ഇങ്ങ് കേരളത്തിൽ മാത്രമല്ല, അങ്ങ് അയർലന്റിലുമുണ്ട് പിടി! ഹണി റോസ് ഉദ്ഘാടനത്തിന് എത്തി; ഇളകിമറിഞ്ഞ് ഡബ്ലിൻ നഗരം

336

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഹണി റോസിന് കഴിഞ്ഞു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നിൽക്കുകയാണ്. ബോൾഡ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറിൽ വഴിത്തിരിവായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Advertisements

മോഡേൺ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോൾ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനിൽക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമായ ഹണി റോസ് ഇപ്പോഴിതാ യൂറോപ്പിലും തരംഗമാവുകയാണ്.

ALSO READ- മാറാൻ തയ്യാറല്ല; അമേരിക്കയിൽ ആണെങ്കിലും ഇന്ത്യൻ വസ്ത്രങ്ങളാണ് ധരിക്കുന്നത്; ഡാൻസ് സ്‌കൂളിലും അത് നിർബന്ധമാണ്: ദിവ്യ ഉണ്ണി

ഹണിറോസ് ആദ്യമായി അയർലന്റിലെത്തിയിരിക്കുകയാണ്. താരത്തിന്റെ സാന്നിധ്യം ഡബ്ലിനിലെ ഒരു ഉദ്ഘാടനവേദിയിലായിരുന്നു. അയർലൻഡിൽ ഗ്ലാമർലുക്കിലെത്തിയ നടിയുടെ വിഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരിക്കുകയാണ്.

ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് ഹണി റോസ് എത്തിയത്. ഡബ്ലിൻ വിമാനത്താവളനത്തിനടുത്തുള്ള ആൽസ സ്‌പോർട്‌സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി. ഹണി റോസിന് വൻവരവേൽപ്പാണ് ഇവിടെയും ലഭിച്ചിരിക്കുന്നത്.

ALSO READ-തന്റെ ആദ്യ ചിത്രത്തിൽ അജയ് ദേവ്ഗൺ അഭിനയിച്ചത് മമ്മൂട്ടി ആയി, പടം സൂപ്പർഹിറ്റ്; സംഭവം ഇങ്ങനെ

ആദ്യമായാണ് അയർലൻഡിലെത്തുന്നതെന്നും മലയാളി ഇല്ലാത്ത നാടുണ്ടോ? ഇവിടെ വന്ന് പുറത്തുപോയപ്പോൾ തന്നെ ആദ്യം കാണുന്നത് മലയാളികളെയാണെന്നും ഹണി റോസ് പറയുന്നുണ്ട്.

കൂടാതെ, നാട്ടിൽപോലും ഇത്ര സ്‌നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല. അയർലൻഡിൽ വന്ന് ആദ്യം തോന്നി നല്ല തണുപ്പുതോന്നി. അച്ഛനും അമ്മയുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ഞാൻ വന്നതു കൊണ്ട് ആയിരിക്കുമെന്നും ഹണിറോസ് പറഞ്ഞു.

താൻ അഭിനയിച്ച തെലുങ്ക് ചിത്രം ദൈവാനുഗ്രഹം കൊണ്ട് കുഴപ്പമില്ലാതെ ഓടി. അതിന്റെ പേരിൽ കുറച്ച് ഉദ്ഘാടനങ്ങളൊക്കെ അവിടെ കിട്ടുന്നുണ്ടെന്നാണ് ഹണിറോസ് പറയുന്നത്. അയർലൻഡിൽ കുറേ സ്ഥലങ്ങളിൽപോയി. എല്ലാം നല്ല ഭംഗിയുള്ള സ്ഥലങ്ങൾ. ശരിക്കും കുറേ നാളുകൾ ഇവിടെ നിൽക്കണമെന്നുണ്ട്. പക്ഷേ ജീവിക്കാൻ വേറെ വഴിയില്ലാത്തതുകൊണ്ട് ഇവിടെ നിന്നിട്ട് കാര്യമില്ലെന്നും താരം പറയുന്നു.

ഇനിയും വരാം. അടുത്ത പരിപാടികൾക്കും ഇവർ വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം മനസ് തുറന്നു.

Advertisement