അന്ന് സന്ധ്യയ്ക്ക് കാവ്യ വീട്ടില്‍ വന്നപ്പോള്‍ നീ എന്തിനാണ് വന്നതെന്ന് അദ്ദേഹം ചോദിച്ചു; കാവ്യയോട് പറഞ്ഞ തമാശയെക്കുറിച്ച് ശാന്തിവിള ദിനേശ്

899

സംവിധായകന്‍ സിദ്ദിഖിന്റെ മരണം ഒരു തീരാ വേദനയായിരിക്കുകയാണ്. ചെയ്തു തീര്‍ക്കാന്‍ ഒരുപാട് സിനിമകള്‍ ബാക്കിവച്ചുകൊണ്ടാണ് ഈ സംവിധായകന്‍ മടങ്ങിയത്. സിനിമ താരങ്ങള്‍ക്കടക്കം പ്രിയപ്പെട്ട ഒരു വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. ഒരു സാധാരണ മനുഷ്യനായിട്ടാണ് സിദ്ദിഖ് ജീവിച്ചിരുന്നത്.

Advertisements

ഇപ്പോള്‍ സിദ്ദിഖിനെ കുറിച്ച് ശാന്തിവിള ദിനേശന്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. പൊതുവേ സിനിമ താരങ്ങളെ കുറിച്ച് തുറന്നു പറയാറുണ്ട് ശാന്തി വിള. ഉയരങ്ങളിലേക്ക് എത്തുംതോറും തന്നെ ഈ നിലയില്‍ എത്തിച്ചവരെ മറക്കാത്ത വ്യക്തിയാണ് സിദ്ദിഖ് എന്ന് ശാന്തിവിള പറയുന്നു. പിന്നാലെ സിദ്ദിഖ് കാവ്യയോട് പറഞ്ഞ ഒരു തമാശയും ശാന്തിവിള ഓര്‍ക്കുന്നു.

സിദ്ദിഖ് ചിരിക്കാന്‍ ആയിട്ട് തമാശ പറയുന്ന ആളല്ല. സ്വാഭാവികമായി ചിരിപ്പിക്കുന്ന ആളാണ് അദ്ദേഹം. ഒരു ദിവസം കാവ്യ മാധവന്‍ സന്ധ്യയ്ക്ക് സിദ്ദിഖിന്റെ വീട്ടില്‍ വന്നു. അപ്പുറത്തെ വീട്ടില്‍ പാലുകാച്ചലിന് പങ്കെടുക്കാന്‍ വന്നതായിരുന്നു കാവ്യ. രാത്രിയായിട്ടും സംസാരിച്ചിരുന്നു. 

നീ എന്തിനാണ് വന്നതെന്ന് സിദ്ദിഖ് ചോദിച്ചു. അടുത്ത വീട്ടിലെ പാല് കാച്ചലിനാണെന്ന് കാവ്യ പറഞ്ഞപ്പോള്‍ മിക്കവാറും അതൊരു മോര് കാച്ചലാകാന്‍ സാധ്യതയുണ്ടെന്ന് സിദ്ദിഖ് തമാശയോട് പറഞ്ഞത്. അത്രയും രസമുള്ള തമാശകള്‍ പറയുന്ന വ്യക്തിയായിരുന്നു സിദ്ദിഖെന്നും ശാന്തിവിള ദിനേശന്‍ പറഞ്ഞു.

also readആ നടി കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്; തനിക്ക് ആ നടിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍

അതേസമയം സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോര്‍ട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്.

also readഇലയ്ക്കും മുള്ളിനും കേടുവരാതെയാണ് കീര്‍ത്തി സുരേഷ് മുന്നോട്ടുപോകുന്നത്, നടിയുടെ വിജയത്തിന്റെ രഹസ്യം പുറത്ത്

Advertisement