ആ ശബ്ദത്തിനൊപ്പം നമ്മുടെ ശബ്ദവും കേള്‍ക്കുന്നത് അഭിമാനമാണ് ; മഞ്ജരി പറയുന്നു

37

കഴിഞ്ഞ ദിവസം ആയിരുന്നു ഗാനഗന്ധര്‍വന്‍ ഡോ കെ ജെ യേശുദാസിന്റെ എണ്‍പത്തിനാലാം പിറന്നാള്‍. നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയത്. ഗായിക മഞ്ജരിയും യേശുദാസിനൊപ്പമുള്ള അനുഭവം പങ്കുവച്ചു.

Advertisements

‘ശ്വാസത്തിൻ താളെ തെന്നളറിയുമോ’ എന്ന പാട്ടാണ് ആദ്യമായി ദാസേട്ടനൊപ്പം പാടിയതെന്ന് മഞ്ജരി പറയുന്നു. പിന്നീട് മുറ്റത്തെ മുല്ലേ ചൊല്ല്’, ‘എന്തേ കണ്ണന് കറുപ്പിനിറം’, ‘പൂവേ മെഹബൂബേ’ എന്നിങ്ങനെ തുടങ്ങി ഒരുപാട് പാട്ടുകൾ. തമിഴിലും ഒരുമിച്ചു പാടിയെ്‌നന് മഞ്ജരി പറഞ്ഞു .

‘ദിവസവും ഏതെങ്കിലും ഒരു നേരം എങ്ങനെയെങ്കിലും ദാസേട്ടന്റെ ശബ്ദം കേൾക്കാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. എനിക്ക് അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുന്നത് വല്ലാത്ത ഒരു വികാരമാണ്, കരച്ചിൽ വരും. ഇമോഷണലാവും, അദ്ദേഹം പാടിവച്ചിരിയ്ക്കുന്ന പാട്ടുകൽ കേൾക്കുമ്പോൾ ഒരു വിങ്ങലാണ്.

പക്ഷെ അത് സന്തോഷം കൊണ്ടുള്ള വിങ്ങലാണ്. ആ ശബ്ദത്തിനൊപ്പം നമ്മുടെ ശബ്ദവും കേൾക്കുന്നത് ഏതൊരാളുടെയും അതൊരു അഭിമാനമാണ് ഗായിക പറഞ്ഞു.

Advertisement