ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ കുഞ്ഞ് പിറന്നു; അമ്പരന്ന് ഡോക്ടര്‍മാരും ശാസ്ത്രലോകവും

42

മുംബൈ: ഒരു കുഞ്ഞെന്ന സ്വപ്നം ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ യുവതി ചികിൽസയിലൂടെ അമ്മയായി. ലൈംഗിക ബന്ധം അസാധ്യമാക്കുന്ന വജൈനിസ്മസ് എന്ന രോഗാവസ്ഥയാണ് മഹാരാഷ്ട്രക്കാരിയായ രേവതി ബോർഡാവെക്കറിന്.

മനുഷ്യസ്പർശമേറ്റാൽ ലൈംഗികാവയവം ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് വജൈനിസ്മസ്. ഇതുമൂലം രേവതിയും ഭർത്താവും ഒരുതവണപോലും ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഏറെ അൽഭുതത്തോടെയാണ് ഇവരുടെ പ്രസവത്തെ ശാസ്ത്രലോകം കാണുന്നത്.

Advertisements

ഇരുപത്തിയഞ്ചാം വയസിലാണ് രേവതി വിവാഹിതയാകുന്നത്. ഭർത്താവിനോട് തന്റെ ഈ രോഗാവസ്ഥയെക്കുറിച്ച് രേവതി മറച്ചുവെച്ചില്ല.

അതുകൊണ്ട് തന്നെ ലൈംഗികബന്ധത്തിന് ഭർത്താവ് നിർബന്ധിച്ചിരുന്നില്ല. ഐവിഎഫിന്റെ സമയത്ത് ലൈംഗിക ബന്ധത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇരുപത്തിരണ്ടാംവയസിൽ ടാംപൻ ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴാണ് ശരീരത്തിന്റെ ഈ പ്രത്യേക അവസ്ഥയെക്കുറിച്ച് തിരിച്ചറിയുന്നത്.

ഈ വിവരം ആരോടെങ്കിലും തുറന്നുപറയാനുള്ള മടിയും ഭയവും കൊണ്ട് മറച്ചുവെച്ചു. വിവാഹജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ആശങ്കയുണ്ടായിരുന്നു. ഭാഗ്യവശാൽ ഭർത്താവ് തന്നെ മനസിലാക്കുന്നയാളായിരുന്നു.

ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവില്ലെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ക്ഷമയോടെ പ്രതികരിച്ചുവെന്നും പരസ്പരം അറിയാന്‍ ഏറെ സമയമെടുക്കാമെന്ന് നിര്‍ദേശിച്ചുവെന്നും രേവതി വിശദീകരിക്കുന്നു. പ്രസവശേഷം തന്റെ അവസ്ഥയ്ക്ക് മാറ്റം വന്നുകാണുമെന്നും സാധാരണജീവിതം സാധ്യമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ മുപ്പതുകാരി.

Advertisement