രാമായണത്തിലെ ഭാഗങ്ങള്‍ പങ്കുവെച്ചാണ് രംഗത്ത് എത്തിയത്; നയന്‍താരയുടെ അന്നപൂരണി സിനിമ വിവാദം, പ്രതികരിച്ച് കോണ്‍ഗ്രസ് എംപി

34

നയൻതാര ചിത്രം അന്നപൂരണിയെ സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം. സോഷ്യൽ മീഡിയ വഴിയാണ് ഇദ്ദേഹം പ്രതികരിച്ചത്. രാമൻ മാംസാഹാരവും കഴിച്ചിരുന്നതായി പറഞ്ഞ കാർത്തി ചിദംബരം രാമായണത്തിലെ ഭാഗങ്ങൾ പങ്കുവെച്ചാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇഷ്ടഭക്ഷണം തെരഞ്ഞെടുക്കുന്നതിൽ അസ്വസ്ഥരാക്കുന്നവർക്ക് സമർപ്പിക്കുന്നു എന്നും കാർത്തി ചിദംബരം കുറിപ്പിൽ പറഞ്ഞു.

Advertisements

അതേ സമയം, മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്‌ലിക്‌സ് അധികൃതർക്കെതിരെയും കേസ്. നെറ്റ്ഫ്‌ലിക്‌സിലെ അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദു സംഘടനകളാണ് പരാതി നൽകിയത്. സിനിമയ്‌ക്കെതിരെ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ ‘അന്നപൂരണി’ നെറ്റ്ഫ്‌ലിക്‌സിൽ നിന്നും നീക്കം ചെയ്തിരുന്നു.

ചിത്രം പിൻവലിച്ചതായി നിർമ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. മതവികാരം വ്രണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നു എന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെൻറ് ആർട്‌സും ചേർന്നാണ്.

Advertisement