‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല’, വ്യാജവാർത്തയുമായി പേജ്; ചോദ്യം ചെയ്ത് പൂട്ടിച്ച് മംമ്ത മോഹൻദാസ്; താരത്തിന്റെ പ്രവർത്തിക്ക് കൈയ്യടിച്ച് ആരാധകർ

179

മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് മലയാള സിനിമയിലക്ക് അരങ്ങേറിയത്.നടി എന്നതിലുപരി മികച്ച ഗായികയും മോഡലുമാണ് താരം. മലയാളത്തിന് പിന്നാല തമിഴകത്തേക്കും ചേക്കേറിയ താരം അഭിനയവും ഗാനാലാപനവും ആയി അവിടേയും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ‘ഒരുത്തി’ക്ക് ശേഷം വികെ പ്രകാശ് ഒരുക്കിയ ലൈവ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ താരങ്ങൾക്ക് എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ മംമ്ത തുറന്നടിച്ചതാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. പല താരങ്ങളെ കുറിച്ചും അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിക്കുന്നത് പതിവാണ്. എന്നാൽ ഇതിനോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മിക്കവാറും പേരും ചെയ്യാറുള്ളത്. എന്നാൽ, ഇത്തരത്തിൽ മിണ്ടാതിരിക്കാതെ തുറന്നടിക്കാനുള്ള ധൈര്യം കാണി്ച്ചിരിക്കുകയാണ് മംമ്ത.

Advertisements

തനിക്കെതിരെ പോസ്റ്റ് ചെയ്ത ഒരു വ്യാജ വാർത്തയോട് രൂക്ഷമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് മംമ്ത ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിൽ മംമ്തയെ കുറിച്ച് പങ്കിട്ട പോസ്റ്റും അതിന് താഴെ താരം തന്നെ ചോദ്യം ചെയ്തതുമാണ് വാർത്തയാകുന്നത്.

ALSO READ- ഒരു സർജറിയും ചെയ്തിട്ടില്ല; ആദ്യം സ്ലീവ് ലെസ് ധരിച്ചപ്പോൾ കരഞ്ഞയാളാണ്; ഇന്നെനിക്കറിയാം വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന്: ഹണിറോസ്

ഗീതു നായർ എന്ന ഫേസ് ബുക്ക് ഐഡിയിൽ നിന്നാണ് ‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല ഞാൻ മരണത്തിന് കീഴടങ്ങുന്നു,’- എന്ന തലക്കെട്ടോടെ ഒരു വ്യാജവാർത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. ആളുകൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള നടിയുടെ മൂന്നു ചിത്രങ്ങളും ഈ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതമിങ്ങനെ’ എന്ന കുറിപ്പോടെയാണ് നടിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ALSO READ- എന്താണ് ലക്ഷ്യം? അമൃത ആത്മീയ യാത്രയിൽ ആണോ; ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി താരം

ഈ ചിത്രം പ്രചരിക്കാൻ തുടങ്ങിയതോടെ മറുപടിയുമായി നടി മംമ്ത മോഹൻദാസ് തന്നെ നേരിട്ട് ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്യുകയായിരുന്നു.

‘ശരി, നിങ്ങൾ ആരാണ്? എന്തിനെ കുറിച്ചാണ് നിങ്ങൾ പറയുന്നത്? നിങ്ങളുടെ പേജ് ആളുകളുടെ ശ്രദ്ധ നേടാൻ എന്ത് വേണമെങ്കിലും പറയുമെന്നാണ് ഞാൻ കരുതുന്നത്’, എന്ന് മംമ്ത മറുപടിയായി കുറിച്ചു. മംമ്തയ്ക്ക് നിരവധി പേരാണ് സപ്പോർട്ടുമായി എത്തിയത്. അതോടൊപ്പം ഇത്തരത്തിലുള്ള ഫ്രോഡ് പേജുകൾ ഒരിക്കലും ഫോളോ ചെയ്യാൻ പാടില്ലായെന്നും അത് ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്നും മംമ്ത കൂട്ടിച്ചേർക്കുന്നുണ്ട്. സംഭവം വലിയ ചർച്ചയും വിവാദവും ആയതോടെ പേജ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

Advertisement