സ്വന്തമായി ഒരു വീട് അന്നുമുതൽ ഞങ്ങളുടെ തീവ്രമായ ആഗ്രഹമായി മാറി, അതിന് വേണ്ടി അധ്വാനിയ്ക്കാൻ തുടങ്ങി! വൈറലായി സുബി സുരേഷിന്റെ വാക്കുകൾ

147

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് സുബി സുരേഷ്. മിനിസ്‌ക്രീനിൽ സ്റ്റേജ് ഷോകളിലും കോമഡി കഥാപാത്രങ്ങളിലൂടെയും അവതാരകയായും പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സുബി സുരേഷ്. സൂര്യ ടിവിയിൽ ഏറെ ശ്രദ്ധ നേടിയ കുട്ടിപ്പട്ടാളത്തിലൂടെയാണ് സുബി പ്രായഭേദമെന്യേ ഏവരേയും കൈയ്യിലെടുത്തത്.

ധാരാളം സ്റ്റേജ് ഷോകളുടെ ഭാഗമായ സുബി രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിൽ സജീവമായത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്. തന്റെ ജീവിതത്തിൽ താൻ നേടിയെടുത്ത ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് നടി മുൻപ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

Advertisements

ALSO READ

നിഴൽ സിനിമയിലെ ആ സുന്ദരിക്കുട്ടി ടോവിനോയുടെ നായികയാകുന്നു ; ഞാൻ ഏറെ എക്‌സൈറ്റഡാണെന്ന് ആദ്യ പ്രസാദ്

ആദ്യ കാലങ്ങളിൽ തങ്ങൾ വാടക വീടുകളിൽ ആണ് താമസിച്ചിരുന്നതെന്ന് സുബി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് തൃപ്പൂണിത്തുറയിൽ തന്നെ അത്യവശ്യം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് തന്റെ അച്ഛൻ പണി കഴിപ്പിക്കുന്നത്. പൂന്തോട്ടവും, പച്ചക്കറി കൃഷിയും ഒക്കെ ചെയ്യാൻ പറ്റുന്ന ഒരു കൊച്ചു വീടും സ്ഥലവും ആയിരുന്നു അതെന്നും സുബി ഓർത്തെടുക്കുന്നു.

ആ വീട്ടിലേത് സമാധനത്തോടെ കഴിഞ്ഞ നാളുകൾ ആയിരുന്നു എങ്കിലും ആ സന്തോഷം ഏറെക്കാലം നീണ്ടില്ല. ബിസിനസിൽ അച്ഛന് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ആ വീട് തങ്ങൾക്ക് വിൽക്കേണ്ടി വന്നെന്നും സുബി പറയുന്നു. അതിനു ശേഷം ആശ്രയം വാടക വീടുകൾ തന്നെ ആയിരുന്നുവെന്നും സുബി പറയുന്നു.

ALSO READ

ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതായി, ചേട്ടത്തിയും മോളും ജീവിക്കുന്നത് ഇപ്പോൾ ഇങ്ങനെ: കലാഭവൻ മണിയുടെ സഹോദരന്റെ അഭിമുഖം വീണ്ടും വൈറൽ

അന്ന് മുതൽ ഞങ്ങൾ എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സ്വന്തമായൊരു വീടെന്നു പറയുകയാണ് സുബി അഭിമുഖത്തിൽ. സ്വന്തമായി ഒരു വീട് അന്നുമുതൽ ഞങ്ങളുടെ തീവ്രമായ ആഗ്രഹമായി മാറി. അതിനുവേണ്ടി അധ്വാനിക്കാൻ തുടങ്ങിയെന്നും ആ സ്വപ്നത്തിലേക്ക് താനും കുടുംബവും എത്തിയത് അഞ്ചു വര്ഷം മുമ്പേയാണ് എന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.

കലയോട് സ്‌നേഹമുള്ള അമ്മ തന്നെയാണ് തന്നെ കൈ പിടിച്ചുകൊണ്ട് കലയുടെ ലോകത്തേക്ക് എത്തിക്കുന്നതെന്നും സുബി അഭിമുഖത്തിൽ പറയുന്നുണ്ട്. ബ്രേക്ക് ഡാൻസിലൂടെയാണ് തന്റെ വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനിൽ കോമഡി പരിപാടികൾ, ശേഷം സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ. സ്റ്റേജ് ഷോകൾ അങ്ങിനെയാണ് താൻ കരിയർ സ്റ്റാർട്ട് ചെയ്തതെന്നും സുബി പറഞ്ഞിട്ടുണ്ട്.

വീടെന്ന സ്വപ്നം കുടുംബം പൂർത്തിയാക്കുന്നതോടൊപ്പം തന്നെ കീടനാശിനി രഹിതമായ പച്ചക്കറികളും വീടിന്റെ ടെറസിൽ നിന്നും സുബിയും കുടുംബവും കൃഷി ചെയ്യുന്നുണ്ട്. താൻ വീട്ടിൽ ഉള്ളപ്പോൾ മനസ്സിന് സന്തോഷം നൽകുന്ന ഒരു ഹോബി കൂടിയാണ് കൃഷിയെന്നും സുബി പറയുന്നു. കൃഷിയിടങ്ങളിൽ നിന്നുള്ള സുബിയുടെ വിശേഷങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 

Advertisement