അമ്മ വേഷങ്ങൾ എനിക്ക് ക്രഡിറ്റ് ആയാണ് തോന്നിയിട്ടുള്ളത്; വെറൈറ്റി വേഷങ്ങൾക്ക് വേണ്ടി ഞാൻ ചോദിച്ചിരുന്നു; പക്ഷെ അന്ന് എനിക്ക് കിട്ടിയ മറുപടി ഇങ്ങനെ; തുറന്ന് പറഞ്ഞ് മലയാളികളുടെ അമ്മയായ കവിയൂർ പൊന്നമ്മ

123

മലയാള സിനിമയിലെ അമ്മയാണ് കവിയൂർ പൊന്നമ്മ. മലയാള സിനിമയിലെ അമ്മയുടെ സ്ഥാനത്ത് പകരം വെക്കാനാവാത്ത നടിയെന്നാണ് കവിയൂർ പൊന്നമ്മയെ കുറിച്ച് പറയാറുള്ളത്. കെപിഎസി ലളിത, സുകുമാരി, ഫിലോമിന തുടങ്ങിയ സഹപ്രവർത്തകരായ നടിമാർ കരിയറിൽ വ്യത്യസ്തമായ നിരവധി വേഷങ്ങൾ ചെയ്തപ്പോൾ കവിയൂർ പൊന്നമ്മയെ തേടിയെത്തിയത് അമ്മ വേഷങ്ങളാണ്.

ഇപ്പോഴിതാ കവിയൂർ പൊന്നമ്മയെ കുറിച്ച് ഷീല പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ കവിയൂർ പൊന്നമ്മ അതിഥിയായെത്തിയപ്പോൾ ഷീല ഇക്കാര്യം നടിയോട് ചോദിക്കുകയായിരുന്നു. പൊന്നി എന്നാണ് കവിയൂർ പൊന്നമ്മയെ സുഹൃത്തുക്കൾ വിളിക്കാറുള്ളത്. അന്ന് ഷീല താരത്തോട് ചോദിച്ചത് ഇങ്ങനെ ആയിരുന്നു. പൊന്നി വളരെ ചെറിയ പ്രായത്തിൽ തന്നെ അമ്മയായി അഭിനയിക്കാൻ തുടങ്ങി. തിക്കുറശി, സത്യൻ, നസീർ, മധു എന്നിവരുടെയെല്ലാം അമ്മയായി.

Advertisements

Also Read ‘
ഞാനും, മണിച്ചേട്ടനും എന്നും തല്ലായിരുന്നു; ജിഷ്ണുവിന്റെ മരണം എന്നെ ഞെട്ടിച്ചു; അന്തരിച്ച സഹതാരങ്ങളെ കുറിച്ച് നിത്യാദാസ്

അന്ന് കറുത്ത മുടിയിൽ വെളുത്ത ചായം തേക്കും. അന്നൊക്കെ പൗഡറാണ് ചായം പോലെ കലക്കി തലയിൽ തേക്കുന്നത്. വിഗ് ഇല്ലല്ലോ. പൊന്നിക്ക് എന്നെങ്കിലും തോന്നിയിട്ടുണ്ടോ അയ്യോ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നല്ലോ, എന്റെ പ്രായത്തിലുള്ള കഥാപാത്രമല്ലല്ലോ തന്നിരിക്കുന്നതെന്നെന്ന് എന്നായിരുന്നു ഷീലയുടെ ചോദ്യം. ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്നാണ് കവിയൂർ പൊന്നമ്മ നൽകിയ മറുപടി. താരത്തിന്റെ മറുപടിയൂടെ പൂർണ്ണ രൂപം ഇങ്ങനെ:

അമ്മ വേഷം ചെയ്യുന്നത് ഞാനെരു ക്രെഡിറ്റായി എടുത്തു. തൊമ്മന്റെ മക്കൾ എന്ന സിനിമയിൽ ഞാൻ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. ശശികുമാർ സാർ അവരുടെ രണ്ട് പേരുടെയും അമ്മയായി ചെയ്യേണ്ടെന്ന് പറഞ്ഞതാണ്. പക്ഷേ അത് കുഴപ്പമില്ല എന്ന് ഞാനാണ് പറഞ്ഞത്. എനിക്കെന്തെങ്കിലും വെറൈറ്റി വേഷങ്ങൾ വേണമെന്ന് ഞാൻ ശശികുമാർ സാറിനോട് പറഞ്ഞിരുന്നു. അതങ്ങ് കൈയിൽ വെച്ചാൽ മതി നടക്കില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോൾ നിങ്ങളിൽ മാതൃത്വമാണ് കൂടുതൽ നിങ്ങളുടെ മുഖം കണ്ടാൽ അങ്ങനെയാണ് തോന്നുകയെന്നാണ് ലഭിച്ച മറുപടിയെന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.

Also Read
പുള്ളിയെ കാണാൻ എന്ത് ഭംഗിയാണ്! മുൻപ് ചാക്കോച്ചനോട് ഭയങ്കര ക്രഷായിരുന്നു; പക്ഷെ എന്റെ ബോയ്ഫ്രണ്ട് അവനാണ്; വെളിപ്പെടുത്തി രജിഷ വിജയൻ

ബ്ലാക്ക് ഏൻഡ് വൈറ്റ് സിനിമകളിൽ തിളങ്ങി നിന്നിരുന്ന ഷീല വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്നിരുന്നു. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് താരം തിരിച്ച് വരവ് നടത്തിയത്. ശ്യാമപ്രസാദിന്റെ അകലെ എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഷീലയ്ക്ക് ലഭിച്ചു. വന്ന് പോവുന്ന അമ്മ വേഷങ്ങൾ ചെയ്യാൻ താൽപര്യമില്ലെന്ന് നടി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement