മമ്മൂട്ടിയുടെ പത്മശ്രീ തിരിച്ചെടുക്കുമോ ? പുലിവാലായി ‘ഭീഷ്മ പർവം’ ടീസർ

5456

മാർച്ച് മൂന്ന് മലയാള സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് ആഘോഷ ദിനമാണ്. മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മ പർവം’ അന്ന് തിയ്യേറ്ററുകളിൽ ആരവം തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഫെബ്രുവരി 11ന് വന്ന ചിത്രത്തിന്റെ ടീസർ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ടീസറിലെ മമ്മൂട്ടിയുടെ ലുക്കും ബി.ജി.എമ്മും മാസ് ഡയലോഗുമെല്ലാം ആരാധകരെ ഹരം കൊള്ളിച്ചു.

എന്നാലിപ്പോൾ ആഘോഷത്തിനൊപ്പം വിവാദത്തിനും വഴിവച്ചിരിക്കുകയാണ് ഭീഷ്മ പർവ്വം. ടീസറിൽ മമ്മൂട്ടിയുടെ പേര് എഴുതിക്കാണിക്കുന്ന ഭാഗമാണ് ചർച്ചയായി മാറിയിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി എന്നതിന് പകരം പത്മശ്രീ മമ്മൂട്ടി എന്നാണ് ടീസറിൽ ഉള്ളത്.

Advertisements

ALSO READ

ഞാൻ അങ്ങോട്ട് പോയി പ്രപ്പോസ് ചെയ്യുകയായിരുന്നു : അന്ന് രാത്രി പോലീസ് സ്റ്റേഷനിലേക്ക് ഒന്ന് വരുമോ എന്ന് ഞാൻ ചോദിച്ചു : സംഭവ ബഹുലമായ പ്രണയകഥ തുറന്ന് പറഞ്ഞ് നടി അഞ്ജലി

രാജ്യം നൽകിയ ബഹുമതി കച്ചവടതാൽപര്യത്തോടെ ഉപയോഗിക്കുന്നതിന് നിയമസാധുതയില്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ മമ്മൂട്ടിയുടെ പേരിനു മുൻപിൽ പത്മശ്രീ കൊടുത്തിരിക്കുന്നത്.

ഭാരതരത്‌ന, പത്മ പുരസ്‌കാരങ്ങൾ എന്നിവ ആർട്ടിക്കിൾ 18(1) ന്റെ അർത്ഥത്തിലുള്ള പദവികൾക്ക് തുല്യമല്ലെന്ന് 2019ൽ ലോക്‌സഭയിൽ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ഗംഗാറാം അഹിർ പറഞ്ഞിരുന്നു.

ആർട്ടിക്കിൾ 18(1) ‘അബോളിഷൻ ഓഫ് ടൈറ്റിൽസ്’ എന്നതിനെക്കുറിച്ച് പറയുന്നു. ഇതനുസരിച്ച് ഭാരതരത്ന, പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയവ പേരിന് മുമ്പോ ശേഷമോ ഉപയോഗിച്ചാൽ അത് പിൻവലിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്.

‘ദെനികൈന റെഡ്ഡി’ എന്ന തെലുഗു സിനിമയിൽ പേരിനൊപ്പം പത്മശ്രീ ഉപയോഗിച്ചതിനെത്തുടർന്ന് 2013 ൽ തെലുഗു സിനിമ നടനും നിർമ്മാതാവുമായ മോഹൻ ബാബുവിനോടും, നടൻ ബ്രഹ്മാനന്ദത്തോടും ഭാരതരത്നം തിരികെ നൽകാൻ ആന്ധ്രാപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ALSO READ

പ്രണയ ദിനത്തിൽ ആ രഹസ്യം വെളിപ്പെടുത്തി ഗോപിക രമേഷ്

ടീസറിൽ പേരിനു മുൻപിൽ പത്മശ്രീ ഉപയോഗിച്ചതിന് പിന്നാലെ മമ്മൂട്ടിയുടെ പത്മശ്രീ തിരിച്ചെടുക്കുമോ എന്ന ചർച്ചയിലാണ് ഇപ്പോൾ പ്രേക്ഷകർ.

അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം എത്തുന്ന ഭീഷ്മ പർവം പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകൾ നേരത്തെ തന്നെ തരംഗമായിരുന്നു. ചിത്രത്തിൽ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്.

തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

 

Advertisement