ലോകകപ്പിലെ റൺവേട്ടയിൽ രോഹിത് ശർമ്മയെ മറികടക്കണമെങ്കിൽ വില്ല്യംസണും റൂട്ടിനും ഫൈനലിൽ കുറേ പാടുപെടേണ്ടി വരും

26

ഇത്തവണത്തെ ലോകകപ്പിൽ നിന്ന് ടീം ഇന്ത്യ പുറത്തായെങ്കിലും റൺ വേട്ടയിൽ ഹിറ്റ്മാൻ രോഹിത് ശർമ്മ തന്നെയാണ് ഒന്നാമത്. ഇന്നലെ നടന്ന രണ്ടാം സെമിയിൽ ഡേവിഡ് വാർണർ രോഹിതിനെ മറികടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒമ്പത് റൺസിന് ഔസീസ് ഓപ്പണർ ഔട്ടായതോടെ ഒരു റണ്ണിന് രോഹിത് തന്നെയാണ് ഇപ്പോഴും മുന്നിൽ.

9 മത്സരങ്ങളിൽ 81 ശരാശരിയിൽ 648 റൺസാണ് രോഹിതിന്റെ സമ്പാദ്യം. അഞ്ച് സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും രോഹിതിന്റെ പേരിലുണ്ട്. ഇനി ന്യൂസിലാന്റ് നായകൻ കെയിൻ വില്ല്യംസണും ഇംഗ്ലണ്ടിന്റെ ജോ റൂട്ടുമാണ് രോഹിതിനെ മറികടക്കാൻ സാധ്യതയുള്ളത്.

Advertisements

9 കളികളിൽ നിന്ന് 548 റൺസാണ് വില്ല്യംസണുള്ളത്. 91.33 എന്ന ലോകകപ്പിലെ ഏറ്റവും വലിയ ശരാശരിയാണ് വില്ല്യംസണിന്റെ പേരിലുള്ളത്. ജോ റൂട്ടിന് 549 റൺസാണുള്ളത്. രോഹിതിനെ മറികടക്കണമെങ്കിൽ റൂട്ടിന് 99 റൺസ് എടുക്കേണ്ടി വരും.

ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശ് താരം ഷാക്കിബ് ഹസനാണ് മൂന്നാം സ്ഥാനത്ത് 606 റൺസാണ് ഷാക്കിബിനുള്ളത്.

അതേസമയം ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെയും (673) രണ്ടാം സ്ഥാനത്തുള്ള മാത്യു ഹെയ്ഡന്റെയും (659) റെക്കോർഡ് മറികടക്കാൻ രോഹിതിന് സാധിച്ചിരുന്നില്ല.

Advertisement