കൂടെ അഭിനയിച്ച പലരും സിനിമകള്‍ ചെയ്തു, എനിക്ക് അവസരങ്ങള്‍ കുറയുന്നു, ഡിപ്രഷനില്‍ വരെ എത്തുന്ന അവസ്ഥയിലായി, വെളിപ്പെടുത്തലുമായി സാനിയ ഇയ്യപ്പന്‍

279

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സാനിയ ഇയ്യപ്പന്‍. ഡി ഫോര്‍ ഡാന്‍സിലൂടെ അഭിനയ ലോകത്തിലേയ്ക്ക് കടന്നു വന്ന താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കൈയ്യടി നേടിയ താരം വസ്ത്രധാരണത്തിന്റെ പേരിലും മറ്റും സൈബര്‍ ആക്രമണത്തിന് ഇരയാകാറുമുണ്ട്.

എന്നാല്‍ അവയൊന്നും തന്റെ കരിയറിനെ ബാധിക്കുന്നില്ലെന്ന് പറയാതെ പറഞ്ഞുകൊണ്ട് താരം തന്റെ തിരക്കുകളിലും മുഴുകുകയായിരുന്നു. ക്വീന്‍, ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് താരത്തിനെ മലയാള സിനിമാ ലോകത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്.

Advertisements

saniya-iyyappan-8

നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ അവധിയാഘോഷത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങളും നടി ആരാധകരുമായി പങ്കുവെച്ചിരുന്നു. എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.

Also Read: അയാളോട് അമ്മ ശരിക്കും ചൂടായി, മുട്ടയില്‍ നിന്നും വിരിഞ്ഞില്ലെന്ന് പറഞ്ഞ് അന്ന് എന്നെ ഒത്തിരി തല്ലി, ആദ്യ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് റിമി ടോമി

ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ചും അവസരങ്ങള്‍ കുറയുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് സാനിയ. തന്റെ ആദ്യ സിനിമ ചെയ്തതിന് ശേഷം അവസരങ്ങള്‍ കുറഞ്ഞുവെന്നും ആദ്യ സിനിമയില്‍ തന്റെ കൂടെ അഭിനയിച്ച പലര്‍ക്കും പിന്നീട് സിനിമകള്‍ ചെയ്തുവെന്നും താരം പറയുന്നു.

എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇക്കാര്യം തന്നെ ഒത്തിരി വേദനിപ്പിച്ചുവെന്നും സാനിയ പറയുന്നു. ഒരിക്കല്‍ ഡിപ്രഷനിലേക്ക് വരെ പോകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

Also Read: 11ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യ വിവാഹം, ഇന്ന് ഞങ്ങളുടെ 25ാം വിവാഹവാര്‍ഷികം, വെളിപ്പെടുത്തലുമായി ലെന

ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നും വരുന്ന ആളാണ് താന്‍. സോഷ്യല്‍മീഡിയയില്‍ ആദ്യം നേരിട്ട വിമര്‍ശനങ്ങളൊന്നും തനിക്ക് ആദ്യം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതൊക്കെ കണ്ട് ആദ്യം കരച്ചിലായിരുന്നുവെന്നും സാനിയ പറയുന്നു.

Advertisement