മമ്മൂക്ക നിറഞ്ഞാടുന്ന യാത്ര കാണാന്‍ പ്രേക്ഷകരെ ഇത്രയ്ക്ക് ആവേശം കൊള്ളിക്കുന്ന കാരണങ്ങള്‍ ഇതാണ്

26

മലയാളത്തിന്റെ സ്വന്തം മെഗാ നടന്‍ മമ്മൂട്ടി നായകനായി ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഢിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ തെലുങ്ക് ചിത്രം എന്നതാണ് യാത്രയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.

Advertisements

മാത്രമല്ല നീണ്ട 30 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും പ്രിയ നടി സുഹാസിനിയും ഈ ചിത്രത്തിനായി ഒന്നിക്കുകയാണ്.

കൂടാതെ എഡിറ്റിംഗ്, ക്യാമറ, സംഗീത സംവിധാനം എന്നീ മേഖലകളിലും പ്രശസ്തരുടെ കൈയൊപ്പുകളാണ് പതിഞ്ഞിരിക്കുന്നത്.

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഡിസ്ട്രിബ്യുട്ടേഴ്സ് ആയ ഗഞ ഇന്‍ഫോടെയ്ന്‍മെന്റ് ആന്‍ഡ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ആണ് യാത്രയുടെയും ഡിസ്ട്രിബ്യുഷന്‍ നടത്തുന്നത്.

ഒരു ജനത മുഴുവന്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് യാത്ര. അവരുടെ മുഖ്യമന്ത്രിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കാന്‍ അവര്‍ക്കു കിട്ടിയ ഭാഗ്യമോര്‍ത്ത് ആവേശത്തിലാണ് ആന്ധ്രാ ജനത.

കൂടാതെ തങ്ങളുടെ പ്രിയ താരത്തിന്റെ തെലുങ്കിലെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് കേരള ജനത. തെലുങ്കു, തമിഴ്, മലയാളം എന്നി മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ആകുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു.

Advertisement