നിങ്ങൾ ഭാഗ്യവാനാണ്! രണ്ട് മക്കളെ കുറിച്ച് ഞാനത് പറഞ്ഞപ്പോൾ മമ്മൂട്ടിയുടെ മുഖത്തുണ്ടായത് അതുവരെ കാണാത്ത ഭാവം; വെളിപ്പെടുത്തി ശ്രീനിവാസൻ

401

മലയാള സിനിമാ ലോകത്ത് തിരക്കഥാകൃത്തായും അഭിനേതാവായും സംവിധായകനായും എല്ലാം തിളങ്ങിയ താരമാണ് ശ്രീനിവാസൻ. സ്വതസിദ്ധമായ ശൈലിയിലുള്ള തമാശകളും അബിനയ മികവുമാണ് ശ്രീനിവാസന് ധാരാളം ആരാധകരെ സമ്മാനിച്ചത്. താരത്തിന്റെ മക്കളായ വിനീതും ധ്യാനും കരിയറായി സിനിമ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഇപ്പോഴിതാ ശ്രീനിവാസൻ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്ന വാക്കുകളാണ് വൈറലാകുന്നത്. മക്കളെ രണ്ട് പേരെയും മമ്മൂട്ടിക്ക് വലിയ ഇഷ്ടമാണെന്നാണ് ശ്രീനിവാസൻ പറയുന്നത്. അവരെ പറ്റി സംസാരിച്ചപ്പോൾ സിനിമയിൽ പോലും കാണാത്ത മുഖഭാവങ്ങൾ അദ്ദേഹത്തിൽ കണ്ടെന്നും ശ്രീനിവാസൻ പറയുകയാണ്.

Advertisements

‘ഒരിക്കൽ ഞാനും മമ്മൂട്ടിയും കൂടി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് മക്കളേയും മമ്മൂക്കക്ക് ഭയങ്കര ഇഷ്ടമാണ്. നിങ്ങള് ശരിക്കും ഭാഗ്യവാനാണ് എന്ന് ഞാൻ മമ്മൂക്കയോട് പറഞ്ഞു.’

ALSO READ- നീ ഗതി പിടിക്കില്ലെന്ന പലരും പറഞ്ഞപ്പോൾ, സിനിമയുടെ പൂജയ്ക്ക് മമ്മൂക്ക എന്നെ വിളിച്ച് തിരി കത്തിപ്പിച്ചു; കണ്ണുനിറഞ്ഞൊഴുകി; നന്ദി പറഞ്ഞ് ജോജു

‘ഞാൻ അങ്ങനെ പുള്ളിയെ പ്രശംസിക്കാറൊന്നുമില്ല. അതുകൊണ്ട് നെറ്റിയിൽ കൂടിയൊക്കെ ലൈറ്റ് കത്തിക്കുന്ന ഒരു തെളിച്ചം വന്നു.’-ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ശ്രീനിവാസൻ പറയുന്നതിങ്ങനെ.

‘തന്നെ ഭാഗ്യവാൻ എന്ന് വിളിക്കാനുള്ള കാരണമെന്താണെന്ന മട്ടിൽ പുള്ളി എന്നെ ഒന്ന് നോക്കി. മറ്റൊന്നുമല്ല, നിങ്ങളുടെ രണ്ട് മക്കളും നിങ്ങളെ പോലെ ആയില്ലല്ലോ എന്ന് ഞാൻ പറഞ്ഞു. പുള്ളീടെ മുഖത്ത് 37 വികാരങ്ങൾ അപ്പോൾ വന്നു, അത് സിനിമയിലൊന്നും കണ്ടിട്ടില്ല, പിന്നെ അത് ഞാൻ കണ്ടിട്ടുമില്ല’- എന്നാണ് ശ്രീനിവാസൻ തമാശയായി പറയുന്നത്.
ALSO READ- ‘അമ്മായിയമ്മയെ തൃപ്തിപ്പെടുത്തുന്ന മരുമകളല്ല’; രവീന്ദറും മഹാലക്ഷ്മിയും തമ്മിലുള്ള പ്രശ്‌നത്തിന് കാരണം അമ്മയോ? വൈറലായി രവീന്ദറിന്റെ വാക്കുകൾ

കൂടാതെ തന്റെ ഇളയ മകൻ ധ്യാനിനേയും കുറിച്ചും ശ്രീനിവാസൻ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ലവ് ആക്ഷൻ ഡ്രാമ സംവിധാനം ചെയ്തപ്പോൾ തനിക്ക് ധ്യാനിനോട് ബഹുമാനം തോന്നിയെന്ന് ശ്രീനിവാസൻ പറഞ്ഞു. ധ്യാൻ ആദ്യം സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു.

അവന്റെ അവിടുത്തെ പ്രവർത്തികളിൽ അഭിമാനം തോന്നി. ഇത്രയൊക്കെ ചുരുങ്ങിയ കാലംകൊണ്ട് ഇവൻ പഠിച്ചല്ലോ എന്നാണ് തനിക്ക് തോന്നിയത്. അതുകൊണ്ട് ഇവനിലെ സംവിധായകനെയാണ് തനിക്കിഷ്ടം, അത് കഴിഞ്ഞാണ് നടൻ വരുന്നുള്ളൂവെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

മോഡേൺ ലുക്കിൽ എത്തിയ നവ്യാ നായർക്ക് എതിരെ മോശം കമന്റുകളുമായി ഒരുകൂട്ടർ

Advertisement