റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നും ഭണ്ടാരത്തിലെ പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് ഒരിത്: സലിം കുമാർ

5641

മിമിക്രിയിലൂടെ മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തി മലയാളികളെ ഞെട്ടിച്ച നടനാണ് സലീം കുമാർ. കലാഭവനിൽ നിന്നും ടെലിവിഷൻ ചാനലുകളിലെ കോമഡി സ്‌കിറ്റുകളിൽ പൊട്ടിച്ചിരി പരത്തിയാണ് സലിം കുമാർ സിനിമയിലേക്ക് എത്തുന്നത്.

ആദ്യമൊക്കെ ചെറിയ കോമഡി വേഷങ്ങളിൽ ഒതുങ്ങിനിന്ന സലീം കുമാർ പിന്നീട് നായകനായി ഒടുവിൽ മികച്ച പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. ഇപ്പോളും നായകനായും സഹനനായും തമാശക്കാരനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് സലീം കുമാർ.

Advertisements

തന്റെ രാഷ്ട്രീയ ചായ്വും ഇതിനിടെ സലിംകുമാർ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ വി വാദങ്ങളിൽ അഭിപ്രായം പറയാനും പരിഹസിക്കാനും സലിം കുമാർ വിമുഖത കാണിക്കാറില്ല. ഇപ്പോഴിതാ സ്പീക്കർ എഎൻ ഷംസീർ നടത്തിയ പരാമർശം വി വാദമായിരിക്കെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സലിം കുമാർ.

ALSO READ- ‘അമ്മയായിരുന്നു എനിക്കെല്ലാം; കിണറ്റിൽ ചാടാൻ പറഞ്ഞാൽ ചാടും’: അന്ന് ആകെയുണ്ടായിരുന്ന സുഹൃത്താണ് ഇന്നെന്റെ ഭർത്താവ്; തുറന്നുപറഞ്ഞ് മഞ്ജരി

‘മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്’- എന്നാണ് സലികുമാർ പരിഹസിച്ചത്. എന്നും അദ്ദേഹം പറയുന്നു..

സ്പീക്കർ എഎൻ ഷംസീർ ഗണപതി മിത്ത് ആണെന്ന പറഞ്ഞതിനെതിരെ വലിയ ചർച്ചയാണ് കേരളത്തിൽ നടക്കുന്നത്. സിപിഎമ്മിന് എതിരെ കോൺഗ്രസും ബിജെപിയും മത സംഘടനകളും എത്തിയതോടെയാണ് വിവാദം കത്താൻ തുടങ്ങിയത്.

നടത്തിയ പരാമർശത്തിൽ എ എൻ ഷംസീർ മാപ്പ് പറയണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കഴിഞ്ഞദിവസം ഗണപതി ക്ഷേത്രങ്ങളിൽ ആരാധനയും നാമജപ യാത്രയും എൻഎസ്എസിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. വാക്കുകൾ തിരുത്തുക എന്നതല്ലാതെ ഇതിന് മറ്റു പരിഹാരമില്ല. പ്രശ്‌നപരിഹാരത്തിന് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നാണ് സുകുമാരൻ നായരുടെ ഒടുവിലത്തെ വാർത്താക്കുറിപ്പ്.

ALSO READ-ഹരികൃഷ്ണന്‍മാരുടെ നായികയാവേണ്ടിയിരുന്നത് മീന, താരം സിനിമ ഉപേക്ഷിക്കാനുള്ള കാരണം ഇങ്ങനെ

അതേസമയം, എ എൻ ഷംസീർ മാപ്പ് പറയില്ലെന്നും തന്റെ പ്രസ്താവന തിരുത്തില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് സ്പീക്കർ എ എൻ ഷംസീറിന്റെ വിശദീകരണം.

Advertisement