ടാറ്റ ഹാരിയറിനും, ഹ്യുണ്ടായി ക്രെറ്റയ്ക്കും എട്ടിന്റെ പണിയുമായി കിയ സെൽറ്റോസ്

62

പ്രമുഖ കൊറിയൻ കാർ നിർമാതാക്കളായ കിയ മോട്ടോർസ് ഇന്ത്യയിൽ എത്തിക്കുന്ന ആദ്യ വാഹനാമം കിയ സെൽറ്റോസ്. ഇന്ത്യയിലെ കിയയുടെ ആദ്യ വാഹനമായതിനാൽ ഏറ്റവും മികച്ച രീതിയിൽ ആണ് അവർ വാഹനം ഇന്ത്യയിൽ എത്തിക്കുന്നത്. നിരവധി ഫീച്ചറുകൾ ആണ് വാഹനത്തിന് ഉള്ളത്.

ടാറ്റ ഹാരിയറും, ഹ്യുണ്ടായി ക്രെറ്റയുമാണ് ഇന്ത്യൻ വിപണയിൽ സെൽറ്റോസിന് എതിരാളികൾ ആയി എത്തുന്നത്. അതിനാൽ തന്നെ ഈ വാഹനങ്ങൾക്ക് ഇല്ലാത്ത പല ഫീച്ചറുകളും സെൽറ്റോസിന് ഉണ്ട്.

Advertisements

എയർ പ്യൂരിഫയർ,സ്മാർട്ട് ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ഡിസ്‌ക്ക് ബ്രേക്കുകൾ, ചായ്ക്കാവുന്ന പിൻസീറ്റുകൾ, ആംബിയന്റ് ലൈറ്റിങ്, ടർബോ പെട്രോൾ എഞ്ചിൻ,360 ഡിഗ്രി ക്യാമറ,ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റം,യുവി കട്ട് ഗ്ലാസ്,ബ്ലൈൻഡ് സ്പോട് മോണിട്ടറിങ്,മുന്നിലും, പിന്നിലും പാർക്കിങ് സെൻസറുകൾ,10.25 ഇഞ്ച് ഇൻഫൊടെയിൻമെന്റ് സിസ്റ്റം,സ്മാർട്ട് കാർ ഫീച്ചറുകൾ, എൽഇഡി ഹെഡ്ലാമ്ബുകൾ എന്നിവയാണ ഫീച്ചറുകൾ.

ഇത് കൂടാതെ മൂന്ന് തരം ഓട്ടോമാറ്റിക്ക് പതിപ്പുകൾ. മൂന്നു എഞ്ചിൻ പതിപ്പുകൾക്കും ആറു സ്പീഡ് മാനുവൽ ഗിയർബോക്‌സ് കമ്ബനി സമർപ്പിക്കും. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിന് സിവിടി ഓട്ടോമാറ്റിക് ഓപ്ഷനും ഡീസൽ എഞ്ചിന് ആറു സ്പീഡ് ടോർഖ് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും കിയ നൽകുമെന്നാണ് സൂചന.

പ്രാരംഭ സെൽറ്റോസ് പെട്രോൾ മോഡലിന് 11 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. 17 ലക്ഷം രൂപയോളം ഏറ്റവും ഉയർന്ന സെൽറ്റോസ് ഏഠ ലൈൻ പെട്രോൾ മോഡലിന് വില പ്രതീക്ഷിക്കാം. ജൂലായ് മുതൽ എസ്യുവിയുടെ ബുക്കിങ് ആരംഭിക്കുമെന്ന് ഹ്യുണ്ടായിയ്ക്ക് കീഴിലുള്ള കിയ മോട്ടോർസ് അറിയിച്ചുകഴിഞ്ഞു.

Advertisement