മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. ഒത്തിരി പാട്ടുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഗായികയായ കെ.എസ് ചിത്ര ഇന്ന് രാജ്യത്ത് തന്നെ അറിയപ്പെടുന്ന പാട്ടുകാരിയാണ്. എന്നും ചിരിച്ച മുഖവുമായിട്ടാണ് ചിത്ര വേദിയില്‍ എത്താറുള്ളത്.
എന്നാല്‍ ഇടയ്ക്കൊന്ന് ചിത്രയുടെ ജീവിതത്തില്‍ വേദനിപ്പിക്കുന്ന വേര്‍പാടും ഉണ്ടായി, മകള്‍ നന്ദനയുടെ മരണം. നന്ദന ഓര്‍മ്മയായിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു നന്ദന ചിത്രയുടെ ജീവിതത്തിലെത്തിയത്.
എട്ടാമത്തെ വയസ്സിലാണ് നന്ദനയെ വിധി തട്ടിപ്പറിച്ചെടുക്കുന്നത്. മകളെ നഷ്ടപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇന്നു മനസ്സിലെ ഉണങ്ങാത്ത മുറുവുമായി വേദനയോടെ ജീവിക്കുകയാണ് ചിത്ര. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
മനസ്സ് നിറയെ ഇപ്പോഴും തന്റെ നന്ദന മോള്‍ തന്നെയാണ്. മറ്റ് കുട്ടികളെയൊക്കെ എടുക്കുമ്പോള്‍ അവളുടെ മുഖം വല്ലാതാവാറുണ്ടെന്നും അവള്‍ പൊസസീവായിരുന്നുവെന്നും അവള്‍ പോയതിന് ശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും ചിത്ര പറയുന്നു.
Also Read:അജ്ഞാത പെണ്‍കുട്ടിയ്‌ക്കൊപ്പം വിശാല്‍, ക്യാമറ കണ്ടതോടെ ഓടി രക്ഷപ്പെട്ടു നടന്‍
എന്നാല്‍ കുട്ടിയെ ദത്തെടുത്താല്‍ അതിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും നമുക്കായിരിക്കും. പഠിപ്പിക്കണം, കല്യാണം കഴിപ്പിക്കണമെന്നും എന്നാല്‍ അതുവരെയൊക്കെ താന്‍ ജീവനോടെയുണ്ടാവുമോയെന്ന് അറിയില്ലെന്നും അതുകൊ്ണ്ടാണ് ദത്തെടുക്കാത്തതെന്നും താനും ഭര്‍്ത്താവും ഓരോ ദിവസവും ഇപ്പോള്‍ ഡിപ്രസ്ഡാണെന്നും ചിത്ര പറയുന്നു.
അവളെ ഓര്‍ത്ത് കൊണ്ടാണ് ഓരോ ദിവസവും തുടങ്ങുന്നത്. കരയാത്ത ഒരു ദിവസം പോലും തങ്ങളുടെ ജീവിതത്തിലില്ലെന്നും ഇങ്ങനെയൊക്കെ ജീവിച്ചല്ലേ പറ്റൂവെന്നും മരിക്കാനാവില്ലല്ലോ എന്നും ചിത്രം പറയുന്നു.