ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ കളിക്കുക വമ്പൻ സർപ്രൈസ് ഒളിപ്പിച്ച്

23

ഇത്തവണത്തെ ഏകദിന ലോക കപ്പിൽ ലോകം കാത്തിരിക്കുന്ന മത്സരമാണ് ഇംഗ്ലണ്ട് ഇന്ത്യ പോരാട്ടം.

ഇരുടീമുകളും ലോക കപ്പ് ഫേവറൈറ്റുകളാണ് എന്നതാണ് അത്. മത്സരത്തിൽ ഇന്ത്യ ഇറങ്ങുക അടിമുടി പുതിയ രൂപത്തിലാകും. ഓറഞ്ച് ജെഴ്സിയാകും ഇന്ത്യ ധരിക്കുക.

Advertisements

ഇന്ത്യൻ ടീമിന്റെ അഭിമാന ജെഴ്സിയാണ് നീലയെന്നാണ് പറയാറുള്ളതെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാനാണ് നീലപ്പട ഓറഞ്ച് അണിയുന്നത്.

ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക ടീമുകളെല്ലാം പല തരത്തിലൂളള നീല ജെഴ്സിയാണ് ധരിക്കുന്നത്.

ഇത് കണക്കിലെടുത്ത് ഹോം ആൻഡ് എവേ കിറ്റുകൾ എന്ന ആശയം ഐസിസി മുന്നോട്ട് വെയ്ക്കുകയായിരുന്നു.

എല്ലാ ടീമുകളും പ്രധാന ജെഴ്സി കൂടാതെ മറ്റൊന്നു കൂടി കരുതണമെന്ന് നേരത്തെ ഐസിസി അറിയിച്ചിരുന്നു. കൈയിലും പിൻവശത്തും ഓറഞ്ച് നിറവും മുൻവശത്ത് കടുംനീല നിറവുമാകും ജെഴ്സിയ്ക്കെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പച്ച ജെഴ്സിയിലുള്ള പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും എവേ ജെഴ്സികൾ ഉപയോഗിക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement