേണം എന്ന തരത്തിലായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്. വിനയൻ സാർ എല്ലാം മനസിലാക്കി ആർക്കും ബുദ്ധിമുട്ട് വരാതെ, പരിക്കേൽക്കാതെ എല്ലാമാണ് അത്ഭുതദ്വീപ് ചെയ്തത്. അദ്ദേഹം പോസറ്റീവ് എനർജിയുടെ കൂമ്പരമാണ്’ എന്നും ഗിന്നസ് പക്രു പറയുന്നുണ്ട്.

ALSO READ

ആ പെണ്ണിന്റെ ഭാവി കൂടി എന്തിനാടാ കളയുന്നത് എന്നാണ് അവർ ചോദിച്ചത്, പാർവ്വതി മാത്രം കുറ്റപ്പെടുത്തിയിട്ടില്ല; ജയറാം പറയുന്നു

 

Advertisement