നിഴൽ സിനിമയിലെ ആ സുന്ദരിക്കുട്ടി ടോവിനോയുടെ നായികയാകുന്നു ; ഞാൻ ഏറെ എക്‌സൈറ്റഡാണെന്ന് ആദ്യ പ്രസാദ്

79

മലയാളത്തിന്റെ പ്രിയങ്കരിയാകാൻ ഒരു നായിക കൂടിയെത്തുന്നു ആദ്യ പ്രസാദ്. ടോവിനോയുടെ നായികയായിട്ടാണ് ആദ്യയുടെ അരങ്ങേറ്റം. കായംകുളം സ്വദേശിയും പ്രശസ്ത മോഡലുമാണ് ആദ്യ പ്രസാദ്.

അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തിൽ മുത്തുമണി എന്ന കഥാപാത്രത്തെയാണ് ആദ്യ അവതരിപ്പിക്കുന്നത്. നേരത്തെ കുഞ്ചാക്കോ ബോബന്റെ ‘നിഴൽ’എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ പ്രസാദ് അവതരിപ്പിച്ചിരുന്നു.

Advertisements

ALSO READ

ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതായി, ചേട്ടത്തിയും മോളും ജീവിക്കുന്നത് ഇപ്പോൾ ഇങ്ങനെ: കലാഭവൻ മണിയുടെ സഹോദരന്റെ അഭിമുഖം വീണ്ടും വൈറൽ

നിഴലിലെ അഭിനയം കണ്ടതിനു ശേഷമാണ് മുത്തുമണി എന്ന നായിക കഥാപാത്രത്തിലേക്ക് ആദ്യയെ തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു.

ടൊവിനോ പോലെയൊരു താരത്തിന്റെ നായികയായി അഭിനയിക്കാൻ ലഭിക്കുന്ന അവസരം വളരെ വലുതാണ്. ഒഡിഷൻ കഴിഞ്ഞതിനു ശേഷം എന്നെ തിരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതൽ ഞാൻ ഏറെ എക്‌സൈറ്റഡാണ്. മുത്തമണിയാവാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ; ആദ്യ പ്രസാദ് പറഞ്ഞു.

ALSO READ

അതിന് ശേഷം ഇനി എങ്ങനെ ജീവിക്കും എന്നുപോലും ഞങ്ങൾ ചിന്തിച്ചു, അതുമായി പൊരുത്തപ്പെടാൻ ഒരുപാട് സമയമെടുത്തു: തുറന്ന് പറഞ്ഞ് ബീനാ ആന്റണി

നെടുമുടിവേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറപ്പ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തീയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത് പ്രശസ്ത സംവിധായകൻ ജിനു.വി.എബ്രഹാമാണ്. പൃഥ്വിരാജിന്റെ കടുവക്ക് ശേഷം ജിനുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗീരീഷ് ഗംഗാധരൻ നിർവ്വഹിക്കുന്നു.

അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ ചിത്രത്തിലൂടെ തമിഴിലെ സൂപ്പർ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. എഡിറ്റർ-സൈജു ശ്രീധർ. പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന,കല-മോഹൻദാസ്,വസ്ത്രീലങ്കാരം-സമീറ സനീഷ്,മേക്കപ്പ്-സജി കാട്ടാക്കട,സ്റ്റിൽസ്- ഇബ്‌സെൻ മാത്യൂസ്, ഡിസൈൻ-ഫോറസ്റ്റ് ഓൾ വെദർ.

കേരളത്തിലെ സിനിമ ചിത്രീകരണത്തിനുളള കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്ന മുറക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു. നിയന്ത്രണങ്ങൾ നീണ്ടു പോവുകയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേക്കും ചിത്രീകരണം മാറ്റാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Advertisement