കുടുംബത്തിലെ തന്നെ ആദ്യത്തെ സംഭവം; നന്ദി പറയാന്‍ ഗുരുവായൂരിലേക്ക് ഓടിയെത്തി സംയുക്തയും ബിജു മേനോനും; വിശേഷങ്ങളുമായി ഊര്‍മ്മിള ഉണ്ണി

134

മലയാള സിനിമയില്‍ 1999 മുതല്‍ 2002 വരെ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് സംയുക്ത വര്‍മ്മ. കുറച്ചു കാലം മാത്രമാണെങ്കിലും ശ്രദ്ധേയമായ വേഷങ്ങളാണ് സംയുക്ത ചെയ്തതെല്ലാം. മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന അവാര്‍ഡും താരം കരസ്ഥമാക്കിയിട്ടുണ്ട്.

സിനിമയില്‍ തിളങ്ങി നിന്ന താരം സിനിമ ലോകത്ത് നിന്ന് തന്നെയാണ് വിവാഹം കഴിച്ചതും. നടനായ ബിജുമേനോനും ആയുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്നും കുടുംബ ജീവിതത്തിലേക്ക് കടന്ന സംയുകതയുടെ യോഗ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞതാണ്. 2002 ല്‍ വിവാഹ ശേഷം മകന്റെ പഠനം, യോഗ, ബിജു മേനോന്റെ സിനിമകളിലുള്ള സെലക്ഷന്‍ എന്നിവയാണ് തന്റെ പരിപാടികള്‍ എന്നാണ് സംയുക്ത തന്നെ പറയുന്നത്.

Advertisements

ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സംയുക്തയും ബിജു മേനോനും ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയതാണ് വാര്‍ത്ത. ഇരുവരും ഒരുമിച്ച് എത്തിയത് ഗുരുവായൂരപ്പനോട് നന്ദി പറയാനാണ്. രണ്ട് പേരും ഗുരുവായൂരപ്പന്റെ ഭക്തരാണ് എന്നാണ് ബന്ധുവായ ഊര്‍മിള ഉണ്ണി ഇരുവരുടെയും ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്.

ALSO READ- ആ സിനിമയിൽ മുകേഷിന്റെ ഭാര്യയാക്കാൻ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞു, പിന്നീട് അഭിനയിച്ചിട്ടില്ല, അല്ലെങ്കിൽ താൻ മികച്ച നടി ആകുമായിരുന്നു: തുറന്നു പറഞ്ഞ് നടി സോണിയ

അതേസമയം ഇരുവരും പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. ബിജു മേനോന്‍ ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമാണ് താരങ്ങള്‍ ഗുരുവായൂരിലെത്തിയിരിക്കുന്നത്.

കൂടാതെകുടുംബത്തിലെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണ് ബിജു മേനോന്റേതെന്ന് നേരത്തെ തന്നെ ഊര്‍മ്മിള ഉണ്ണി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. ബിജു മേനോന്‍ അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയായാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ALSO READ- ഞാൻ ഒറ്റയ്ക്ക് ജീവിക്കു ന്നതിൽ എന്താണ് തെറ്റ്, എന്റെ ആദ്യത്തെ ചുംബനം പതിനാറാം വയസിൽ ആയിരുന്നു, സെ ക് സി ആകാനും മടിയില്ല, ആൻഡ്രിയ ജർമിയ പറയുന്നത് കേട്ടോ

അവാര്‍ഡ് സ്വീകരിക്കാനായി പോവുമ്പോള്‍ ബിജു എന്ത് വസ്ത്രമാണ് ധരിക്കുന്നതെന്ന് താന്‍ ചോദിച്ചപ്പോള്‍ ബിജു പറഞ്ഞത് തനി കേരളീയരാണ് തങ്ങള്‍ പോവുന്നതെന്നാണ് അറിയിച്ചതെന്ന് ഊര്‍മ്മിള ഉണ്ണി നേരത്തെ പറഞ്ഞിരുന്നു.

Advertisement