മോഹന്‍ലാല്‍ അഭിനയരംഗത്തെ ഏകലവ്യന്‍: മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി മോഹന്‍ലാിന് പ്രണവ പദ്മം പുരസ്‌കാരം സമര്‍പ്പിച്ചു

8

മലയാള സിനിമയുടെ താരചക്രവര്‍ത്തി മോഹന്‍ലാല്‍ ആയിരുന്നു ശാന്തി ഗിരി ആശ്രമത്തിന്റെ വജ്ര ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ച പ്രണവ പദ്മം പുരസ്‌കാരത്തിനു അര്‍ഹനായത് .

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഈ പുരസ്‌കാരം മോഹന്‍ലാല്‍ സ്വീകരിച്ചത് മുന്‍ നേപ്പാള്‍ പ്രധാന മന്ത്രി ആയിരുന്ന ജാലാ നാഥ് ഖനാലില്‍ നിന്നായിരുന്നു.

Advertisements

അഭിനയ രംഗത്ത് പലപ്പോഴും ഏകലവ്യനെ പോലെ മനസ്സ് കൊണ്ട് ഗുരുവിനെ സങ്കല്‍പ്പിച്ചു പ്രാര്‍ഥിച്ചിട്ടുണ്ട് എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അഭിനയത്തില്‍ തനിക്കു ഗുരുക്കന്മാര്‍ ഇല്ലെന്നും സിനിമാഭിനയം തുടങ്ങി നാല്‍പ്പതു വര്‍ഷമായി, അഭിനയിക്കാന്‍ കഴിയില്ല എന്ന് കരുതിയ പല വേഷങ്ങളും ചെയ്തു.

അതെല്ലാം ഗുരുക്കന്മാരുടെ അദൃശ്യമായ അനുഗ്രഹം കൊണ്ടാണ് സാധിച്ചത് എന്ന് കരുതുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

വാനപ്രസ്ഥത്തിലെ കഥകളി നടനായി അഭിനയിച്ചപ്പോള്‍ അറിയപ്പെടുന്ന കഥകളി ആചാര്യന്മാരെ മനസ്സ് കൊണ്ട് വന്ദിച്ചിരുന്നു.

അതുപോലെ കാവാലം നാരായണ പണിക്കര്‍ സാറിന്റെ കര്‍ണ്ണഭാരം എന്ന സംസ്‌കൃത നാടകവും അവതരിപ്പിച്ചപ്പോള്‍ ഇതേ അനുഗ്രഹം ഗുരുക്കന്മാരില്‍ നിന്ന് ലഭിച്ചു.

കരുണാകര ഗുരുവിനെ താന്‍ കണ്ടിട്ടുണ്ട് എന്നും അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു രാജീവ് അഞ്ചല്‍ ഒരുക്കിയ ഗുരു എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.

ആ ഗുരുവിന്റെ അനുഗ്രഹം ഇപ്പോഴും തന്റെ കൂടെ ഉണ്ടെന്നു കരുതുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞു. ചലച്ചിത്ര സംവിധായകരായ മധുപാല്‍, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് മോഹന്‍ലാലിനെ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

മുന്‍ നേപ്പാള്‍ പ്രധാന മന്ത്രി മോഹന്‍ലാലിന് നേപ്പാളിന്റെ സാംസ്‌കാരിക ചിഹ്നമായ തൊപ്പിയും ഉറയിലിട്ട കത്തിയും സമ്മാനിച്ചു.

Advertisement