കേരളത്തിന്റെ തിരുവോണ ബംബർ അടിച്ചത് ഗൾഫിലെ ചായക്കട തൊഴിലാളിക്കോ, അതോ കൊച്ചിക്കാരൻ ഓട്ടോ ഡ്രൈവർക്കോ?

129

കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ച ഭാഗ്യവാൻ ദുബായിയിലെ അബുഹായിലിൽ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയിൽ സഹായിയായ വയനാട് പനമരം സ്വദേശി സൈതലവി (45)യാണ് ആ ഭാഗ്യവാനെന്നായിരുന്നു അവകാശവാദം.

ഒരാഴ്ച മുൻപ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്പർ ടിക്കറ്റ് എടുത്തത്. ഇവർ രണ്ടുപേരും നേരത്തെ കോഴിക്കോട്ടെ ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ഇതിന് ഗൂഗിൾ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. തുടർന്ന് ടിക്കറ്റിന്റെ ചിത്രം സൈതലവിക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സുഹൃത്ത് ഇപ്പോൾ പാലക്കാടാണ് ഉള്ളത് എന്നാണ് വിവരം. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞതെന്നും സൈതലവി പറയുന്നുണ്ട്.

Advertisement

ALSO READ

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച പ്രമുഖ മാധ്യമപ്രവർത്തകൻ വേണുവിന് എട്ടിന്റെ പണി, കൈയ്യടിച്ച് മലയാളികൾ

എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന മറ്റൊരു വാർത്ത  തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാൻ തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ ആണെന്നാണ്. ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. ഒടുവിൽ ഈ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് യഥാർത്ഥ വിജയിയെ കണ്ടെത്തിയത്.

ഇന്നലെ ദുബായിലെ യു ട്യൂബർ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസനാണ് സൈതലവി സമ്മാനം നേടിയ വിവരം ടിക് ടോക് വിഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. ഇതിലിനിയും ചില വ്യക്തതകൾ വരാനുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാകാൻ ഇടയായതെന്ന് ഇനിയും വ്യക്തമല്ല.

ALSO READ

സർപ്രൈസ് പരസ്യമാക്കി പ്രിയതാരം! താൻ വളരെയധികം എക്‌സൈറ്റഡ് ആണെന്ന് മഞ്ജു വാര്യർ ആശംസകളുമായി പ്രിയപ്പെട്ടവർ!

ഇന്നലെ നടന്ന നറുക്കെടുപ്പിൽ 12 കോടിയുടെ ഭാഗ്യമുള്ള ടിക്കറ്റിന്റെ ഏജന്റ് കൊല്ലം കോട്ടമുക്കു തേവർ ഇല്ലത്തു മുരുകേഷ് തേവർ ആണെന്നു കണ്ടെത്തിയെങ്കിലും ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസിൽ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യു-കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറീസ് ഏജൻസിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിത്. കൗണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇതു വിറ്റുപോയതെന്ന് തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജൻസിയിലെ ജീവനക്കാർ പറഞ്ഞിരുന്നു.

 

 

Advertisement