വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്റ്റേജിലേക്ക് ഞാൻ എത്തി; 20 വർഷം കഴിഞ്ഞ് തിരിഞ്ഞു നോക്കിയാലും എനിക്ക് കുറ്റബോധം തോന്നില്ല: മാളവിക

63

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താര സുന്ദരിയാണ് നടി മാളവിക മോഹനൻ. പിന്നീട് മറ്റ് ഭാഷകളിൽ സജീവമായ നടി ബോളിവുഡിൽ അടക്കം തന്റെ സാന്നിധ്യം അറിയിച്ചു. രജനീകാന്ത്, വിജയ് അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് എല്ലാം ഒപ്പം നടി അഭിനയിച്ചു കഴിഞ്ഞു.

ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിൽ 2013 ലാണ് പട്ടം പോലെ എന്ന ചിത്രത്തിലൂടെ മാളവിക വെള്ളിത്തിയിലെത്തുന്നത്. മലയാളി ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളാണ് മാളവിക. പിന്നീട് മറ്റ് ഭാഷകളിൽ സജീവമായ നടി ബോളിവുഡിൽ അടക്കം തന്റെ സാന്നിധ്യം അറിയിച്ചു.

Advertisements

രജനീകാന്ത്, വിജയ് അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് എല്ലാം ഒപ്പം നടി അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ മാളവിക പലപ്പോഴും കിടിലൻ ഫോട്ടോഷൂട്ടുകളിലൂടെയാണ് വാർത്തകളിൽ നിറയാറുള്ളത്.

ALSO READ- ആദ്യസിനിമയും തിരിച്ചുവരവും യാദൃശ്ചികം; ആ പടം ഹിറ്റാകുമെന്ന് വിചാരിച്ചതേയില്ല; കുടുംബവും സിനിമയും ഒരുപോലെ കൊണ്ടുപോകുന്നതിന് പിന്നിൽ: നദിയ മൊയ്തു

തന്റെ പുതിയ ചിത്രമായ തങ്കലാൻ സിനിമയെ കുറിച്ച് താരം പറഞ്ഞകാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തങ്കലാൻ തനിക്ക് ലഭിച്ച മികച്ച സിനിമയാണെന്ന് മാളവിക മോഹനൻ പറയുന്നു. സംവിധായകൻ പാ രഞ്ജിത്ത് തനിക്ക് മികച്ച കഥാപാത്രമാണ് നൽകിയതെന്നും 20 വർഷം കഴിഞ്ഞ തിരിഞ്ഞ് നോക്കുമ്പോഴും ഈ ചിത്രം ചെയ്തതിൽ തനിക്ക് കുറ്റബോധം തോന്നില്ലെന്നും ഫിലിം കംപാനിയനോട് മാളവിക പ്രതികരിച്ചു.

malavika-mohan-5

പൊതുവെ കാണുന്നത് പോലെയല്ല, തങ്കലാനിൽ എല്ലാം നേരെ തിരിച്ചാണ്. കൂടുതൽ ബോൾഡാവണം, സ്ട്രോങ്ങാവണം, ധൈര്യമുണ്ടാവണം പോരാളിയാവണം. അയ്യോ തനിക്ക് പറ്റുന്നില്ല എന്നൊരു അവസ്ഥയായിരുന്നു ആദ്യമെന്നും മാളവിക പറയുന്നു, പക്ഷെ, എന്നിട്ടും സംവിധായകൻ തന്നെ ഫോഴ്സ് ചെയ്തില്ല. എന്നാൽ ഈ കഥാപാത്രത്തോട് നീതി പുലർത്തണമെന്ന് എനിക്കുണ്ടായിരുന്നു. സീൻ കാണുമ്പോൾ തനിക്ക് കഥാപാത്രത്തെ നഷ്ടപ്പെട്ടതായി തോന്നരുതെന്നും താരം പറഞ്ഞു.

ALSO READ- ഇത്രേം പിള്ളേരുണ്ടായിട്ടും ,അത് വലിയൊരു ടാസ്‌ക്കായിട്ടും ഞാനത് ചെയ്തു; എൻജോയ് ചെയ്തിരുന്നത് കൊണ്ട് പ്രശ്നമായില്ല; അഹാനയോട് സിന്ധു കൃഷ്ണ

കൂടാതെ, തങ്കലാൻ വിക്രം സാറിന്റെ മൂവിയാണ്. അദ്ദേഹം വളരെ മികച്ച അഭിനേതാവാണ്. തനിക്ക് കിട്ടിയ റോളും വളരെ മികച്ചതാണെന്നും നടി പറയുന്നു. ‘പാ പഞ്ജിത്ത് ഒരു ഫന്റാസ്റ്റിക് ഡയറക്ടറാണ്. 20 വർഷം കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കിയാലും ഈ സിനിമ ചെയ്തതിൽ എനിക്ക് കുറ്റബോധം തോന്നില്ല. കാരണം ഇതൊരു മികച്ച കഥാപാത്രമാണ്.നല്ല കഥാപാത്രങ്ങൾ ലഭിക്കാൻ ഇപ്പോൾ എനിക്ക് അത്യാഗ്രഹമുണ്ട്. വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്റ്റേജിലേക്ക് ഞാൻ എത്തിയിട്ടുണ്ട്. നായികമാർ ക്യൂട്ടാവുന്നതിൽ കുഴപ്പമില്ല. എന്നാൽ ആരും എല്ലാ സമയത്തും ഹാപ്പി ആയി ഇരിക്കാറില്ല’- എന്നാണ് മാളവിക അഭിപ്രായപ്പെട്ടത്.

malavika-mohanan

അതേസമയം, കഴിഞ്ഞ ദിവസമാണ് തങ്കലാന്റെ ഷൂട്ടിങ് പാക്കപ്പായത്. രോമാഞ്ചം ട്രെൻഡ് പിടിച്ചാണ് പാക്കപ്പ് വീഡിയോ ചെയ്തിരിക്കുന്നത്. അർജുൻ അശോകന്റെ തല കുലുക്കിയുള്ള ആക്ഷനാണ് ക്രൂ മെമ്പേഴ്‌സ് ഓരോരുത്തരായി കാണിക്കുന്നത്. ഏറ്റവുമൊടുവിൽ മാളവികയും പാ രഞ്ജിത്തും വിക്രവും ഈ ആക്ഷൻ കാണിക്കുന്നത് കാണാം. രോമാഞ്ചത്തിലെ ആദരാഞ്ജലി എന്ന പാട്ടാണ് ബാക്ക്ഗ്രൗണ്ടിൽ കേൾക്കുന്നതെന്നതും ശ്രദ്ധേയമാണ്.

തങ്കലാൻ സിനിമയ്ക്ക് വേണ്ടി വിക്രം നടത്തിയ മേക്കോവറും ചിത്രീകരണ വേളയിലെ ദൃശ്യങ്ങളും നേരത്തെ വൈറലായിരുന്നു. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. കെജിഎഫ് സിനിമയ്ക്ക് പശ്ചാത്തലമായ കോലാർ സ്വർണഖനി തന്നെയാണ് തങ്കലാൻ ചിത്രത്തിന്റെയും പശ്ചാത്തലം. ഒരു പീരിയോഡിക് ആക്ഷൻ ഡ്രാമ ചിത്രമാണിത്. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement