ലൈം ഗിക മായി ദുരുപയോഗം ചെയ്തത്; ആറ് വർഷം ഞാനത് അനുഭവിച്ചതാണ്; പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും ചൂഷണത്തിന് ഇരയാകുന്നുണ്ട് എന്ന് റിസ്വാൻ

244

പെൺകുട്ടിയാണോ ആണോ ആൺകുട്ടി ആണോ ട്രാൻസ് പേഴ്‌സൺ ആണോ എന്ന സ്വത്വ പ്രതിസന്ധിയിൽ നിന്നും പുറത്തുകടന്ന് സ്വന്തമായ കരിയറുണ്ടാക്കിയ സെലിബ്രിറ്റി മേയ്ക്ക് അപ്പ് ആർട്ടിസ്റ്റാണ് റിസ്വാൻ. ഇക്കാലയളവിൽ റിസ്വാൻ ഒറ്റയ്ക്ക് താണ്ടിയത് ചെറിയ ദൂരമല്ല.

ലിംഗസമത്വം ലിംഗനീതി എന്നതൊക്കെ ആൺ-പെൺ സ്വത്വത്തെ ചുറ്റിപ്പറ്റി മാത്രം നടക്കുന്ന കാലത്തുനിന്നും നമ്മൾ കുറച്ചധികം മുന്നോട്ട് പോയിട്ടുണ്ട്. എൽ.ജി.ബി.റ്റി.ക്യൂ.ഐ തുടങ്ങി ഒരുപാട് വ്യത്യസ്തരായമനുഷ്യരെ ഉൾക്കൊള്ളാൻ ഇന്ന് നമ്മൾക്കാകുന്നുണ്ട്. ഇപ്പോൾ പിന്നോട്ടടിക്കുന്ന സമൂഹത്തിൽ നിന്നും സധൈര്യം മുന്നോട്ടു നിങ്ങുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് റിസ്വാൻ.

Advertisements

ചെറിയ പ്രായം മുതൽ താൻ പെൺകുട്ടിയായിരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുകയാണ് റിസ്വാൻ. ഒരുങ്ങി നടക്കാനും പെൺകുട്ടികളെയൊക്കെ ഒരുക്കിക്കൊടുക്കാനുമൊക്കെ ഇഷ്ടമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പൊ ഞാൻ ഉമ്മയോട് പറഞ്ഞു എനിക്ക് മേക്കപ്പ് ആർട്ടിസ്റ്റാകണം എന്ന്. പക്ഷേ അത് കേട്ടപ്പോ ഉമ്മ പറഞ്ഞത് അത് നമ്മുടെ മതത്തിനെ നിന്ദിക്കലാണ്. പെണ്ണുങ്ങളുമായി അങ്ങനെ അടുത്തിടപഴകി നടക്കാൻ പാടില്ല എന്നൊക്കെയായിരുന്നു. അതുകൊണ്ട് ആ ആഗ്രഹം ഞാൻ വേണ്ടെന്ന് വെച്ചു. ഈ മേഖലയിൽ തന്നെ എന്തെങ്കിലുമൊക്കെ ചെയ്യണം എന്നായി പിന്നീട് എനിക്ക്. അത്കൊണ്ടാണ് ഫാഷൻ ഡിസൈനിംഗ് താരഞ്ഞെടുത്തത്.

ALSO READ-പൊതുവെ മടിയനായ ഞാൻ പതിനാറ് കിലോ കുറച്ചു; പുത്തൻ മേയ്‌ക്കോവറിൽ അമ്പരപ്പിച്ചത് എങ്ങനെയെന്ന് തുറന്ന് പറഞ്ഞ് വിനു മോഹൻ

തന്റെ ഉമ്മ തൈയ്യൽക്കാരിയായിരുന്നു. പ്ലസ് ടു കഴിഞ്ഞതിന് ശേഷം കാലിക്കഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി. ഫാഷൻ ഡിസൈനിംഗ് എടുത്തു. ഡിസൈനിംഗ് പഠിക്കുമ്പോൾ തന്നെ കോളേജിൽ ഫാഷൻ ഷോസൊക്കെ ചെയ്യുമായിരുന്നു. ഫ്രണ്ട്സിനെയൊക്കെ അണിയിച്ച് ഒരുക്കാനായി ഞാനും കൂടും. ഈ മേക്കപ്പ് ചെയ്യാനുള്ള സാധനങ്ങളൊക്കെ കണ്ട് പിടിക്കുന്നത് യൂട്യൂബ് വീഡിയോസൊക്കെ കണ്ടിട്ടാണ്. കോഴ്സ് കഴിഞ്ഞപ്പോഴേയ്ക്കും ഞാൻ തീരുമാനിച്ചത് മേക്കപ്പുമായി മുന്നോട്ട് പോകും എന്നുതന്നെയാണ്.

റിസ്‌വാൻ

മേക്കപ്പ് ആർട്ടിസ്റ്റാകാൻ ആഗ്രഹം മാത്രമാണ്‌കൈമുതലായി ഉണ്ടായിരുന്നത്. എന്ത് എവിടെ നിന്ന് തുടങ്ങണമെന്നൊന്നും അറിയില്ലായിരുന്നു. അങ്ങനെയാണ് ഞാൻ എറണാകുളത്തേയ്ക്ക് എത്തുന്നത്. സെലിബ്രിറ്റികൾ, ഫോട്ടോഗ്രാഫേർസ്, ഇവന്റ്മാനേജ്മെന്റ് എന്നിവർക്കൊക്കെ സ്ഥിരമായി മെസ്സേജ് അയച്ച് തുടങ്ങി. ചിലരൊക്കെ റിപ്ലെ തരും. അങ്ങനെ പതിയെ പതിയെ ചിലർക്കൊക്കെവേണ്ടി വർക്ക് ചെയ്ത് കൊടുക്കാൻ തുടങ്ങി. പക്ഷേ അതൊന്നും പെയിഡ് വർക്കായിരുന്നില്ല.

പ്രൊഫൈൽ ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ് ഞാൻ അതെല്ലാം ഫ്രീയായി ചെയ്തത്. ഒടുവിൽ മേക്കപ്പ് പെയ്ഡാക്കാൻ തുടങ്ങി. പെയ്ഡാക്കിയ രണ്ട് മാസത്തേയ്ക്ക് എനിക്ക് വർക്കൊന്നും കിട്ടിയിരുന്നില്ല. പിന്നീട് പതിയെ ഓരോ വർക്കുകൾ വീതം കിട്ടിത്തുടങ്ങി. അങ്ങനെ ഞാൻ ഓക്കേയായി വന്നുകൊണ്ടിരിക്കുമ്പോൾ ജീവിതത്തിൽ ചില കാര്യങ്ങൾ സംഭവിച്ചു. അതോടെ ഞാൻ മാനസികമായും ശാരീരികമായുമെല്ലം തളർന്നുതുടങ്ങി.

ALSO READ- സീരിയലിൽ തിളങ്ങിയത് നാല് വയസുമുതൽ; ഈ കുറുമ്പി യഥാർത്ഥത്തിൽ ആരാണെന്നറിയാമോ? പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ഏട്ടന്മാരുടെ സ്വന്തം സോന

ചെറുപ്പം മുതൽ എനിക്കുള്ളത് സ്ത്രീകളുടെ സംസാരവും രീതികളുമായിരുന്നു. ഏറ്റവും കൂടുതൽ കളിയാക്കിയിരുന്നതും ആൺകുട്ടികൾ തന്നെയാണ്. ഒരു പെൺകുട്ടിയുമായി റിലേഷൻഷിപ്പിലാകാൻ തന്നെയാണ് ഞാനും തീരുമാനിച്ചത്. അങ്ങനെ എന്റെ പ്രശ്നങ്ങൾ മാറും എന്നാണ് ഞാൻ കരുതിയത്. എന്റെ ബെസ്റ്റ് ഫ്രണ്ടുമായി ഞാൻ റിലേഷൻഷിപ്പിലായി. പക്ഷേ അവളോടൊപ്പം കളിച്ച് ചിരിച്ച് നടക്കാനല്ലാതെ ഒരു റിലേഷൻഷിപ്പൊന്നും എനിക്ക് പറ്റിയില്ല. അവിടെ ഇഷ്ടത്തിനപ്പുറത്തേയ്ക്ക് പ്രണയമൊന്നും വന്നില്ല. ഇതോടെ എനിക്ക് വീണ്ടും കാര്യങ്ങൾ വ്യക്തമാകാൻ തുടങ്ങി.അങ്ങനെ ഞാൻ എല്ലാത്തിൽ നിന്നും ബ്രേക്കെടുക്കാൻ തീരുമാനിച്ചു.

എന്റെയൊരു സുഹൃത്തിന്റെ ടോക്ക് ഷോയിലൂടെയാണ് ഞാൻ കാര്യങ്ങളൊക്കെ തുറന്ന് പറയുന്നത്. അന്ന് എനിക്ക് ഒരുപാട് കോളുകളാണ് വന്നത്. എന്നെ അറിയാവുന്ന ആളുകളാണ് അന്ന് ഏറെ മോശം പറഞ്ഞത്. അറിയാത്ത ഒരാള് പോലും മോശമായി ഒന്നും പറഞ്ഞില്ല. അന്ന് രാത്രി ഒരു സ്ത്രീ എന്നെ വിളിച്ചു. അവരുടെ മകന്റെ കാര്യം പറയാൻ. അവർ ജീവിതത്തിൽ സീറോയായിപ്പോയി, മകനെ നോക്കിയില്ല എന്നൊക്കെയാണ് പറഞ്ഞത്. അവരെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ചു. രക്ഷിതാക്കൾ മക്കളെ അവർ വരച്ച വരയിലൂടെ നടത്തിക്കാനാണ് നോക്കുന്നത്, സ്വന്തം മക്കൾ എന്താണോ അവരെ അങ്ങനെ ഉൾക്കൊള്ളുകയാണ് വേണ്ടത്.

എന്തെങ്കിലുമൊക്കെ ഉണ്ടായാലും ആൺകുട്ടികൾ അതിനെ എതിർത്ത് നിൽക്കും പ്രതികരിക്കും എന്നൊക്കെയാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഒരിയ്ക്കലും അങ്ങനെയല്ല. ആണായാലും പെണ്ണായാലും കുട്ടികളോടും എപ്പോഴും സംസാരിക്കണം. ആരെങ്കിലും മോശമായി പെരുമാറുന്നുണ്ടോ എന്നൊക്കെ ചോദിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും റിസ്വാൻ പറയുന്നു. ജോഷ് ടോക്കിലൂടെയാണ് റിസ്വാൻ അനുഭവങ്ങൾ പങ്കുവെച്ചത്.എല്ലാവരും പെൺകുട്ടികൾക്ക് ചില കാര്യങ്ങൾക്ക് കൊടുക്കുന്ന പരിഗണനയുണ്ട്. അത് ആൺകുട്ടികൾക്കും നൽകണം.

പെൺമക്കളോട് എല്ലാവരും ചോദിക്കും പോകുന്ന സ്ഥലത്തെക്കുറിച്ച്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞിരുന്നോ, എവിടെയെങ്കിലും തൊട്ടിരുന്നോ എന്നൊക്കെ. പക്ഷേ ഇന്നേവരെ ആരും ആൺകുട്ടികളോട് ഇത് ചോദിച്ച് കണ്ടിട്ടില്ല. അത് തെറ്റാണ്. എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. ആറ് വർഷം ഞാനത് അനുഭവിച്ചതാണ്. എനിക്ക് പേടിയാണ് തോന്നിയിരുന്നത്. അന്ന് അതൊക്കെ തുറന്ന് പറയാൻപോലും എനിക്ക് ആരുമുണ്ടായില്ല. ഈ പേടിയൊക്കെ മറികടക്കാൻ ഒരുപാട് കാലം വേണ്ടിവന്നു.

Advertisement