താനൊരു തയ്യൽക്കാരിയുടെ മകളാണ്, തുറന്ന് പറഞ്ഞ് നടി മറീന, കൈയ്യടിച്ച് ആരാധകർ

47

മറീന മൈക്കിൾ കുരിശിങ്കൽ മലയാളസിനിമയിലെ യുവനടിമാരിൽ പരിചിതമായ മുഖമാണ്. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത മറീനയ്ക്ക് എപ്പോഴും തന്റേടിയായ ഒരു പെൺകുട്ടിയുടെ ഇമേജാണ് പ്രേക്ഷകരുടെ മനസ്സിൽ.

വലിയ സമ്പത്തുള്ള കുടുംബത്തിലെ തോന്ന്യാസക്കാരിയായ പെൺകുട്ടിയാണ് താനെന്ന് കരുതുന്നവരോട്, താനൊരു തയ്യൽക്കാരിയുടെ മകളാണെന്ന് തുറന്നു പറയുകയാണ് മറീന. മാതൃദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലാണ് മറീനയുടെ തുറന്നു പറച്ചിൽ! അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.

Advertisements

അമ്മയുടെ പുതിയ തയ്യൽക്കട തുടങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു മറീനയുടെ കുറിപ്പ്. ‘എനിക്ക് പണി കുറഞ്ഞപ്പോൾ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യൽക്കട തുറക്കാൻ പോവുകയാണ്.

എല്ലാവരുടെയും പ്രാർത്ഥന വേണം,’ മറീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രാത്രി ഉറക്കമിളച്ചിരുന്നു തയ്യൽജോലികൾ ചെയ്താണ് അമ്മ തന്നെ വളർത്തിയതെന്ന് അഭിമാനത്തോടെ മറീന പറയുന്നു.

തോൽക്കുന്നെങ്കിൽ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെൺകുട്ടികളും ഇതുപോലൊരു അമ്മയെ അർഹിക്കുന്നുണ്ട്,’ ഇൻസ്റ്റഗ്രാമിലെ മറീനയുടെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

നിരവധി പേർ മറീനയെ അഭിനന്ദിച്ച് രംഗത്തെത്തി. മറീനയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് ആരാധകർ പ്രതികരിച്ചു.

ജാഡയില്ലാത്ത സെലിബ്രിറ്റികളുണ്ടെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. നിരവധി പേർ മറീനയുടെ അമ്മയുടെ പുതിയ സംരംഭത്തിനും ആശംസകൾ നേർന്നു.

മറീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം: എനിക്ക് പണി കുറഞ്ഞപ്പോൾ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യൽക്കട തുറക്കാൻ പോവുകയാണ്.

എല്ലാവരുടെയും പ്രാർത്ഥന വേണം. സ്വന്തം മകളെ വളർത്താൻ അനുഭവിച്ച കഷ്ടപ്പാടുകളാണ് ആ കണ്ണുകൾക്ക് താഴെ കാണുന്ന കറുപ്പ് അടയാളപ്പെടുത്തുന്നത്.

രാത്രി ഉറക്കമിളച്ച് ഇരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങൾ തയ്ച്ചു കൊടുത്തപ്പോൾ കിട്ടിയ സമ്മാനമാണത് അത്. ഞാൻ വലിയ കുടുംബത്തിൽ നിന്നുള്ള തോന്ന്യാസക്കാരിയായ പെൺകുട്ടിയാണെന്ന് ചിന്തിക്കുന്നവർ ശ്രദ്ധിക്കുക.

ഞാൻ അങ്ങനെയല്ല. തോൽക്കുന്നെങ്കിൽ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെൺകുട്ടികളും ഇതുപോലൊരു അമ്മയെ അർഹിക്കുന്നുണ്ട്. അമ്മ ഒരു പോരാളിയായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ!

Advertisement