ഒന്നുമില്ലായ്മയിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര ദുഷ്‌കരമാണ് ; എന്നെ നിരുത്സാഹപ്പെടുത്തിയവരേയും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് പ്രചോദിപ്പിച്ചവരേയും പുറകിൽ നിന്ന് ചിരിച്ചവരേയും ഞാൻ ഓർക്കുന്നു : ശ്രുതി രജനീകാന്ത്

102

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ശ്രുതി. സോഷ്യൽമീഡിയയിലും സജീവമായ ശ്രുതി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

മികച്ച വനിത കൊമേഡിയനുള്ള ഐമയുടെ പുരസ്‌കാരം നേടിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ശ്രുതി രജനീകാന്ത്. ആരാധകരെല്ലാം ശ്രുതിയുടെ പോസ്റ്റിന് താഴെയായി അഭിനന്ദനം അറിയിച്ചെത്തിയിട്ടുണ്ട്.

Advertisements

ALSO READ

ആ മനുഷ്യന്റെ രാഷ്ട്രീയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ട്, എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വം ഞാനിപ്പോൾ മനസ്സിലാക്കുന്നു : ഹരീഷ് പേരടി

ഒന്നുമില്ലായ്മയിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര ദുഷ്‌കരമായ ഒരു യാത്രയാണ്. ഈ അവാർഡ് ലഭിച്ചപ്പോൾ എന്നെ നിരുത്സാഹപ്പെടുത്തിയ എല്ലാവരെയും, നിനക്ക് ചെയ്യാൻ പറ്റില്ല എന്ന ഉദ്ധരണിയിലൂടെ എന്നെ പ്രചോദിപ്പിച്ച എല്ലാവരെയും, എന്റെ പുറകിൽ ചിരിച്ച എല്ലാവരെയും ഞാൻ ഓർത്തു. ഇതൊക്കെ പറഞ്ഞ് അച്ഛനെ വേദനിപ്പിച്ചവർ. ഓരോ നേട്ടങ്ങളും വലുതാണ് എന്നുമായിരുന്നു ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആരാധകരുടെ സ്‌നേഹത്തിന് നന്ദിയെന്നും താരം കുറിച്ചിരുന്നു. നിരവധി പേരാണ് അഭിനന്ദനങ്ങളും സ്‌നേഹാശംസകളും അറിയിച്ചെത്തിയത്.

അമ്മ വേഷത്തിലായാണ് ശ്രുതി എത്തിയത്. ആദ്യം ഈ കാര്യക്ടറിനെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിയിരുന്നു. ശിവനായി തുടക്കത്തിൽ എത്തിയത് അർജുൻ സോമശേഖറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായി ഞാൻ അഭിനയിച്ചാൽ ശരിയാവുമോയെന്നൊക്കെ ആശങ്കയുണ്ടായിരുന്നു. ഞാൻ മെലിഞ്ഞിട്ടും അദ്ദേഹം നല്ല തടിയുള്ളയാളുമായിരുന്നു. സ്‌ക്രീനിൽ കണ്ടപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് മനസിലായതോടെയാണ് ആശ്വാസമായതെന്നും ഒരഭിമുഖത്തിൽ ശ്രുതി പറഞ്ഞിരുന്നു.

ALSO READ

വളരെ ഡീസന്റ് ആണ് അദ്ദേഹം ; ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെൺകുട്ടികളുണ്ടാകില്ല, എനിയ്ക്കും തോന്നിയിട്ടുണ്ട്: ഗായത്രി സുരേഷ്

അച്ഛന്റെ പേര് രജനീകാന്ത് എന്നാണെന്ന് പറയുമ്പോൾ എല്ലാവരും ശ്രദ്ധിക്കുമായിരുന്നു. എന്റെ അച്ഛന്റെ പേര് രജനീകാന്ത് എന്ന് തന്നെയാണ്. പക്ഷേ, നിങ്ങളുദ്ദേശിക്കുന്ന ആളല്ലെന്ന് മാത്രം. കേബിൾ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയാണ് അച്ഛൻ. അമ്മ ബ്യൂട്ടീഷനാണ്. താൻ അഭിനയിച്ച് തുടങ്ങിയതിന് ശേഷം അമ്മയാണ് കൂടെ വരുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

പിഎച്ച്ഡിയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാൽ ഇടയ്ക്ക് മാത്രമേ ശ്രുതി ചക്കപ്പഴത്തിലേക്ക് എത്തുന്നുള്ളൂ. ജോലി കിട്ടിപ്പോയ പൈങ്കിളി ഇടയ്ക്കാണ് വീട്ടിൽ വരുന്നതെന്ന് ശിവനും പറഞ്ഞിരുന്നു. ഇടയ്ക്ക് ബ്രേക്കെടുത്താണ് പരമ്പരയിലേക്ക് വരുന്നത്. പറക്കും പൈങ്കിളി മാറരുതെന്നായിരുന്നു ആരാധകർ ശ്രുതിയോട് പറഞ്ഞത്.

 

Advertisement