2018ലെ ഏറ്റവും മികച്ച താരം ആര്? മമ്മൂട്ടിയോ മോഹന്‍ലാലോ?

12

സംഭവബഹുലമായ ഒരു വര്‍ഷം കടന്നു പോയിരിക്കുകയാണ്. ഇനി കുറച്ച്‌ ദിവസങ്ങള്‍ മാത്രം. സൂപ്പര്‍താരങ്ങളും യുവതാരങ്ങളും അരങ്ങ് തകര്‍ത്ത ഈ വര്‍ഷം 140ലധികം സിനിമകളാണ് റിലീസ് ആയത്. ഇതില്‍ പകുതിയും ആവറേജില്‍ ഒതുങ്ങിയപ്പോള്‍ ചുരുക്കം ചില സിനിമകള്‍ മാത്രം വമ്ബന്‍ വിജയം കണ്ടു. ഈ വര്‍ഷത്തെ താരം ആരാണെന്ന് നോക്കാം.

മോഹന്‍ലാല്‍:

Advertisements

നീരാളി, ഡ്രാമ, കായം‌കുളം കൊച്ചുണ്ണി, ഒടിയന്‍ എന്നിവയാണ് മോഹന്‍ലാലിന്റെ ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങള്‍.
ഇതില്‍ കായംകുളം കൊച്ചുണ്ണിയിലേത് അതിഥി വേഷമായിരുന്നു.

ഫ്ലോപ്: 1, ആവറേജ്: 1, ഹിറ്റ്: 2

മമ്മൂട്ടി:

സ്ട്രീറ്റ്‌ലൈറ്റ്സ്, പരോള്‍, അങ്കിള്‍, അബ്രഹാമിന്റെ സന്തതികള്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നിവയാണ് ഈ വര്‍ഷം ഇറങ്ങിയ മമ്മൂട്ടി ചിത്രം.

ഫ്ലോപ്: 2, ആവറേജ്: 2, ഹിറ്റ്: 1

കുഞ്ചാക്കോ ബോബന്‍:

മാംഗല്യം തന്തുനാനേന, ജോണി ജോണി യെസ് അപ്പ, ശിക്കാരി ശംഭു, പഞ്ചവര്‍ണതത്ത, ദിവാഞ്ചിമൂല ഗ്രാന്റ് പ്രിക്സ്, കുട്ടനാടന്‍ മാര്‍പാപ്പ ഈ വര്‍ഷം ഇറങ്ങിയ കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങള്‍.

ഫ്ലോപ്: 1, ആവറേജ്: 4

ടൊവിനോ തോമസ്:

അഭിയും അനുവും, ഒരു കുപ്രസിദ്ധ പയ്യന്‍, മറഡോണ, തീവണ്ടി, ആമി എന്നിവയാണ് ടൊവിനോയുടെ ഇതുവരെ ഇറങ്ങിയ ചിത്രങ്ങള്‍. തമിഴ് ചിത്രം മാരി 2, എന്റെ ഉമ്മാന്റെ പേര് എന്നിവ ഇന്നാണ് റിലീസ് ആയത്.

ഫ്ലോപ്: 1, ആവറേജ്: 2, ഹിറ്റ്: 2

പൃഥ്വിരാജ്:

രണം, മൈ സ്റ്റോറി, കൂടെ എന്നിവയാണ് ഈ വര്‍ഷം ഇറങ്ങിയ പൃഥ്വി ചിത്രങ്ങള്‍.

ഫ്ലോപ്: 2, ഹിറ്റ്: 1

ഫഹദ് ഫാസില്‍:

കാര്‍ബണ്‍, വരത്തന്‍ ഞാന്‍ പ്രകാശന്‍ എന്നിവയാണ് ഇതുവരെ റിലീസ് ആയത്.

ആവറേജ്: 1, ഹിറ്റ്:1 ഞാന്‍ പ്രകാശന്‍ റിലീസ് ചെയ്തത് ഇന്നലെ ആയതിനാല് വിജയ പരാജയം നിര്‍ണയിക്കാാന്‍ സമയമായിട്ടില്ല

നിവിന്‍ പോളി:

കായം‌കുളം കൊച്ചുണ്ണി, ഹേയ് ജൂഡ് എന്നിവയാണ് 2018ല്‍ റിലീസ് ആയ നിവിന്‍ പോളി ചിത്രങ്ങള്‍.

ആവറേജ്: 1, ഹിറ്റ്: 1

Advertisement