അന്ന് മതപരിവര്‍ത്തനത്തിന്റെ വക്കിലെത്തി തിരിച്ചുവന്നതാണ്, വിശ്വാസ ജീവിതത്തെ കുറിച്ച് മനസ്സുതുറന്ന് രഞ്ജിനിമാര്‍

2450

മലയാളികള്‍ക്ക് പ്രിയങ്കരരാണ് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും. രഞ്ജിനി ഹരിദാസ് മലയാളികള്‍ ഹൃദയത്തിലേറ്റിയ അവതാരകരില്‍ ഒരാളാണ്. ഒരുപാട് ആരാധകരുള്ള ഗായികയാണ് രഞ്ജിനി ജോസ്. അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും

ഇരുവരുടെയും സൗഹൃദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത് ലോക്ഡൗണ്‍ കാലത്താണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ തങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പറയുകയാണ് രഞ്ജിനിമാര്‍. ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരങ്ങള്‍ ഇക്കാര്യം പറഞ്ഞത്.

Advertisements

തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച താരങ്ങള്‍ വിശ്വാസ ജീവിതത്തെ കുറിച്ചും അഭിമുഖത്തില്‍ മനസ്സുതുറന്നു. താന്‍ ഇടയ്ക്ക് മതപരിവര്‍ത്തനത്തിന്റെ വക്കിലെത്തിയിരുന്നുവെന്നും അതില്‍ നിന്നും തിരിച്ച് വന്നതാണെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.

Also Read: ‘സ്വന്തം മികവുകൊണ്ട് അപര്‍ണ ചിത്രം വിജയിപ്പിക്കട്ടെ, മോഹന്‍ലാലിന്റെ അതേ പ്രതിഫലം നല്‍കാം’; തുറന്നടിച്ച് സുരേഷ് കുമാര്‍

‘താത്പര്യം ബോണ്‍ എഗെയ്ന്‍ ആവാനായിരുന്നു . കുറേ വായിച്ചു, പഠിച്ചു. ചെറുപ്പത്തില്‍ അമ്പലത്തില്‍ പോവുമായിരുന്നു. എല്ലാകാര്യങ്ങളും പ്രാര്‍ഥിച്ചാല്‍ അത് സത്യമാവും എന്നൊരു അനുഭവമുണ്ടായി. അതോടെ പേടിച്ച് നിര്‍ത്തിയതാണ്.’ എന്നും രഞ്ജിനി ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

ജാന്മണി കാരണം 2014 ല്‍ താന്‍ വീണ്ടും ആത്മീയതയിലേക്ക് തിരിഞ്ഞിരുന്നുവെന്നും മെഡിറ്റേഷന്‍ ചെയ്യാനിഷ്ടമാണ് എന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. അതേസമയം, മതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പറയാന്‍ ഇഷ്ടപ്പെടാത്ത ആളാണ് താനെന്നായിരുന്നു രഞ്ജിനി ജോസ് പറഞ്ഞത്.

‘എന്റെ അച്ഛന്‍ ക്രിസ്ത്യാനിയും അമ്മ ബ്രാഹ്‌മിണും ആണ്. അതുകൊണ്ട് വീട്ടില്‍ മതപരമായ കാര്യങ്ങളൊന്നും അടിച്ചേല്‍പ്പിക്കാറില്ല. മതത്തെ കുറിച്ച് പറയുന്നത് ചെറുപ്പത്തിലെ എനിക്കിഷ്ടമല്ലായിരുന്നു. ജീവിതത്തില്‍ വലിയ തിരിച്ചടികള#് സംഭവിച്ചപ്പോള്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. അങ്ങനെയാണ് മെഡിറ്റേഷന്‍ ചെയ്ത് തുടങ്ങിയത്.’- രഞ്ജിനി ജോസ് മനസ്സുതുറന്നു.

‘ മെഡിറ്റേഷന്‍ ചെയ്തതിലൂടെ പതിയെ എന്നില്‍ മാറ്റം വന്ന് തുടങ്ങിയതായിട്ടും തോന്നിയിട്ടുണ്ട്. വിവാഹശേഷം എന്റെ അമ്മ മതം മാറിയിട്ടില്ല. വളരെ സെക്യുലറായിട്ടാണ് എന്നെ വളര്‍ത്തിയത്. ഞാന്‍ ആത്മീയതയില്ഡ വിശ്വസിക്കുന്നുണ്ട്. ഒരു ശക്തിയില്‍ മാത്രമെന്ന്’ രഞ്ജിനി ജോസ് പറഞ്ഞു.

Advertisement