ഞാനും, മണിച്ചേട്ടനും എന്നും തല്ലായിരുന്നു; ജിഷ്ണുവിന്റെ മരണം എന്നെ ഞെട്ടിച്ചു; അന്തരിച്ച സഹതാരങ്ങളെ കുറിച്ച് നിത്യാദാസ്

85

പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നടിയാണ് നിത്യാദാസ്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാൻ നിത്യക്ക് കഴിഞ്ഞു. പറക്കും തളികക്ക് ശേഷം തമിഴിൽ നിന്നും, തെലുങ്കിൽ നിന്നും നിത്യക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷെ വലിയ സിനിമകളുടെ ഭാഗമാകാൻ നടിക്ക് കഴിഞ്ഞില്ല. വിവാഹിതയായതോടെ നിത്യ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.

15 വർഷങ്ങൾക്ക് ശേഷം നിത്യ അഭിനയിച്ച പള്ളിമണി എന്ന സിനിമ തിയ്യറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിവിധ ചാനലുകൾക്ക് അഭിമുഖം നല്കുന്ന തിരക്കിലാണ് നിത്യയിപ്പോൾ. ഇപ്പോഴിതാ നിത്യ നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അന്തരിച്ച ജിഷ്ണുവിന്റെയും, കലാഭവൻ മണിയുടെയും ഓർമ്മകളാണ് താരം പങ്ക് വെക്കുന്നത്.

Advertisements

Also Read
പുള്ളിയെ കാണാൻ എന്ത് ഭംഗിയാണ്! മുൻപ് ചാക്കോച്ചനോട് ഭയങ്കര ക്രഷായിരുന്നു; പക്ഷെ എന്റെ ബോയ്ഫ്രണ്ട് അവനാണ്; വെളിപ്പെടുത്തി രജിഷ വിജയൻ

എന്റെ നല്ല സുഹൃത്തായിരുന്നു ജിഷ്ണു. അവന്റെ മരണം എിക്ക് വല്ലാത്ത ഷോക്കായിപ്പോയി. നമുക്ക് അറിയാവുന്ന ഒരാൾ പെട്ടെന്ന് ഈ ഭൂമിയിൽ ഇനിയില്ല എന്നുള്ള ഒരു അവസ്ഥ അംഗീകരിക്കാൻ കഴിയാത്തതാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ആ മരണം. ജിഷ്ണുവിന്റെ വയ്യാത്ത ഫോട്ടോയൊക്കെ കണ്ടപ്പോൾ വല്ലാതെ ആയിരുന്നു.

മണിച്ചേട്ടനും ഞാനും എപ്പോഴും ഉടക്കായിരുന്നു. എന്തു പറഞ്ഞാലും അടിയുണ്ടാക്കുന്ന അതേസമയം സ്‌നേഹിക്കുന്ന ഒരു സുഹൃത്തായിരുന്നു മണിച്ചേട്ടൻ. എന്നെ എപ്പോഴും വഴക്കു പറയുമായിരുന്നു. പക്ഷെ മാറ്റി നിറുത്തുകയൊന്നുമില്ല. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത് കൺമഷി എന്ന ചിത്രത്തിലായിരുന്നു. അതിനു ശേഷം ഓസ്‌ട്രേലിയയിൽ ഞങ്ങൾ ഒരുമിച്ച് ഒരു പ്രോഗ്രാമിനു പോയി. ഭയങ്കര സ്‌നേഹമുള്ള മനുഷ്യൻ ആയിരുന്നു മണിച്ചേട്ടൻ.

Also Read
കുഞ്ഞു മൊബൈലും സാധാരണ വീടും! അഹങ്കാരവുമില്ലാത്ത പ്രേക്ഷകരുടെ പ്രിയപ്പെട്ട
ബിജു-കവി ഫാമിലിയിൽ 10 മില്യൺ ആളുകൾ! വൈറലായി ബിജു ഋത്വിക് വ്‌ലോഗ്

എനിക്ക് ഇപ്പോഴും പറക്കും തളികയിലെ ഒരു സീൻ കണ്ടാൽ ഓക്കാനം വരും. അത് ബസന്തി ഫുഡ് കഴിക്കുന്ന സീനാണ്. അഞ്ചുമന ക്ഷേത്രത്തിനടുത്തായിരുന്നു അതിന്റെ പരിസരത്തായിരുന്നു പറക്കും തളികയുടെ ഷൂട്ട്. ഞങ്ങളുടെ കാരവാൻ അന്ന് ആ ബസ്സായിരുന്നു. ഫുഡ് കഴിക്കുന്നത് അതിനകത്ത് ഇരുന്നുക്കൊണ്ടാണ്. വിശ്രമിക്കുന്നതും അവിടെ തന്നെയാണ്. അവിടെ എനിക്ക് ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന മ്ണ്ണാണെന്നും നിത്യ അഭിമുഖത്തിൽ പറഞ്ഞു

Advertisement