രാത്രി 12 മണിക്ക് റൂം എടുക്കാന്‍ പോയപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിഞ്ഞത്, രണ്ടുപേര്‍ ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു, ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് സൗപര്‍ണ്ണിക സുഭാഷ്

955

വളരെ പെട്ടെന്ന് തന്നെ അഭിനയമികവ് കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരസുന്ദരിമാരില്‍ ഒരാളാണ് നടി സൗപര്‍ണിക സുഭാഷ്. കലാപരിപാടികളില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സജീവമായിരുന്ന സൗപര്‍ണിക പിന്നീട് സിനിമയിലും സീരിയലിലും തിളങ്ങുകയായിരുന്നു.

സിനിമയില്‍ നിന്നാണ് സൗപര്‍ണിക സീരിയലിലേക്ക് എത്തുന്നത്. ഇതിനോടകം തന്നെ നിരവധി സീരിയലുകളുടെ ഭാഗമാകാന്‍ സൗപര്‍ണികയ്ക്ക് കഴിഞ്ഞു. അവന്‍ ചാണ്ടിയുടെ മകന്‍ ആയിരുന്നു സൗപര്‍ണിക അഭിനയിച്ച ആദ്യത്തെ സിനിമ. അതിന് ശേഷം മോഹന്‍ലാലിന്റെ തന്മാത്രയിലും അഭിനയിച്ചിരുന്നു.

Advertisements

മാനസപുത്രി എന്ന സീരിയലിലെ ദീപ എന്ന കഥാപാത്രമായാണ് സൗപര്‍ണിക ഇപ്പോഴും അറിയപ്പെടുന്നത്. സിനിമയില്‍ നിന്ന് സീരിയലിലേക്ക് എത്തിയ താരങ്ങളിലൊരാളാണ് സൗപര്‍ണിക. പൊന്നൂഞ്ഞാലായിരുന്നു ആദ്യ സീരിയല്‍. ഇതിനോടകം തന്നെ നെഗറ്റീവും പോസിറ്റീവും ആയ നിരവധി വേഷങ്ങള്‍ സൗപര്‍ണിക ചെയ്തു.

Also Read: വിവാഹനിശ്ചയം കഴിഞ്ഞ ഉടന്‍ കല്യാണം, ദില്‍ഷയെ വിളിക്കാന്‍ താത്പര്യമില്ല, കാരണം തുറന്നുപറഞ്ഞ് റോബിന്‍

വിവാഹശേഷവും താരം അഭിനയലോകത്ത് സജീവമാണ്. സുഭാഷാണ് താരത്തിന്റെ ഭര്‍ത്താവ്. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരില്‍ ഒരാളാണ് സൗപര്‍ണ്ണികയും സുഭാഷും. ഇപ്പോഴിതാ ഒരു യാത്രക്കിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറയുകയാണ് സൗപര്‍ണ്ണിക.

മലയാളി അസോസിയേഷന്റെ പരിപാടിയുടെ ഭാഗമായി ഡല്‍ഹിയില്‍ പോയിരുന്നു. കുറേ യാത്ര ചെയ്ത് 12 മണിക്കാണ് അവിടെയെത്തിയത്. ഒരു ഹോട്ടലില്‍ റൂമെടുത്തു. പക്ഷേ തങ്ങള്‍ ചതിക്കപ്പെട്ടുവെന്നും ആപ്പിലായിരുന്നു തങ്ങള്‍ റൂം ബുക്ക് ചെയ്തിരുന്നതെന്നും എന്നാല്‍ ബുക്കിങ് കാണിച്ചപ്പോവാണ് അറിഞ്ഞത് ആ ആപ്പുമായി ഹോട്ടലിന് യാതൊരു ബന്ധവുമില്ലെന്നും സൗപര്‍ണ്ണിക പറയുന്നു.

Also Read: പുരുഷനായും സ്ത്രീയായും ജീവിക്കാൻ ഇവിടെ ബുദ്ധിമുട്ടാണ്; വെളിപ്പെടുത്തലുമായി ലെന

വേറെ മുറിയൊന്നും ഇല്ലാതായതോടെ അവിടെ നിന്നും ഇറങ്ങി നടന്നു. കുറച്ച് ദൂരം നടന്നപ്പോഴാണ് രണ്ടുപേര്‍ കാറില്‍ തങ്ങളെ ഫോളോ ചെയ്യുന്നത് പോലെ തോന്നിയതെന്നും അവര്‍ തങ്ങളുടെ അടുത്ത് വന്ന് ലിഫ്റ്റ് വേണമോ എന്ന് ചോദിച്ചുവെന്നും അതിനിടെ ഒരു ഓട്ടോ കിട്ടിയപ്പോള്‍ അതില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും ഇരുവരും പറയുന്നു.

Advertisement